തൂവൽ സ്പർശം 9 [വിനയൻ] [Climax]

Posted by

തൂവൽ സ്പർശം 9

Thooval Sparsham Part 9 | Author : Vinayan | Previous Part


 

റൂമിലേക്ക്‌ വന്ന അവന്റെ മുഖത്തെ സന്തോ ഷം കണ്ട് അവളുടെ കണ്ണ് നിറഞ്ഞു അവന് നേരെ തന്റെ വലതു കൈ നീട്ടി കൊണ്ട് അവൾ പറഞ്ഞു എന്റെ പൊന്നു മോൻ ആഗ്രഹിച്ചത് പോലെ തന്നെ ” മോളാണ് ” മുത്തെ ………. ലെക്ഷ്‌മിയുടെ കരം ആഗ്രഹിച്ചു കൊണ്ട് ബെഡിനോട് ചേർന്ന് കിടന്ന സ്റ്റൂളിൽ ഇരുന്ന അവൻ തന്റെ ഇടതു കൈ കൊണ്ട് അവളെ തലോടി കുനിഞ്ഞ് ലക്ഷ്മിയുടെ നെറുക യിയിൽ ചുംബിച്ചു കൊണ്ട് അവൻ പറഞ്ഞു …….. ദൈവം നമ്മുടെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു തരും ലക്ഷ്മിയേച്ചി നമ്മുടെ മോൾ ഭാഗ്യവതിയാ മകം നക്ഷത്രത്തിലാ നമ്മുടെ പൊന്ന് മോൾടെ ജനനം , മകം പിറന്ന മങ്കയാണ് ലക്ഷ്മിയേച്ചിയെ പറ്റി ചേർന്ന് കിടക്കുന്ന നമ്മുടെ ഈ മാലാഖ കുട്ടി ………..

ഇതിൽ കൂടുതൽ എന്താ ലക്ഷ്മിയേച്ചി നമുക്ക് വേണ്ടത് എന്ന് പറയുമ്പോൾ അവന്റെ കണ്ണുകൾ നിറയുന്നത് അവൾ കണ്ടു അവന്റെ കണ്ണ് തുടച്ചു കൊണ്ട് അവൾ പറഞ്ഞു അയ്യേ എന്തിനാ മോൻ കരഞ്ഞത് ആണുങ്ങൾ ആയാൽ കുറച്ച് ധൈര്യം ഒക്കെ വേണ്ടേ ! ………. സന്തോഷം കൊണ്ടാ ലക്ഷ്മിയേച്ചി ! മാത്രമല്ല എന്റെ ലക്ഷ്മിയേച്ചിടെ കണ്ണ് നനഞ്ഞാൽ എന്റെ കണ്ണും നനയും എന്ന് പറഞ്ഞു അവൻ അവളുടെ കൈ പിടിച്ച് ചുംബി ച്ചു ……. മൂന്നു ദിവസം കഴിഞ്ഞ് ഡിസ്ചാർജ് ആയ ശേഷം അവർ നേരെ തറവാട്ടിലേക്ക് പോയി ……..

അവർ ഹോസ്പിറ്റലിൽ നിന്ന് തറവാട്ടിൽ എത്തുന്നതിനു മുന്നേ ലക്ഷ്മിക്കും കുഞ്ഞിനും വേണ്ട എല്ലാ സൗകര്യങ്ങളും രണ്ടു ദിവസം മുന്നേ തറവാട്ടിൽ വന്ന ഭാർ ഗവി അമ്മ ഒരുക്കിയിട്ട് ഉണ്ടായിരുന്നു ……… ആദ്യത്തെ രണ്ടു ആഴ്ച വരെ ഭാർഗവി അമ്മ ലെക്ഷ്‌മിയുടെ റൂമിൽ ആയിരുന്നു കിടന്നിരുന്നത് മാത്രമല്ല അമ്മയ്ക്കും കുഞ്ഞിനും നല്ല കെയറിങ് ആയിന്നു അവർ കൊടുത്തിരുന്ന ത് …….. ശരത്തിന് പോലും ലക്ഷ്മിയുടെ മുറിയിലേ ക്ക് വരാൻ ഭാർഗവി അമ്മ ലിമിറ്റെഷൻസ് വച്ചി രുന്നു ………

Leave a Reply

Your email address will not be published. Required fields are marked *