തടിയൻ [കമൽ]

Posted by

തടിയൻ

Thadiyan | Author : Kamal

“തടിയൻ” അതായിരുന്നു എന്നെ എല്ലാവരും വിളിച്ചിരുന്നത്. പണ്ട് സ്കൂളിൽ പഠിക്കുന്ന കാലം തൊട്ടേ എനിക്ക് ചർത്തിക്കിട്ടിയ വിളിപ്പേര്‌. വീട്ടിൽ പാരമ്പര്യമായി ‘അമ്മ, പെങ്ങൾ, അച്ഛൻ എല്ലാം തടിയുള്ളവരവുമ്പോൾ ഞാൻ മാത്രം തടിച്ചില്ലെങ്കിൽ മോശമല്ലേ. പിന്നീട് ജിമ്മിൽ പോയി ശരീരം പാടെ മാറ്റിയെങ്കിലും ആ പേര് മാത്രം പോയില്ല. ഞാൻ ജോലി ചെയ്യുന്നിടത്തെ പെണ്ണുങ്ങൾ വരെ കളി പോലെ പറയാറുണ്ടായിരുന്നു, തടിയൻ. പക്ഷെ,അപ്പോൾ സാഹചര്യങ്ങൾ മാറിയിരുന്നു.

ഞാൻ കമൽ, ഇപ്പോൾ 28 വയസ്സ്. ഒരു നായർ കുടുംബത്തിലെ മൂത്ത സന്തതി. വീട്ടിൽ ‘അമ്മ, അച്ഛൻ, ഇളയ പെങ്ങൾ. ഇതു 10 വർഷം മുൻപ് നടന്ന സംഭവമാണ്. ഇതിൽ എന്റെ അനുഭവവും ഫാന്റസിയും ഉണ്ട്. വീട്ടിൽ അടച്ചിട്ടു വളർത്തിയത് കൊണ്ടു ഞാൻ പൊതുവെ ആരോടും അടുക്കാത്ത പ്രകൃതമായിരുന്നു. പ്രത്യേകിച്ചു പെണ്ണുങ്ങളോട്. ക്ലാസിൽ പോലും പെണ്പിള്ളേരു നോക്കുമ്പോൾ മുഖം തിരിച്ചു കളയും. ഞാൻ ഒരു ഉരുണ്ട പ്രകൃതക്കാരനായിരുന്നു. കാണാൻ അത്ര തെറ്റില്ല, ഇരു നിറം, 5.7” പൊക്കം, ഒരു സാധാരണ പയ്യൻ. പഠിക്കാൻ മിടുക്കാനായത് കൊണ്ടും പഠിച്ചത് വല്യ സിലബസ് ഉള്ള സ്കൂളായത് കൊണ്ടും 10th റിസൾട്ട് വന്നപ്പോൾ ക്ലാസ്സിൽ ഞാൻ മാത്രം പൊട്ടി. തോറ്റതിനെക്കാൾ എന്നെ ദുഃഖിപ്പിച്ചത് എന്റെ വീട്ടുകാർ എന്നെ കുറ്റപ്പെടുത്തിയപ്പോളാണ്.

 

അച്ഛന് ടൗണിൽ സ്വന്തമായി ചെരുപ്പ് കടയുണ്ടു്. അവിടെപോയി അച്ഛനെ സഹായിക്കാൻ പറഞ്ഞു. പക്ഷെ എനിക്ക് പഠിച്ചു തെളിയിക്കാനാണ് തോന്നിയത്. 2,3 ദിവസം അച്ഛന്റെ കൂടെ കടയിൽ പോയി. അതിനിടക്ക് അടുത്തുള്ള ഓട്ടോ ചേട്ടന്മാരോട് പറഞ്ഞു ഒരു ഓഫീസിൽ ഓഫീസിൽ ബോയ് ജോലി ശെരിയാക്കി.
ഞാൻ ജോലിക്കു ചേർന്നു. സിറ്റിയിൽ ഒരു സൺഡേ സ്കൂളിൽ പഠിക്കാനും ചേർന്നു. എന്റെ വീട് ഒരുൾപ്രദേശതയിരുന്നു. അവിടെ നിന്നു 5 കിലോമീറ്റർ മാറി, ഇടവഴിയിൽ ഒരു 2 നില കെട്ടിടത്തിന്റെ മുകൾ നിലയിൽ 3 മുറികളുള്ള ഒരു വീട്. അതായിരുന്നു ഓഫീസ്.

Leave a Reply

Your email address will not be published. Required fields are marked *