ബെന്നിയുടെ പടയോട്ടം – 35 (വശ്യം; പൂര്‍ണ്ണം)

Posted by

ലേഖ വിഷമത്തോടെ അവന്റെ കണ്ണിലേക്ക് നോക്കി. തന്നെ കണ്ടാല്‍ അവന്‍ വികാരം കൊണ്ട് മതിമറക്കും എന്ന് കരുതിയാണ് അവള്‍ വന്നത്. പക്ഷെ അവന് എന്തോ മാറ്റമുണ്ട് എന്നവള്‍ക്ക് തോന്നി.

“എത്ര നാളായി ഞാന്‍ ഇച്ചായനെ തനിച്ചൊന്നു കിട്ടാന്‍ കൊതിക്കുന്നെന്നോ…ഇന്നലെ ചേച്ചി അത് പറഞ്ഞപ്പോള്‍ മുതല്‍ എന്റെ മനസ് പിടയ്ക്കുകയാണ്….”

ലേഖ അവന്റെ കണ്ണിലേക്ക് നോക്കാതെ പറഞ്ഞു. ബെന്നി അവളെ നോക്കി. ടീന എന്ന പെണ്‍കുട്ടി അവന്റെ മനസ്സില്‍ വലിയ ഒരു മാറ്റം വരുത്തിക്കഴിഞ്ഞിരുന്നു. അവന്‍ ആദ്യമായി തന്റെ ചെയ്തികളെ കുറിച്ച് ചിന്തിക്കുന്നത് അന്നാണ്. തന്നെപ്പോലെ ഒരാളുടെ കണ്ണ് തുറക്കാന്‍ ഒരു ചെറിയ പെണ്‍കുട്ടി വേണ്ടി വന്നു എന്നവന്‍ അത്ഭുതത്തോടെയാണ്‌ ഓര്‍ത്തത്. ലേഖയെ കണ്ട് അവന്റെ മനസിന്റെ താളം തെറ്റുന്നുണ്ടായിരുന്നു. പക്ഷെ ഇനി പരസ്ത്രീകളുമായി യാതൊരു ബന്ധവും പാടില്ല എന്നൊരു തീരുമാനം എടുക്കാനുള്ള തയാറെടുപ്പില്‍ ആയിരുന്നു ആ ദിനങ്ങളില്‍ അവന്‍. ലേഖ താനുമായി ബന്ധപ്പെടാന്‍ മോഹിച്ചാണ് അണിഞ്ഞൊരുങ്ങി വന്നിരിക്കുന്നത് എന്നും അവനു മനസിലായിരുന്നു. അവളുടെ ചുണ്ടുകളും മുലകളും അവന്റെ മനസ്സിനെ വല്ലാതെ ഇളക്കുന്നുമുണ്ടായിരുന്നു. ടീനയുമായി അന്ന് കണ്ടുമുട്ടിയിരുന്നില്ലെങ്കില്‍ ഇപ്പോള്‍ ലേഖ വിവസ്ത്രയായി തന്റെ കൈകളില്‍ കിടന്നേനെ എന്നും ബെന്നി ഓര്‍ത്തു.

അവള്‍ മുഖം ലേശം വീര്‍പ്പിച്ചു ചോരച്ചുണ്ട് മലര്‍ത്തി അവനെ നോക്കി. ബെന്നിയെ അവളുടെ ശരീരവും ചുണ്ട് പ്രത്യേകിച്ചും ഭ്രമിപ്പിച്ചു; പക്ഷെ അവന്‍ സ്വയം നിയന്ത്രിച്ചു.

“മോളെ ലെഖെ..നീ ഇങ്ങടുത്തു വന്നിരിക്ക്..”

അവന്‍ അവളെ വിളിച്ചു. അവള്‍ കസേര അവന്റെ സമീപത്തേക്ക് നീക്കി തന്റെ വിരിഞ്ഞ ചന്തികള്‍ അതില്‍ അമര്‍ത്തി ഇരുന്നു.

“നിനക്ക് അറിയുമോ? ഞാനും നീയുമൊക്കെ മൃഗങ്ങളെപ്പോലെയാണ് ഇതുവരെ ജീവിച്ചത്..തിന്നുക കുടിക്കുക, ഭോഗിക്കുക..”

അവന്‍ അവളുടെ കണ്ണിലേക്ക് നോക്കി പറഞ്ഞു. ലേഖ അത്ഭുതത്തോടെ അവനെ നോക്കി; അവനെ ആദ്യമായി കാണുന്നതുപോലെ. ബെന്നി അവന്‍ ടീനയെ കണ്ടുമുട്ടിയതും അവള്‍ പറഞ്ഞ വാക്കുകള്‍ അവന്റെ മനസിനെ മാറ്റിയതും ഒക്കെ  അവളോട്‌ പറഞ്ഞുകൊടുത്തു. ലേഖ ഒന്നും മിണ്ടാതെ മൊത്തം കേട്ടുകൊണ്ടിരുന്നു. അവസാനം അവന്‍ ഇങ്ങനെ പറഞ്ഞു:

“ആ കൊച്ച് എന്റെ കണ്ണ് തുറന്നു.. ചെറുപ്രായത്തില്‍ തന്നെ അവള്‍ക്ക് സ്വന്തം മനസിനെ വരുതിയില്‍ നിര്‍ത്താന്‍ സാധിക്കുന്നു…ഞാന്‍ അതെപ്പറ്റി കുറെ ചിന്തിച്ചു..ഇനിയുള്ള നാളുകളില്‍ പഴയത് പോലെ ജീവിക്കില്ല എന്നൊരു തീരുമാനത്തിലാണ് ഞാന്‍. നീയും അതുപോലെ തീരുമാനിക്കണം..നാരായണനെ നീ ഇനിയും വഞ്ചിക്കരുത്..”

ലേഖ അവന്റെ കണ്ണിലേക്ക് നോക്കി. ആ നോട്ടം ബെന്നിയുടെ മനസ് ഇളക്കുന്നുണ്ടായിരുന്നു.

“നാരായണേട്ടനെ എനിക്ക് ഇഷ്ടമാണ്..പക്ഷെ എന്റെ ജീവിതത്തില്‍ ആദ്യമായി എനിക്ക് സുഖം തന്നത് ഇച്ചായനാണ്..ഓര്‍മ്മയില്ലേ അന്ന് തുണി കഴുകിക്കൊണ്ട് നിന്ന എന്നെ ഇവിടേക്ക് വിളിച്ചു കയറ്റിയത്..”

ബെന്നി അവളുടെ മുഖത്തേക്ക് നോക്കി. അവളുടെ ഒരുടവും തട്ടാത്ത തെറിച്ച  മുലകള്‍ തൊട്ടടുത്തിരുന്നു കണ്ടപ്പോള്‍ അവന്‍ ആദ്യമായി അവളെ വീട്ടില്‍ കയറ്റി ആ മുലകള്‍ കാണാനുള്ള ആക്രാന്തത്തോടെ ഷര്‍ട്ട് വലിച്ചു കീറിയത് ഓര്‍ത്തു.

“കല്യാണം കഴിഞ്ഞു ഒരു മാസം കഴിഞ്ഞിട്ടും എനിക്ക് നാരായണേട്ടനില്‍ നിന്നും ഒരു സുഖവും കിട്ടിയിരുന്നില്ല. പുള്ളിയുടെ കൂടെ ജീവിച്ച് സെക്സ് എന്നാല്‍ വളരെ വൃത്തികെട്ട ഒന്നാണ് എന്നെനിക്ക് തോന്നിത്തുടങ്ങിയിരുന്നു… ഇച്ചായനെ കണ്ടുമുട്ടിയിരുന്നില്ലെങ്കില്‍ ഞാന്‍ സെക്സ് വെറുത്തു പോയേനെ…കള്ളിന്റെയും ബീഡിയുടെയും അസഹ്യമായ നാറ്റവും നാരായണേട്ടന്‍ എന്റെ മനസോ ശരീരമോ ഗൌനിക്കാതെ രണ്ടോ മൂന്നോ മിനിറ്റ് കാട്ടിക്കൂട്ടുന്ന കോപ്രായവും എന്നില്‍ വെറുപ്പ് ഉണ്ടാക്കിത്തുടങ്ങിയ സമയത്താണ് ഇച്ചായന്‍ എന്നെ വിളിച്ചത്…അന്ന് ആദ്യമായി ഞാനറിഞ്ഞു സുഖം എന്താണെന്ന്…ഞാന്‍ മരിക്കുന്ന നാള്‍ വരെ അത്  മറക്കുകയുമില്ല..ഇച്ചായനെ എന്റെ മനസില്‍ ഞാന്‍ ഭര്‍ത്താവായി അന്നേ പ്രതിഷ്ഠിച്ചതാണ്…സുജ ചേച്ചിയെ വിഷമിപ്പിച്ചുകൊണ്ട്‌ ഇച്ചായന്റെ ഭാര്യ ആകാനൊന്നും ഞാന്‍ ആഗ്രഹിച്ചില്ല…ആഗ്രഹിക്കുകയുമില്ല..കാരണം അതിനുള്ള യോഗ്യത എനിക്കില്ല….പക്ഷെ എന്റെ ഈ ജന്മത്തിലെ എന്റെ ഭര്‍ത്താവ് ഇച്ചായന്‍ മാത്രമാണ്..എന്റെ മനസ്സില്‍….” അവള്‍ വിതുമ്പി.

ബെന്നിയുടെ മനസ് അലിഞ്ഞു. പെണ്ണ് തന്നെ വെറുതെ കാമിക്കുകയല്ല..അവള്‍ തന്നെ സ്നേഹിക്കുന്നുണ്ട്. അവന്‍ അവളുടെ കണ്ണുകളിലേക്കു നോക്കി.

“ആ ചിന്ത മോള് കളയണം..ഇനി അങ്ങനെയൊന്നും കരുതരുത്..”

“ഇല്ല..എനിക്ക് പറ്റില്ല..വേറെ ആരെ വേണേലും ഞാന്‍ മറക്കാം..പക്ഷേ ഇച്ചായനെ മറക്കാന്‍ മാത്രം പറയരുത്..” അവളുടെ കവിളുകളിലൂടെ കണ്ണീര്‍ ഒഴുകി.

ബെന്നി വിഷണ്ണനായി.

“ഇച്ചായന്‍ എന്നോട് ക്ഷമിക്കണം..ഇനി ഞാന്‍ പറയില്ല..പക്ഷെ ഇന്ന് ഇച്ചായന്‍ എന്റേത് ആകണം..പിന്നൊരിക്കലും ഞാന്‍ ഇച്ചായനെ ശല്യപ്പെടുത്തില്ല..” അവള്‍ അവന്റെ കണ്ണിലേക്ക് നോക്കി പറഞ്ഞു.

“മോളെ ലെഖെ..നീ എനിക്കൊരു ശല്യമോ? നിന്റെ ഈ സൌന്ദര്യത്തിന്റെ മുന്‍പില്‍ എത്ര പാടുപെട്ടാണ് ഞാന്‍ നിയന്ത്രണം പാലിച്ച് ഇരിക്കുന്നത് എന്ന് നിനക്ക് അറിയാമോ? ഒരൊറ്റ സെക്കന്റ് തെറ്റിയാല്‍ ഞാന്‍ വീണുപോകും…മോളെ വേണ്ട..ഇനി അതൊന്നും വേണ്ട…..” അവന്‍ അവളുടെ മനസു മാറ്റാന്‍ വീണ്ടും ശ്രമിച്ചു.

ലേഖ കണ്ണുനീര്‍ തുടച്ച് അവനെ നോക്കി.

“ഇച്ചായന് ഇഷ്ടമില്ലെങ്കില്‍ വേണ്ട..” എന്തോ തീരുമാനിച്ച് ഉറച്ചതുപോലെ അവള്‍ തുടര്‍ന്നു “പക്ഷെ ഇനി ഒരിക്കലും ഞാന്‍ ഇച്ചായനെ കാണാന്‍ വരില്ല..ഈ വീട്ടില്‍ ഞാന്‍ കയറില്ല..ഞാന്‍..എനിക്ക് ഇഷ്ടമുള്ളതുപോലെ ജീവിക്കും..എനിക്ക് തോന്നിയതുപോലെ…എനിക്കറിയാം എന്ത് ചെയ്യണമെന്ന്…ഞാന്‍ എങ്ങനെ ജീവിച്ചാലും ആര്‍ക്കാണ് നഷ്ടം.”

അവള്‍ എഴുന്നേറ്റു. പിന്നെ കൈകള്‍ പൊക്കി നഗ്നമായ കക്ഷങ്ങള്‍ അവനെ കാണിച്ചുകൊണ്ട് മുടിയൊതുക്കി. അവളുടെ മുഗ്ദ്ധസൌന്ദ്യരം ബെന്നി കൊതിയോടെ നോക്കി. പക്ഷെ അവന്‍ നിയന്ത്രിച്ചു.

“ഞാന്‍ പോവ്വാ..”

കടുത്ത നിരാശയോടെ ലേഖ പറഞ്ഞു. അവള്‍ക്ക് അവളോട് തന്നെ വെറുപ്പ് തോന്നി. ബെന്നി എന്ത് പറയണം എന്നറിയാതെ പൊട്ടനെപ്പോലെ അവളെ നോക്കി. അവള്‍ തിരിഞ്ഞ് രണ്ടു ചുവടു നടന്നു. പിന്നെ തിരിഞ്ഞു നിന്നു.

“അന്ന് ഇച്ചായന്‍ തന്ന ആ സുഖം കാരണം ആണ് ഞാന്‍ വഴിതെറ്റിപ്പോയത്..പക്ഷെ ഇനിയങ്ങോട്ട് ഞാന്‍ എങ്ങനെ ജീവിച്ചാലും അതിന്റെ കാരണം ഇന്ന് ഇച്ചായന്‍ എനിക്ക് നിഷേധിച്ച ആ സ്നേഹം മാത്രമായിരിക്കും…..” അവസാനം അവള്‍ വിതുമ്പിപ്പോയി. പുറത്തേക്ക് പോകാനായി അവള്‍ ഓടി.

Leave a Reply

Your email address will not be published. Required fields are marked *