മംഗല്യധാരണം 9
Mangaallyadharanam Part 9 | Author : Nishinoya
[ Previous Part ] [ www.kkstories.com]
“…ഏട്ടാ അമ്മ വിളിക്കുന്നു…” അച്ഛനോട് സംസാരിച്ചിരുന്ന എന്നെ അമ്മു വന്ന് വിളിച്ചു.
“… എന്താ കാര്യം…”ഞാൻ അമ്മുവിനോട് ചോദിച്ചു.
“…ആൽബത്തെ കുറിച്ച് പറയാൻ വേണ്ടിയാ. അച്ഛനെയും വിളിക്കുന്നു…” ഇത്രയും പറഞ്ഞു അമ്മു അകത്തേക്ക് പോയി.
“…വാ അച്ഛാ…” ഞങ്ങൾ അകത്തേക്ക് നീങ്ങി.
“…ഈ ഫോട്ടോസ് ഞങ്ങൾക്ക് ഇഷ്ട്ടായി. നിങ്ങൾ കൂടി നോക്ക്…” അമ്മ ഫോൺ അച്ഛനും നേരെ നീട്ടി പറഞ്ഞു.
ഞാനും അച്ഛനും അവർ സെലക്ട് ചെയ്ത ഫോട്ടോസ് നോക്കി. ചില ഫോട്ടോസ് മാറ്റി തിരഞ്ഞെടുത്തു ഫോട്ടോഗ്രാഫറിന് അയച്ചു കൊടുത്തു. പിന്നെ അത്താഴം കഴിക്കാനായി ഇരുന്നു. ഏറെ നാളുകൾക്കു ശേഷമാണ് എല്ലാരും ഒരുമിച്ചിരുന്നു കഴിക്കുന്നത്. ഓരോ കൊച്ചുവർത്തമാനവും പറഞ്ഞു ഫുഡ് കഴിച്ചു. ഉറങ്ങാനായി പോയി. ഞാൻ ബെഡിൽ കിടന്ന് ചരുവിന് വേണ്ടി വെയിറ്റ് ചെയ്തു. ചാരു ഒരു മൂളിപ്പാട്ട് പാടി വന്ന് വാതിൽ അടച്ചു.
“… ഇന്നെന്താ പാട്ടൊക്കെ ആയിട്ട്…” ഞാൻ തിരക്കി.
“… എനിക്ക് എന്താ പാട്ട് പാടിക്കൂടെ…”
“… പാടിക്കോ പാടിക്കോ…”
ചാരു എന്റെ അടുത്തായി വന്ന് കിടന്നു. എന്നും അപ്പുറത്ത് വശത്തേക്ക് നോക്കി കിടക്കുന്നവൾ ഇന്ന് മുകളിലേക്ക് നോക്കിയാണ് കിടക്കുന്നത്.