ശംഭുവിന്റെ ഒളിയമ്പുകൾ 41
Shambuvinte Oliyambukal Part 41 | Author : Alby | Previous Parts
എസ് പി ഓഫിസിൽ കത്രീനയുടെ മുന്നിലാണ് ശംഭു.അവളുടെ മുഖം വശ്യമായിരുന്നു ഒപ്പം ഇരയെ കടിച്ചു കീറാനുള്ള സിംഹിണിയുടെ ഭാവവും.
പക്ഷെ അവൾ അവനെയും കൊണ്ട് ഓഫീസ് വിട്ടു.തങ്ങൾക്കിടയിൽ സ്വകാര്യത വേണമെന്നും അതിന് ഓഫിസിന്റെ അന്തരീക്ഷം വിലങ്ങു തടിയാണെന്നുമവൾ വാദിച്ചപ്പോൾ ശംഭു കത്രീനക്കൊപ്പമിറങ്ങി.
“അപ്പൊ പറയ് ശംഭു…….രാജീവന്റെ മരണത്തിന് പിന്നിൽ നിനക്ക് പങ്കില്ല എന്നുറപ്പല്ലേ?”അവനൊപ്പം കാറിൽ സഞ്ചരിക്കുന്നതിനിടയിൽ കത്രീന ചോദിച്ചു.
തന്റെ വാഹനം ഓഫിസിൽ തന്നെ വിട്ട് ശംഭുവിനൊപ്പമാണ് അവളുടെ യാത്ര.
“എല്ലാം നിങ്ങൾക്കറിയുന്നതല്ലേ മാഡം.ശത്രുവായിരുന്നു,പക്ഷെ ഇന്ന് അയാളില്ല.അവസാനം വരെ ഒപ്പം ഓടാനുള്ള എതിരാളിയായിരുന്നു അവൻ.പക്ഷെ………. അഹ് ഇനിയത് പറഞ്ഞിട്ട് കാര്യവുമില്ല.
ഒന്നുണ്ട് മാഡം രാജീവന്റെ മരണം തുറന്നിട്ടുതന്ന സാധ്യതകൾ വളരെ വലുതാണ്.”ശംഭു മറുപടി നൽകി.
“അറിയാം ശംഭു…….നീയല്ല അവന്റെ കഴുത്തറുത്തതെന്ന്.പക്ഷെ അത് ചെയ്തയാളെ നിനക്കറിയാം.ഞാൻ
ആരെന്ന് ചോദിക്കുന്നുമില്ല.പക്ഷെ അയാളെ ഒന്ന് സൂക്ഷിക്കണം.
എന്തോഎന്റെ മനസ്സിൽ അങ്ങനെയൊരു തോന്നൽ
“മാഡം ഇതെന്തൊക്കെയാ…….?”
“സത്യമല്ലെ ശംഭു.നിന്റെ മുന്നിലാ രാജീവ് മരിച്ചുവീണത്.”
“ഒന്ന് പോ മാഡം.”അവൻ വിഷയം ലളിതമാക്കാൻ ശ്രമിച്ചു.ഒപ്പം ഗൗരവം നിറഞ്ഞ അന്തരീക്ഷത്തിനൊരു അയവ് വരുത്തി വിഷയം മാറ്റുവാനും
“ശംഭു…….ഒരു തർക്കത്തിന് ഞാനില്ല.
പക്ഷെ എനിക്കും വീണക്കുമിടയിൽ രഹസ്യമൊന്നുമില്ലെന്ന് നീയറിയണം.
അഥവാ അവൾ പറഞ്ഞില്ലെങ്കിലും നിന്റെയീ ചെയിൻ എന്നെ നിന്നിലെത്തിക്കും.”കത്രീന ഒരു മാല അവന് നേരെ നീട്ടിക്കൊണ്ട് കത്രീന പറഞ്ഞു.
അവനൊന്ന് ഞെട്ടി.കഴിഞ്ഞ ജന്മ ദിനത്തിൽ വീണ നൽകിയ തങ്ങളുടെ ചിത്രങ്ങൾ പതിപ്പിച്ച ലോക്കറ്റുള്ള ചെയ്ൻ.എവിടെപ്പോയി എന്ന് അന്വേഷിച്ചു മടുത്തിരുന്നു അവൻ.
കൊളുത്തുപൊട്ടിയിട്ട് ശരിയാക്കാൻ നൽകിയെന്ന് വീണയോടും പറഞ്ഞു.
“ടെൻഷൻ വേണ്ട ശംഭു.ഇങ്ങനെ ഒരു തെളിവ് സീനിൽ നിന്നും കിട്ടിയത് എനിക്കെ അറിയൂ.ഇതൊന്ന് നിന്നെ അറിയിക്കാനും ചെയ്യേണ്ട ചില കാര്യങ്ങൾ പറയാനുമാണ് വിളിച്ചതും’
കത്രീന പറഞ്ഞു.ആ വാക്കുകൾ അവന് ആശ്വാസമായി.
പിന്നീട് അവന് ഓരോന്നും നന്നായി വിശദീകരിക്കുകയായിരുന്നു കത്രീന.
ആ വാഹനം അവരെയും കൊണ്ട്