Parasparam Part 1

Posted by

ബിജു ഇവിടെ എന്ത് ജോലികാ ?? ഒരു ഹോസ്പ്പിറ്റലിൽ xray. ടെക്‌നിഷ്യൻ ആയ. ഞങ്ങൾ സംസാരം തുടർന്നു… ദൂരെ ആൾക്കൂട്ടത്തിൽ നിന്നും നടന്നു വരുന്ന ഒരാളെ എനിക്ക് കാണിച്ചു കൊണ്ട് അയാൾ ആണ് എന്റെ അറബി ഞാൻ പോട്ടെ ബിജു.. ഒരു കടലാസ്സിൽ റശീദ് നമ്പർ കുറിച്ച് തന്നു. ബിജു ജോലിയിൽ കയറി ഫോൺ എല്ലാം വാങ്ങി സമയം കിട്ടുമ്പോൾ വിളിക്കൂ നിഷ്കളകം നിഷ്കളങ്കം ആയ ഒരു ചിരിയോടെ എനിക്ക് കൈ തന്നു യാത്ര പറഞ്ഞു പിരിഞ്ഞു.
ഇരുന്ന മുഷിപ്പ് മാറാൻ ഞാൻ എണീറ്റ് ചുറ്റും എല്ലാം ഒന്നു കണ്ണോടിച്ചു, നേരം നന്നായി വെളുത്തു തുടങ്ങിയിരിക്കുന്നു. ആളുകളുടെ തിരക്കും കൂടി വന്നു, ദൂരെ മെയിൻ ഡോറിനു അടുത്തു ആൾക്കൂട്ടത്തിൽ നിന്നും നല്ല തിളങ്ങുന്ന കഷണ്ടി തല കണ്ടു സൂക്ഷിച്ചു നോക്കിയപ്പോൾ ആണ് മനസിലായത് ഹാവൂ…. എത്തിയല്ലോ നമ്മുട ആൾ.. അച്ചായൻ അതായതു ” മാത്യു മഠത്തിൽ പറമ്പിൽ ” സുലൈമാൻഫാക്കിയ ഹോസ്പ്പിറ്റൽ” മാനേജർ, ഒരു മാനേജർ മാത്രം അല്ലാ അച്ചായൻ. ആ ഹോസ്പ്പിറ്റലിന്റെ HR..GM.. എന്ന് വേണ്ട ഓൾ ഇൻ ഓൾ. അവിടെ ഒരു ഇല അനങ്ങാൻ അച്ചായൻ പറയണമ്. ഒരു പ്രാരാബ്ധവും ബുദ്ധിമുട്ടും ഒന്ന് ഇല്ലാഞ്ഞിട്ടും എന്നെ പ്രവാസിയാക്കിയതിൽ 50% പങ്കുള്ള വളരെ നല്ലവനും, സ്നേഹസമ്പന്നനും ആയ മനുഷ്യൻ. ബാക്കി 50 % പങ്കുള്ളവരെ പറ്റി വഴിയേ മനസിലാകും. ഡാ… മോനെ ബിജു അച്ചായൻ ദൂരെ നിന്ന് തന്നെ ചിരിച്ചു എന്റെ അടുത്തു വന്നു, കണ്ടപാടെ കെട്ടിപ്പിടിച്ചു. ഡാ മോനെ സോറി ഡാ… .കുറച്ചു ലേറ്റ് ആയി സോറി നീ ഇരുന്നു മുഷിഞ്ഞോ ?? യാത്രയൊക്കെ സുഗായിരുന്നോ ? വിഷമം ഒന്ന് ഉണ്ടായില്ലലോ അല്ലേ… നേരത്തെ എത്തിയേനെ അതിനു സൂസിയുടെ വാക് കേട്ടു അവളെ കത്ത് നിന്നാ ഇത്രെ ലേറ്റ് ആയതു, എന്നിട്ടും അവളുടെ മേക്കപ്പ് കഴിഞ്ഞില്ല.. പിന്നെ ഞാൻ ഇങ്ങു പോന്നു…. എല്ലാം ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീർത്തു അച്ചായൻ നിന്നു കിതച്ചു . ഹേയ് മുഷിഞ്ഞൊന്നും ഇല്ലാ വേറെ ഒരാൾ കൂടി ഉണ്ടായിരുന്നു കൂട്ടിനു, ഓഹ് എന്നാൽ വാ നമുക്കു പോകാം ബാക്കി എല്ലാം അവിടെ ചെന്നു വിശദമായി പറയാം. ഞാൻ ബാഗ് എടുത്തു അച്ചായന്റെ കൂടെ പുറത്തു പാർക്ക് ചെയ്ത കാറിലേക്ക് നടന്നു. യാത്രയിൽ വീട്ടു കാര്യങ്ങളും, നാട്ടുകാര്യങ്ങളു ആയിരുന്നു സംസാരം.
ബിജു നീ നിന്റെ സിർട്ടിഫിക്കറ്റ്സ് എല്ലാം എടുത്തിട്ടുണ്ടോ ?? ഹാ Ha ഇല്ലെന്കികും വലിയ കുഴപ്പം ഒന്നും ഇല്ല എന്നാലും ചിലപ്പോൾ ഒരു വഴിപാടിന്‌ ഒരു ഇന്റർവ്യൂ ചടങ്ങു ഉണ്ടാകും.. അതാ. ഹാ ഉണ്ട് അച്ചായാ എല്ലാം എടുത്തിട്ടുണ്ട്. അച്ചായൻ കാർ നേരെ ഹോസ്പിറ്റൽ കോമ്പൗണ്ടിലേക്കു തിരിച്ചു മുകളിൽ അറബിയിലും താഴെ ഇന്ഗ്ലിഷിലും ആയി ഹോസ്പിറ്റൽ പേര് വലുതായി കാണാം. ഒരു മൂന്ന് നില കെട്ടിടം, വരുന്നവരുടെ കാറുകൾ പാർക്ക് ചെയ്യാൻ വലിയ പാർക്കിംഗ് സംവിദാനാം, അതിനു ഇടതു വശത്തായി ഫുഡ് മറ്റു അവശ്യ സദാനങ്ങൾ എല്ലാം കിട്ടുന്ന ഷോപ്പുകൾ, നല്ല മനോഹരം ആയ ഗാർഡൻ. മൊത്തത്തിൽ ഒരു ഫൈവ് സ്റ്റാർ ഹോസ്പിറ്റൽ. ഞങൾ നേരെ ഹോസ്പിറ്റൽ 3ഡ് ഫ്ലോറിളകാന് പോയത്, അവിടെ വലിയ ഒരു roominu മുമ്പിൽ എത്തി അച്ചായൻ എന്നോട്
ബിജുവേ ഇവിടെയാണ് ഓണർ ഇരിക്കുന്നത് നീ ഒരു ഗുഡ്മോർണിംഗ് എല്ലാം പറഞ്ഞോണം പുള്ളി കാണുമ്പോൾ ഒരു ഭീകരൻ ആണെന്ന് തോന്നു പേടിക്കേണ്ട ആള് നല്ലവൻ ആ കേട്ടോ.
ഞങ്ങൾ റൂമിലേക്കു കയറി അവിടെ ചെയറിൽ വെളുത്തു തടിച്ച ഒരു മനുഷ്യൻ, മുഖത്തു നല്ല ഗൗരവം അച്ചായൻ എന്നെ അയാൾക്കു പരിചയപ്പെടുത്തി, ഞാനും ഒരു ഗുഡ്മോർണിംഗ് പറഞ്ഞു. പേര് എന്താണെന്നു ചോദിച്ചു?? ബിജു ഞാൻ വിക്കി വിക്കി പറഞ്ഞു അപ്പോഴു ഉള്ളിൽ ചെറിയ ഒരു ഭയം ഉണ്ടായിരുന്നു അച്ചായൻ മുൻപ് പറഞ്ഞ ആ ഇന്റർവ്യൂ കാര്യം ഓർത്തിട്ടു. പിന്നെ അയാളും അച്ചായനും എന്തൊക്കയോ സംസാരിക്കുന്നുണ്ടായിരുന്നു.. അയാളോട് യാത്ര പറഞ്ഞു ഞങ്ങൾ പുറത്തിറങ്ങി…. അപ്പോളും എനിക്ക് സമാദാനം ഇല്ലാഞ്ഞു ഞാൻ അച്ചായനോട്,, അല്ല അച്ചായ ഇന്റർവ്യൂ ഉണ്ടോ ?? ഹേയ് അതിനെപ്പറ്റി എന്റെ മോൻ ഇനി പേടിക്കേണ്ട അതെല്ലാം e അച്ചായൻ ശരിയാക്കിയിട്ടുണ്ട് പോരെ. നീ ഇപ്പോൾ കണ്ടില്ലേ ആ തടിയൻ അവന്റെ അപ്പൻ നാസർ അൽ ഒതൈവി വരെ ഇ അച്ചായൻ ഒരു വാക് പറഞ്ഞാൽ അതിന്റെ അപ്പുറം ഇല്ലാ. പിന്നെയാ ഇന്നലെ വന്ന ഇവൻ. അച്ചായൻ പറഞ്ഞ വാക്കുകൾ കേട്ട് എനിക്ക് സന്തോഷം ആയി, അച്ചായൻ തുടർന്നു… ബിജു നമുക്ക് ഇവിടത്തെ സ്റ്റാഫിനെ എല്ലാം ഒന്ന് കണ്ടു പരിചയപെട്ടു പിന്നെ വീട്ടിൽ പോകാം, ഞങ്ങൾ സ്റ്റാഫ് റസ്റ്റ് റൂം ലക്‌ഷ്യം ആക്കി നടന്നു. നീണ്ട ഇടനാഴിക ചെന്നു അവസാനിക്കുന്നത് സ്റ്റാഫ് റസ്റ്റ് റൂമിന് അടുത്താണ്, ac. യുടെ തണുപ്പും, ഹോസ്പിറ്റലിന്റെ ഒരു വല്ലാത്ത മണവും അകകൂടി ഒരു അസ്വസ്ഥത,
ഒന്ന് മുട്ടിയതിനു ശേഷം അച്ചായൻ ഡോർ തുറന്നു, അച്ചായനെ കണ്ടു എല്ലാവരും എണീറ്റ് ഒരേ സ്വരത്തിൽ ഗുഡ്മോർണിംഗ് പറഞ്ഞു. വെള്ളരി പ്രാവുകളുടെ ഒരു കൂട്ടം പോലെ , ഒരു 10 12 തരുണീ മണികൾ , അതിൽ പല സൈസ്, പല കളർ, പല രാജ്യക്കാർ. മിക്സഡ് ഫ്രൂട് സാലഡ് പോലെ ആണ് എനിക്ക് പെട്ടന് തോന്നിയത്. അതിൽ ഒരു വെളുത്തു മെലിഞ്ഞ പയ്യനും ഉണ്ടായിരുന്നു. അച്ചായൻ അവനെ അടുത്തു വിളിച്ചു എന്നെ പരിചയപ്പെടുത്തി, ക്രിസ് അതാണ് അവന്റെ പേര് ഇപ്പോൾ അവൻ ആണ് xray.. ടെക്‌നിഷ്യൻ.

Leave a Reply

Your email address will not be published. Required fields are marked *