ഇരുകാലികള്‍ മേയുന്ന താഴ്വര
മീര മേനോന്‍
പാര്‍ട്ട് -3
പ്രഭാത കര്‍മ്മങ്ങള്‍ എല്ലാം കഴിഞ്ഞു കുളിച്ചു ഒരുങ്ങി ഞാന്‍ അടുക്കളയിലേക്കു കയറി .പ്രാതല്‍ എല്ലാം മാതാജി തയ്യാറാക്കി വെച്ചിരുന്നു .മോളെ പ്രാതല്‍ കഴികു ..ഭര്‍തൃമാതാവ് അടുക്കളയിലേക്കു കയറി വന്നുകൊണ്ട് എന്നോട് പറഞ്ഞു …അവിടെ എനിക്ക് ചെയ്യുവാന്‍ പറ്റിയ പണി എന്തെന്ന് നോക്കുകയായിരുന്നു ഞാന്‍ …പണികളൊക്കെ ഞാന്‍ തീര്‍ത്തിട്ടുണ്ട് മോളിപ്പോള്‍ അടുക്കളയില്‍ ഒന്നും കയറേണ്ട അതിനുള്ള ജോലിയെ ഇവിടെ ഉള്ളു ..അത്രക്ക് നിര്‍ബന്തം ആണെങ്കില്‍ നിന്‍റെ ഭര്‍ത്താവിനു ഉച്ചക്ക് കഴികുവാനായി എന്തെങ്കിലും പ്രത്യേകം തയ്യാറാകികൊള്ളൂ.ഞാന്‍ ഒന്നു പുഞ്ഞിരിച്ചതെ ഉള്ളു ..എന്നോട് പ്രത്യേകം പറഞ്ഞിട്ടുണ്ട് നിന്നെ ബുദ്ധിമുട്ടികരുത്എന്ന് ..അതും പറഞ്ഞു കൊണ്ട് അമ്മ വന്നു എന്‍റെ പുറത്തു തട്ടി തലമുടിയില്‍ ചെറുതായി തലോടി …എന്നിട്ടെന്‍റെ ചെവിയില്‍ പറഞ്ഞു ..എന്‍റെ മകനെ ഞാന്‍ ഇത്രയും സന്തോഷത്തോടെ ഇതിനു മുന്‍പ് കണ്ടിട്ടേയില്ല.നിന്നെ അവനു വളരെയദികം ഇഷ്ടപെട്ടിട്ടുണ്ട്.വീട്ടില്‍ വന്നു കയറുന്ന മരുമകളാണ് കുടുംബത്തിന്‍റെ ആകെ സന്തോഷം നില നിര്‍ത്തുന്നത്..ഇനിയും ഉണ്ട് വിവാഹ പ്രായം എത്തി നില്‍കുന്ന മൂന്നു പേര്‍ അവരെ കൂടി വിവാഹം കഴിപിക്യണം ..ഇളയവന്‍ പിന്നെ പ്രായപൂര്‍ത്തി ആകുന്നെയുള്ളൂ .പതിനേഴു വയസ്സ് ആയി ഞങ്ങള്‍കിടയില്‍ അതു തന്നെ ധാരാളം ആണ്.ഇനി കുടുംബത്തില്‍ വന്നു കയറുന്നവള്‍ നിന്നെ പോലെ സുന്ദരിയും ഒരുമയുള്ളവളും ആയാല്‍ മതിയായിരുന്നു..
ഞാന്‍ ഒന്നും പറഞ്ഞില്ല മൂളുക മാത്രം ചെയ്തുള്ളൂ ..എല്ലാവരും കൃഷി സ്ഥലത്തേക്ക് പോയിരിക്കുകയാണ് ഇനി സൂര്യന്‍ അസ്തമിചാലെ വീട്ടിലേക്കു വരികയുള്ളു …ഉച്ചക്കുള്ള ആഹാരം അവിടേക്കു കൊണ്ട് കൊടുക്കുകയാണ് പതിവ്..ഞാന്‍ എനിക്ക് അറിയാവുന്ന പോലെയൊക്കെ ഭക്ഷണം ഉണ്ടാക്കി,അമ്മ എല്ലാം കൂടി തൂക്കു പാത്രത്തില്‍ നിറച്ചു ..എന്നിട്ട് എന്നോട് പറഞ്ഞു ..ഇന്ന് മോളുതന്നെ ഇത് കൊണ്ട് പോകു ..ഇനി നിന്‍റെ അവകാശം ആണ് ഭര്‍ത്താവിനുള്ള ആഹാരം കൊണ്ട് പോകുന്നത്.ഞാന്‍ മടികാതെ പാത്രവും വാങ്ങി വീടിനു ചേര്‍ന്നുള്ള ചെങ്കുത്തായ താഴ്വരയിലൂടെ കൃഷിസ്തലതെക്ക് നടന്നു…
Continue Reading…