ശംഭുവിന്റെ ഒളിയമ്പുകൾ 28 [Alby]

Posted by

ശംഭുവിന്റെ ഒളിയമ്പുകൾ 28

Shambuvinte Oliyambukal Part 28 

Author : AlbyPrevious Parts

 

ഗോവിന്ദൻ പോയ ശേഷം വല്ലാതെ ത്രില്ലടിച്ച സമയമായിരുന്നു വില്ല്യമിന്റെത്.ഏങ്ങനെയും രാത്രി ആയാൽ മതിയെന്ന ചിന്ത.കാരണം അന്തിക്കൂട്ടിന് പലരെയും തനിക്ക് കിട്ടിയിട്ടുണ്ടെങ്കിലും അവളെപ്പോലെ ഒന്ന് അവനതാദ്യമായിരുന്നു.ഒരു നാടൻ സൗന്ദര്യം,നല്ല കാച്ചെണ്ണയുടെ മണമുള്ള ദേഹം,അവനോർത്തു.എങ്ങനെയും സെക്യുരിറ്റിയുടെ കണ്ണ് മൂടണം.പതിവ് ആള് തന്നെയാണ് ഇന്നും ഗേറ്റിൽ.ഇടക്ക് വല്ലപ്പോഴും മുന്തിയ ഇനങ്ങൾ എത്താറുണ്ട്,ഓൺ റെക്കോർഡ്‌ ഓഫീസ് സ്റ്റാഫ്‌ എന്ന പേരിൽ കയറ്റിവിടാറുമുണ്ടായിരുന്നു.
പക്ഷെ അപ്പാർട്ട്മെന്റ് സെക്രട്ടറി ബാച്ച്ലർ ഫ്ലാറ്റിലെ ആ പോക്കും വരവും മീറ്റിങ്ങിൽ വിഷയമാക്കിയത് മൂലം മറ്റെന്തെങ്കിലും മാർഗത്തിൽ അവളെ അകത്തെത്തിക്കണം എന്ന് അവനുറപ്പിച്ചു.എന്ത് ചെയ്യണമെന്ന്
നിശ്ചയവുമുണ്ടായിരുന്നു.

വില്ല്യം ഫോണെടുത്തു നമ്പർ ഡയൽ ചെയ്തു.താൻ കാത്തിരിക്കുന്നവൾ വരുന്ന സമയം ഉറപ്പുവരുത്തി.ശേഷം അയാൾ തന്റെ ജീപ്പുമെടുത്തിറങ്ങി.

നേരെ പോയത് ബീവറേജ് ഔട്ട്ലെറ്റിലേക്ക്.ആന്റിക്യുറ്റിയുടെ മൂന്ന് ഫുള്ളും ആറു ബിയറും വാങ്ങി തിരിച്ചുവരവെ അപ്പാർട്ട്മെന്റിലേക്ക് തിരിയുന്നവഴിയിലവൻ കാത്തുനിന്നു.

കുറച്ചു സമയം അങ്ങനെ കടന്നു പോയി.വില്ല്യമിന്റെ ശ്രദ്ധ മുഴുവൻ വഴിയിലാണ്.താൻ തേടിയ ആളെ കണ്ടതും വില്ല്യം ജീപ്പ് അയാൾക്ക് അരികിലേക്ക് നിർത്തി.

വില്ല്യം വണ്ടി അയാളുടെ അടുക്കൽ കൊണ്ടു ചവിട്ടിയപ്പോൾ അയാളൊന്ന് പേടിച്ചു സൈഡിലേക്ക് മാറി.ആളെ മനസിലായതും ശ്വാസം എടുത്തശേഷം വില്ല്യമിനെ നോക്കി പുഞ്ചിരിച്ചു.

“മനുഷ്യന്റെ നല്ല ജീവൻ പോയല്ലോ സാറെ.എന്താ ഇപ്പൊ ഇങ്ങനെ ഒരു തമാശ?”

“ഒന്ന് പുറത്ത് പോയി വന്നപ്പോൾ ചേട്ടനെ കണ്ടു.അപ്പൊ ഒരു കുസൃതി തോന്നി.അത്രെയുള്ളൂ”

“ഇതൊരുമാതിരി…………”

“ചേട്ടൻ എങ്ങോട്ടാ ഇപ്പൊ?”

“എങ്ങോട്ട് പോകാൻ……..വെറുതെ കളിയാക്കാതെ സാറെ.ഡ്യുട്ടിക്ക് കേറാനുള്ള പോക്കാ.”

“എന്നാ വാ ഞാനിറക്കാം”

“അയ്യോ വേണ്ട സാറെ.ആ സെക്രട്ടറി
കണ്ടാൽ പിന്നെ അതുമതി.”

“അയാള് കണ്ടാലല്ലേ.ഇനിയിപ്പോൾ കണ്ടാൽ എന്താ, ചേട്ടനെന്റെ സ്വന്തം ആളല്ലേ.അപ്പൊ എന്റെ വണ്ടീലും കേറാം.”

മടിച്ചുനിന്ന അയാളെ അപ്പാർട്ട്മെന്റ്
എത്തുന്നതിനു മുന്നേ ഇറക്കാം എന്ന് പറഞ്ഞപ്പോൾ വില്ല്യമിന്റെ നിർബന്ധത്തിനു വഴങ്ങി അയാൾ വണ്ടിയിലേക്ക് കയറി.സീറ്റിലൊരു
കവർ വച്ചിട്ടുണ്ടായിരുന്നു.അത്

Leave a Reply

Your email address will not be published. Required fields are marked *