പരസ്പ്പരം പാർട്ട് 1
By. സമുദ്രക്കനി
2001 ലെ നവംബർ 4, സൗദി അറേബ്യാ ജിദ്ദഹ് അന്താരാഷ്ര വിമാനതാവളം. പുലർച്ചെ 4:35 ആകുന്നു , ലാൻഡ് ചെയ്ത ഫ്ലൈറ്റിൽ നിന്നും എമിഗ്രേഷൻ കൌണ്ടർ ലക്ഷ്യ വച്ചു നടന്നു നീങ്ങുന്ന ആളുകൾ. തോളിൽ ഒരു ബാഗും, കയ്യിൽ പാസ്പോർട്ടും ആയി ഞാനും കൗണ്ടറിനു മുന്നിൽ ഉള്ള ലൈനിൽ നില്പുറപ്പിച്ചു. ഉറക്ക ചടവോടെ കറുത്ത് തടിച്ച കണ്ണട വച്ച ഒരു അറബി കൗണ്ടറിൽ ഇരിക്കുന്നു, ലൈനിൽ രണ്ടാമതാണ് ഞാൻ എന്റെ മുമ്പിൽ നിൽക്കുന്ന ആൾ പാസ്പോര്ട് എടുത്തു ആ അറബിയുടെ കയ്യിലേക്ക് കൊടുത്തു, അറബി അത് വാങ്ങി സ്കാൻ ചെയ്തു സീൽ ചെയ്തു അയാൾക്കു തിരിച്ചു കൊടുത്തു. അടുത്ത് എന്റെ ഊഴം, “ഉം താൽ” ( വാ ) അറബി തിലകൻ ചേട്ടന്റെ പോലുള്ള കനത്ത ശബ്ദത്തിൽ എന്നെ നോക്കി വിളിച്ചു വിളിച്ചു. ഞാൻ കൗണ്ടറിനു അടുത്തേക് നീങ്ങി എന്റെ പാപോർട് വാങ്ങി അയാൾ ഒരു സംശയത്തോടെ !! എന്റെ മുഖത്തേക്കും പാസ്പോർട്ടിൽ ഫോട്ടോയിൽകും മാറി മാറി നോക്കികൊണ്ട് വീണ്ടും ഒരു ചോദ്യം ?? ” ഫെൻ ഷെനെഫ് ” ( മീശ എവിടെ ) എനിക്ക് മനസിലായില്ല.. ഞാൻ അയാളെ തന്നെ ദയനീയം ആയി നോക്കി, അതുകണ്ടു അയാൾ സ്വന്തം മേശയിൽ തൊട്ട് കാണിച്ചു കൊണ്ട് വീണ്ടും ചോദ്യത്തെ ആവർത്തിച്ച്. പാസ്പോർട്ടിൽ ഉള്ള മീശ ഇപ്പോൾ ഇല്ലാ അതാണ് അയാളെ ചൊടിപ്പിച്ചത് എന്ന് മനയിലായി. പിന്നെ സ്കാൻ ചെയ്തു പാസ്പോര്ട് എനിക്ക് തിരിച്ചു തന്നു. അതും വാങ്ങി ആശ്വാസത്തോടെ പുറത്തേക്കു നടന്നു. യാത്രക്കാർക്ക് ഇരിക്കാനും വിശ്രമിക്കാനും എല്ലാം നല്ല സൗകര്യം ഉണ്ടായിരുന്നു പുറത്തു, കസേരകളിൽ ഒന്നിൽ ഇരുന്നു, രാവിലെ ആയതു കൊണ്ട് തിരക്കായി വരുന്നതേ ഉള്ളു. ഫേസ്ബുക്കും, വാട്സ്ആപും ഒന്നും ഇല്ലാത്തതു കൊണ്ട് ചുമരിൽ സ്ഥാപിച്ച ടീവി കളിൽ ഒന്നും മനസിലാകാതെ നോക്കിയിരിക്കുകയാണ് അവിടെ ഇരിക്കുന്നവർ. ഞാനും വെറുതെ അതിൽ നോക്കി ഇരിക്കുമ്പോൾ പിന്നിൽ നിന്നും; എന്താ പേര് ? ആദ്യമായിട്ടാണോ ഇവിടെ ?? ചോദ്യം കേട്ടു തിരിഞ്ഞു നോക്കിയപ്പോൾ മെലിഞ്ഞ താടി വച്ച ഒരു മനുഷ്യൻ. അതെ ആദ്യമായിട്ടാ എന്റെ പേര് ബിജു. ഞാൻ അദ്ദേഹത്തോട് ഉഷാറില്ലാത്ത ഒരു ചിരിയോടെ പറഞ്ഞു, ഞാൻ റഷീദ് മലപ്പുറത്ത സ്ഥലം ഇവിടെ ഒരു വീട്ടിലെ കുക്ക് ആ വെക്കേഷന് കഴിഞ്ഞു വരുകയാ അയാൾ തുടർന്നു..