സ്നേഹതീരം 7
(രേഖ – Rekha’s Love Shore)
Snehatheeram bY Rekha | Click here to read Snehatheeram all part
എന്റെ സ്നേഹത്തീരം എന്ന നോവലിനെ അടുത്തറിഞ്ഞ എല്ലാ വായനക്കാരോടും എനിക്ക് ഒരുപാടു സ്നേഹമുണ്ട് , എനിക്ക് കഴിഞ്ഞ ഭാഗത്തിന് നല്ലരീതിയിലുള്ള അഭിപ്രായങ്ങളും നിങ്ങളുടെ സപ്പോർട്ടും കിട്ടി എല്ലാത്തിനും നന്ദി…
സ്നേഹത്തീരം 7 ( രേഖ )
അന്ന് ഞങൾ മൂന്നും ഒരു റൂമിൽ കിടന്നുറങ്ങി , അപ്പോൾ ഒരു അർദ്ധരാത്രി ആയിട്ടുണ്ടാകും ഞാൻ നല്ല ഉറക്കത്തിൽ ആയിരുന്നു , വിജു എന്നെ തട്ടി വിളിച്ചു
ഞാൻ പതുകെ ചോദിച്ചു എന്തെ വിജു
വാ എന്ന് പറഞ്ഞു എന്നെയുംകൂട്ടി ആ വീടിനുമുകളിലേക്കു പോയി ,
ഞാൻ പറഞ്ഞു തണുക്കുന്നു വിജു
ഒരു മിനിട്ടു ഞാൻ താഴെപ്പോയി തുണിയെടുത്തു വരാം ,
അയ്യോ എനിക്ക് ഈ രാത്രിയിൽ ഇവിടെ ഒറ്റയ്ക്ക് ഇരിക്കാൻ പേടിയാ ,
ഒരു മിനിറ്റു ഇരിക്ക് എന്റെ പെണ്ണെ !
വിജു വേഗം പോയി വന്നു , ഞാൻ നേരത്തെ ഉടുത്ത വിരിയുമായി . എന്നിട്ടു ഞങ്ങളെ രണ്ടുപേരേയുമായി പൊതിഞ്ഞു
ഞാൻ അവന്റെ മാറത്തു തലചായ്ച്ചു
എന്തെ വിജു എന്ത് പറ്റി .
എന്താണ് എനിക്ക് പറ്റിയത് എന്ന് അറിയില്ല ഒരു ദിവസംകൊണ്ടു നീ എന്നെ തലകീഴായി ഇരുത്തി
ഞാനോ ?
എനിക്ക് ഇന്നലത്തെ നിമിഷം മുതൽ നിന്നെ മാത്രം മതി .
വിജുവിന് എന്നെപ്പറ്റി എന്താണ് അറിയുന്നത്
ഒന്നും അറിയില്ല ,ഒന്നും അറിയേണ്ട , എനിക്ക് നിന്നെ മതി
അത് പറഞ്ഞാൽ പറ്റില്ല
എന്റെ ഹസ്ബന്റിന്റെ പേര് രാജീവ് ,എനിക്ക് രണ്ടു പെണ്മക്കളാണ് , രേവതി പിന്നെ രാധിക . ഒരാൾ +1 നും ഒരാൾ 9th നും പഠിക്കുന്നു
എത്രയും വലിയ കുട്ടികളോ ?
അതെ , എന്തെ രാജീവ്