രാത്രി
Raathri | Autho : vedan
കഥകൾ ഒരുപാട് പെന്റിങ് ആണെന്ന് അറിയാം.. ല്ലാം ഞാൻ വഴിയേ തന്നോളം.. ഇതൊരു ചെറിയ കഥയാണ്, ചായ കുടിച്ചോണ്ട് വീട്ടിൽ ഇരുന്നപ്പോൾ തോന്നിയ ഒരു ആശയം എത്ര മാത്രം നന്നായിന്ന് അറിയില്ല ന്റെ എഴുത്തല്ലേ നന്നാകാൻ ചാൻസ് ഇല്ല.. ന്നാലും ഇടേണ്ടിരിക്കാൻ തോന്നില്ല . പിന്നൊന്ന് ഇത് ഒറ്റ ഇരുപ്പിനു വയ്ച്ചു തീർക്കാൻ പരമാവധി ശ്രമിക്കണം, ഒറ്റക്കിരുന്നാണെങ്കിൽ ഒന്നുടെ നല്ലത്. അഭിപ്രായം കമന്റ് ലൂടെ അറിയിക്കണം നിങ്ങളുടെ ഒരു കമന്റ് ആണ് എഴുതാൻ പ്രചോധനം നൽകുന്നത്.. ഈ കഥക്ക് എന്തെകിലും പോരായിമ്മ തോന്നിയാലും പറയാൻ മറക്കരുത് മടിക്കരുത്.., അപ്പൊ ഒന്നുമേ പ്രതീക്ഷിക്കാതെ വയ്ക്കുക.. പ്പോ ബൈ..
////////////////////////////////////////
റീജിയൻ കാൻസർ സെന്റർ ന്റെ ഇടവഴിയിലൂടെ പതങ്ങൾ അനുനിയാദൃതമായി മുന്നേട്ടേക്ക് നീങ്ങുമ്പോൾ ഭരിച്ചമായ ഒന്നുമെന്നിൽ ഉണ്ടായില്ല, അതെന്റെ കാരണം എന്നുമുള്ള ഈ നടത്തംതന്നെയാകും. ന്നാൽ ഇന്നിപ്പോ ആ ഒരു മനസായിരുന്നില്ല ന്നിൽ, ഇനി ഒന്നോ രണ്ടോ ദിവസമേ ഇവിടെ ഉണ്ടാവുള്ളു… അതിന്റെ ഒരു തെളിച്ചം ന്നിലും ഉണ്ടേ..
കൈയിലെ ഫ്ലാസ്കും കഞ്ഞിയുടെ പത്രവും ഒന്നുടെ മുറുക്കി നടത്തം തുടർന്നതും.മുന്നിലൂടെ ഏതോ റൂമിലെ രോഗിയെ നോക്കി തിരിച്ചിറങ്ങുന്ന മനസ്സി ന്നേ ഒന്ന് കണ്ണ് ചിമ്മികാട്ടി, തിരിച്ചൊരു മങ്ങിയ ചിരിയും ചിരിച്ചു 303 നാം റൂം തുറന്നകത്തേക്ക് കയറേണ്ട താമസം.
“” എവിടെ പോയതാ നീ… ഇവള് നിന്നെ തിരക്കി ആകെ ബഹളമായിരുന്നു ഇവിടെ “”
ചെറു മയത്തിൽ ഉറങ്ങുന്ന അവളെയൊന്നു നോക്കി ഞാൻ പത്രങ്ങൾ ആ ഇരുമ്പ് മേശയിൽ വച്ച്.
“” ഞാൻ കഴിക്കാൻ ന്തേലും വാങ്ങണ്ടേ അതിന് പോയതാ.. “”
“” മ്മ്, ഇപ്പൊ ഉറങ്ങിയേ ഉള്ളൂ.. ഇത്രേ നേരം നിന്നെ കണ്ടില്ലലോ എവിടെപോയതാ ന്നൊക്കെ തിരക്കി പെണ്ണൊരു വകയാക്കി.. “”