വെള്ളരിപ്രാവ് 4
VellariPravu Part 4 | Author : Aadhu | Previous Part
അവളെ കണ്ട ഞെട്ടലിൽ നിൽക്കുന്ന എന്നെ സ്വബോധത്തിലേകെത്തിച്ചത് അമ്മയുടെ വിളിയാണ്.
അമ്മ : ഡാ നീ എന്താ അന്തം വിട്ടുനിൽക്കണേ.
ഞാൻ :അത് അത്…. ഞാൻ വാക്കുകൾക്ക് വേണ്ടി പരതി
അമ്മ : നിനക്ക് മനസ്സിലായോ ഇവരെ.
ഞാൻ ഇല്ലന്ന് തലയാട്ടി. അവളുടെ മുഖത്തേക്ക് നോക്കിയപ്പോ എന്റെ അതെ അവസ്ഥയിലാണ് അവളും എന്നെനിക്ക് മനസ്സിലായി.
അമ്മ : നീ ഒന്ന് ശരിക്ക് നോക്ക് നിനക്ക് ഓർമ കിട്ടും.
ഞാൻ അവരെ സൂക്ഷിച്ചു നോക്കി. എനിക്ക് അവരെ എവിടെയൊക്കെയോ കണ്ട പരിജയം ഉണ്ട്.പക്ഷെ ഓർമ്മ കിട്ടുന്നില്ല.
എന്റെ നോട്ടം കണ്ടിട്ടാവണം അവര് എഴുന്നേറ്റു എന്റെ മുൻപിലേക്ക് വന്നു നിന്നു. എന്നിട്ട് അവരുടെ ഹാൻഡ് ബാഗിൽ നിന്ന് ഒരു ക്യബ്ബിക് ബോക്സ് എടുത്തു എന്റെ നേരെ നീട്ടി എന്നോട് പറഞ്ഞു ” Advance Happy Birthday അച്ചു “.
ആ സമ്മാനം കണ്ട അടുത്ത നിമിഷം തന്നെ എനിക്ക് ആളെ മനസ്സിലായി. ‘സീതാന്റി ‘ എന്ന് എന്റെ നാവിൽ നിന്നും ഞാൻ മൊഴിഞ്ഞു.അതെ എന്റെ അമ്മയുടെ കളിക്കൂട്ടുക്കാരി.പ്ലസ്‌ടു വരെ അമ്മയും സീതന്റിയും ഒരുമിച്ചായിരുന്നു പഠിത്തം. പിന്നീട് അമ്മ എഞ്ചിനീയറിംഗ് തിരഞ്ഞടുത്തപ്പോ സീതന്റി അവരുടെ മാതാപിതാക്കൾ ആഗ്രഹിച്ചപോലെ മെഡിസിന് പോയി.ഞാൻ ചെറുതായിരുന്നപ്പോഴല്ലാം അവരും കുടുംബവും വീട്ടിലെ നിത്യ സന്ദര്ശകരായിരുന്നു. പിനീട് ഞാൻ ഒരു ഏഴിൽ പഠിക്കുമ്പോ അവര് കുടുംബായി മുംബൈയിൽ പോയി.പിന്നെ ഇപ്പൊയാ കാണുന്നത്.
ആന്റി : ആഹാ.. അപ്പൊ സമ്മാനം കണ്ടാൽ മാത്രേ നിനക്ക് എന്നെ മനസ്സിലാവൂ ല്ലേ.