പഞ്ചാര പാലുമിട്ടായി 1
Panchara Paalumittayi Part 1 | Author : Viswam
രാജധാനി എക്സ്പ്രസ്സ് എറണാകുളം സൗത്ത് സ്റ്റേഷനിൽ കിതച്ചു നിന്നു. ലഗേജ് എല്ലാം എടുത്തു വെച്ചിരുന്നതിനാൽ പെട്ടെന്നിറങ്ങി. 5 മിനിറ്റിൽ യുബർ എത്തി. ഡിക്കിയിൽ ബാഗ്‌വെച്ചു പിൻസീറ്റിൽ കയറിയിരുന്നു. പുറത്തു നല്ല ഇരുട്ട് തന്നെ. യുബർ ചീറി പാഞ്ഞു. അതിരാവിലെ ആയിരുന്നതിനാൽ റോഡ് വിജനമായിരുന്നു. സംസ്ഥാന ഹൈവേയിൽ നിന്നു ഇടാൻ റോഡിലേക്ക് കടന്നു അതി വിശാലമായ തറവാട് മുറ്റത്തെ ചരലുകളുടെ ശബ്ദത്തിൽ കാർ നിന്നു. പുറത്തിറങ്ങുമ്പോഴേക്കും അതാ അമ്മായി ഇറങ്ങി വരുന്നു. ഡിക്കിയിൽ നിന്നും ബാഗ് എടുത്തു യുബർ പറഞ്ഞയച്ചു. ബാഗും വലിച്ചു നടന്നപ്പോൾ അമ്മായിക്ക് പിന്നാലെ വന്ന അച്ചു മുന്നിലെത്തി ട്രോളി ബാഗിൽ പിടിച്ചു. ഇന്ന് പതിവ് കാഴ്ചയില്ലാത്ത ഹാൽഫ്‌സാരി ആണ് അച്ചു ധരിച്ചിരിക്കുന്നത്. വീടിന്റെ ഉള്ളിലേക്ക് കടന്നു. ഷോൾഡർ ബാഗ് വെച്ചു സോഫയിലിരുന്നപ്പോൾ അമ്മായി മാത്റമായി അവിടെ. അമ്മായി വിശേഷങ്ങൾ ചോദിച്ചുകൊണ്ടിരുന്നു. അപ്പോഴേക്കും ആവി പറക്കുന്ന ചായയുമായി അച്ചു എത്തി.ചായ വാങ്ങി മെല്ലെ ചുണ്ടിൽ ചേർത്തു അച്ചുവിനെ നോക്കി. ഒരു പ്രത്യേക ആഹ്ലാദം ആ കണ്ണുകളിൽ ഞാൻ കണ്ടു.
ഞാൻ വിശ്വം. ഡൽഹി സെൻട്രൽ സെക്രടെറിയറ്റിൽ ഉദ്യോഗസ്ഥനാണ്. വിവാഹിതനായതിനു ശേഷം ആദ്യമായാണ് നാട്ടിലെത്തുന്നത്. അമ്മായി പാർവതി അമ്മ. ഭാര്യ ആരതി. ഭാര്യയുടെ അനിയത്തിയാണ് അച്ചു എന്ന് വിളിക്കുന്ന അശ്വതി.