അഭിയും വിഷ്ണുവും
Abhiyum Vishnuvum | Author : Usthad
•ഞാൻ പുതിയ ഒരു എഴുത്തുകാരൻ ആണ്…കഥ എത്രത്തോളം മികച്ചതാവുമെന്ന് നിങ്ങളുടെ സപ്പോർട്ട് കിട്ടുന്നത് പോലെ ഇരിക്കും…എന്തായാലും എന്റെ എല്ലാ സുഹൃത്തുക്കളും എന്നെ നിങ്ങളാൽ ആവും വിധം സപ്പോർട്ട് ചെയ്യുക എന്ന് നിങ്ങളുടെ സ്വന്തം ഉസ്താദ്•
ടൗണിനടുത്ത് കുറച്ചു മാറി ഉള്ളിലേക്ക് ചെല്ലുമ്പോഴാണ് വിഷ്‌ണുവിന്റെ വീട്.ആ സ്ഥലം ടൗണിൽ നിന്ന് ഒരുപാടു ദൂരെയല്ലാത്തതിനാലും അധികം ബഹളം ഇല്ലാത്തതും എന്നാൽ ശാന്തവുമായ സ്ഥലമായതിനാൽ ഒരു പ്രത്യേക ഭംഗി ആ സ്ഥലത്തിനുണ്ടായിരുന്നു.
കണ്ണുകൾ തുറന്നപ്പോൾ വിഷ്ണു കണ്ടത് സമയം 9.15 ആയതാണ്.സമയം കണ്ടപാടെ വിഷ്ണു നേരെ ഓടിയത് ബാത്ത്റൂമിലേക്കാണ്.പിന്നെ ദിനചര്യ ഒക്കെ കഴിഞ്ഞ് അടുക്കളയിലേക്ക് ചെന്നപ്പോൾ അമ്മയുടെ വക ഒരു ഉഴിയലും…
അമ്മ :- പുതിയ ഒരു ജോലിക്ക് പോകാൻ ആണെന്നുള്ള ചിന്തയില്ല ചെക്കന്.അതെങ്ങനെയാ കൃത്യനിഷ്ഠ എന്നുള്ളത് വേണമല്ലോ.
വാത്സല്യ പൂർവമുള്ള അമ്മയുടെ ദേഷ്യത്തിന് വിഷ്ണു തിരിച്ചു നൽകിയത് ഒരു വളിച്ച ചിരി മാത്രം ആയിരുന്നു…
വിഷ്ണു :- അമ്മ എന്താ എന്നെ രാവിലെ വിളിക്കാഞ്ഞത് ?
അമ്മ :- ആഹ് കൊള്ളാം ഇപ്പൊ ഞാനായോ കുറ്റക്കാരി.രാവിലെ എത്ര വിളി വിളിച്ചെന്നു അറിയോ നിനക്ക്.സഹികെട്ടു ഞാൻ അവിടുന്ന് ഇറങ്ങി പോന്നു.ചക്ക വെട്ടിയപോലെ അല്ലെ കിടപ്പ് പിന്നെങ്ങനെ ആണ് എന്റെ മോൻ എഴുന്നേൽക്കുന്നത്.
വിഷ്ണു : അതു ഇന്നലെ കൂട്ടുകാരൻമാർ പറഞ്ഞു ഒരു ജോലിയൊക്കെ ആയില്ലേ അതുകൊണ്ട്…
അമ്മ :- ബാക്കി ഞാൻ പറയാം.ചിലവൊക്കെ നടത്തണ്ടേ എന്ന്.അല്ലെ ?
അമ്മ കപടദേഷ്യത്തോടെ വിഷ്ണുവിനെ നോക്കി.
വിഷ്ണു :- ആ , അതൊക്കെ വിട് അമ്മേ , എനിക്ക് നല്ല പോലെ വിശക്കുന്നുണ്ട് വല്ലതും തിന്നാൻ തരുവോ.
അമ്മ :- ദോശ ചുട്ടു വച്ചിട്ടുണ്ട് കഴിച്ചിട്ട് പ്രാർത്ഥിച്ചിട്ട് പോകാൻ നോക്ക് എന്റെ മോൻ.പുതിയ ജോലി കിട്ടിയതല്ലേ…
അമ്മ വിഷ്ണുവിനെ തലോടി കൊണ്ട് പറഞ്ഞു…
വിഷ്ണു ഒരു മൂളൽ ഇട്ടുകൊണ്ട് ദോശ എടുത്ത് കഴിക്കാൻ തുടങ്ങി…
വിഷ്ണു :- അമ്മേ , നമ്മുടെ വീട്ടിലെ ദേശീയ ഭക്ഷണം ആണല്ലോ ദോശ…ഇതൊന്നു മാറ്റി പിടിച്ചൂടേ പ്ലീസ്…
വിഷ്ണു ഹാസ്യപൂർവമായി പറഞ്ഞു…
അമ്മ :- ദേ ചെക്കാ , എന്റെ ദോശയെ പറഞ്ഞാൽ ഉണ്ടല്ലോ…
അമ്മ വീണ്ടും കപടദേഷ്യം കാണിക്കാൻ തുടങ്ങി…
കഴിച്ചു തീർന്നു കയ്യും വായും കഴുകി വിഷ്ണു പോകാൻ നേരം അമ്മയുടെ അനുഗ്രഹം വാങ്ങി ദൈവത്തോട് പ്രാർത്ഥിച്ചു…
അവൻ തന്റെ ബൈക്കിൽ കയറി മിനിമം സ്പീഡിൽ പോകാൻ നേരം അവന്റെ മനസ്സിന്റെ ആഴിയിലേക്ക് മറ്റൊരു ചിന്ത ഉണർന്നു പൊങ്ങി…അതു തന്റെ അച്ഛനെ കുറിച്ചായിരുന്നു…സ്ത്രീധനത്തിന്റെ പേരിൽ അമ്മയെ ഉപേക്ഷിച്ചു അമ്മക്കൊരു “എവർ റോളിംഗ് ” ട്രോഫിയും കൊടുത്തിട്ട് കടന്നു