അമൃത ഇൻ വണ്ടർലാൻഡ് [നമിത പ്രമോദ്]

Posted by

അമൃത ഇൻ വണ്ടർലാൻഡ്

Amrutha in wonderland | Author : Namitha Pramod


അത്താഴപട്ടിണിക്കാരായ അമൃതയും കുടുംബവും നാടോടിക്കഥകളിലെന്ന പോലെ പൊടുന്നനെ ഒരുനാൾ സ്വപ്നതുല്യമായ ജീവിതത്തിലേക്ക് എത്തിചേർന്ന കഥയാണ് അമൃത ഇൻ വണ്ടർലാൻഡ്.

കഥയിലെ നായകൻ വിനോദ്, വയസ്സ് 33. IT പ്രൊഫഷണൽ ആണ്. അനാഥനായ വിനോദ് സ്വയം പ്രയത്നത്തിൽ പടുത്തുയർത്തിയ തന്റെ കരിയർ ഇന്ന് ജർമൻയിൽ PR കിട്ടി സസന്തോഷം മുന്നോട്ട് നയിക്കുന്നു.

വർഷങ്ങൾക്കു ശേഷം നാട്ടിൽ ലീവിന് വന്നപ്പോഴാണ് തന്റെ നാട്ടിലെ സഹപാഠി അജിലിനെ കണ്ടു മുട്ടുന്നത്. അത്യാവശ്യം വണ്ടി കച്ചോടം സ്ഥല കച്ചോടം നേരിട്ടറിയാവുന്നവർക്ക് കല്യാണ ബ്രോക്കറും കൂടിയാണ് അജിൽ. അജിലാണ് വിനോദിനോട് ഇനി ഒരു കല്യാണമൊക്കെ ആവാം എന്ന് ഉപദേശിച്ചത്..

അതിനുള്ള ടൈം ആയെന്ന് വിനോദിനും തോന്നി തുടങ്ങിയിരുന്നു.

കസ്റ്റഡിയിലുള്ള പെൺകുട്ടികളുടെ ഫോട്ടോ കാണിക്കുന്നതിനിടയിൽ അനാഥനായ തനിക്ക് ചില ഡിമാൻഡുകൾ ഉണ്ടെന്ന് വിനോദ് അവനോട് പറഞ്ഞു.

ഡിമാൻഡ് കേട്ട് അജിൽ ആദ്യമൊന്ന് അമ്പരന്നു, എങ്കിലും അവൻ പറഞ്ഞത് ശെരിയാണെന്ന് അജിലിനും തോന്നി..

അങ്ങനാണ് അജിൽ അമൃതയുടെ ആലോചന വിനോദിന് മുന്നിൽ വെക്കുന്നത്..

ഒറ്റ നോട്ടത്തിൽ വിനോദിന് താല്പര്യം തോന്നി, അവൻ ആഗ്രഹിച്ചത് പോലുള്ള ഒരു പെൺകുട്ടിയും ചുറ്റുപാടും.

പിറ്റേന്ന് ഞായറാഴ്ച തന്നെ അജിൽ പെണ്ണ് കാണലിനുള്ള അവസരമൊരുക്കി..

കുന്നികുരുടി എന്നാ മലയോര പ്രദേശത്തെ തികച്ചും ഒറ്റപെട്ട ഒരു ഇടിഞ്ഞു പൊളിയാറായ ഒരു വാടക വീട്. മുറ്റവും പരിസരവും വൃത്തിയായി സൂക്ഷിച്ചിട്ടുണ്ട്..

Leave a Reply

Your email address will not be published. Required fields are marked *