Pathirathriyile pookkal .

Posted by

പാതിരാത്രിയിലെ പൂക്കൾ

 

വെള്ളിയാഴ്ച്ചയായതിനാൽ എൻ്റെ കൂട്ടുകാരുമായും പിന്നെ എൻ്റെ ഹോസ്പിറ്റലിൽ ഞാൻ എല്ലാ വെള്ളിയും ഞാൻ അവധിയെടുക്കും , എവിടെ ഞങ്ങൾ നേഴ്സുമാർക്ക് അങ്ങിനെ എല്ലാ ഫ്രൈഡേ ലീവ് ഒന്നുമല്ല . പിന്നെ എൻ്റെ ഭാഗ്യത്തിന് എനിക്ക് വട്ടം തിരിഞ്ഞു ലീവ് എനിക്ക് വന്നുകിട്ടാറുണ്ട് .അങ്ങിനെ തലേദിവസത്തെ കറക്കവും എല്ലാം കഴിഞ്ഞു രാത്രി ഒത്തിരിനേരമായി വന്നു കയറാൻ , ഒന്നാമത് നാട്ടിലെപോലെ ആരും കേറി അങ്ങിനെ പിടിക്കുമെന്നോ , അയൽവാസികൾ പലതും പറയുമെന്നോ ഒരു പേടിയും ഇവിടെ വേണ്ട , ആർക്കും വേറെ ഒരാളുടെ കാര്യം നോക്കാൻ സമയമില്ല , പിന്നെ അടിച്ചുപൊളിക്കാൻ നല്ല സ്ഥലമാണ് സ്വപ്നങ്ങളുടെ നഗരിയായ ഈ എണ്ണപ്പാടം , അതെ ദുബായ് , അവിടെ ചാച്ചൻമാരുടെ പിടിപ്പുകൊണ്ട് എനിക്ക് അവിടെ ഒരു നല്ല ജോലിയും കിട്ടി , അതെ നേഴ്സ് ആയിട്ടു തന്നെ , അത്യാവശ്യം വരുമാനം ഉണ്ട് വീട്ടിൽ ഞാൻ അത് കൊടുത്തു ചെലവ് നടത്തേണ്ടതില്ലാത്തതിനാൽ എനിക്ക് അത് അത്യാവശ്യത്തിനും കൂടുതലായിരുന്നു , അതായിരുന്നു എൻ്റെ ഈ കറക്കത്തിനും ചിലപ്പോൾ ഒരു കാരണം .
വെള്ളിയാഴ്ച്ച ഇവിടെ സൂര്യനുദിക്കാൻ ഇത്തിരി വഴുകും , അതായതു എണീക്കാൻ താമസിക്കും .കാലത്തു തന്നെ ഫോൺ അടിക്കുന്നു , ആദ്യത്തെ ഞാൻ നോക്കിയില്ല
പിന്നെയും അടിച്ചു , ആരാണ് എന്ന് നോക്കുമ്പോൾ മമ്മിയോ
ഫോൺ എടുത്തതും ,എടീ ജിൻസി നീ ഇതുവരെ എണീറ്റില്ലായോ
മമ്മിക്ക് എന്നാവേണം ഈ കാലത്തു
ഡീ പതിനൊന്നായി സമയം , നീ പള്ളിക്കൊന്നും പോകുന്നില്ലേ , നാളെ ഞാൻ പോകാം എന്ന് പറഞ്ഞിട്ടുണ്ട്
ആരോട്
എന്നാന്നു പറയാൻ നോക്ക്
എടി റോയിച്ചന് ഒരു പെണ്ണിനെ കണ്ടിട്ടുണ്ട് , അവർക്കു സമ്മതമാണ് , നീ എന്ന ഇനി വീട്ടിൽ വരണേ
ലീവ് ആയിട്ടില്ല മമ്മി
അതൊന്നും നീ പറഞ്ഞാലൊകീല , ആ പെണ്ണിനൊരു ചേട്ടായി ഉണ്ട് അവൻ അങ്ങ് അമേരിക്കയിലെ അവനു നിന്റെ ഫോട്ടോ കാണിച്ചപ്പോൾ അവനും ഇഷ്ടായിന്നു
ഈ മമ്മിക്ക് വേറെ ഒരു പണിയും ഇല്ലായോ ,
മമ്മി വേറെ പണിക്ക് പോയിരുന്നേൽ നീ ഇത്രയും പോത്തുപോലെ ആവുകേലാ , ഞാൻ പപ്പയെ കൊണ്ട് വിളിപ്പിക്കാം
മമ്മി അത് വേണ്ട , എനിക്ക് എപ്പോ മനസമ്മതവും മണികെട്ടലും ഒന്നും വേണ്ട

Leave a Reply

Your email address will not be published. Required fields are marked *