നാട്ടിൻപുറ കുൽസിതം [Star stories]

Posted by

നാട്ടിൻപുറ കുൽസിതം

Nattinpura Kulsitham | Author : Star stories


ശാന്ത സുന്ദര മലയാള ഭൂമിയിലെ ഒരു ചെറിയ പ്രദേശം. നാടിന് ഉണർവേകി ഒഴുകുന്ന പുഴയും, കുളിക്കടവും അവിടെ കൂടുന്ന സ്ത്രീകളും അവരെ കാണാൻ എത്തുന്നവരും, ഇനിയും അത്രയങ്ങു വികസിക്കാത്ത അങ്ങാടിയും,ആൽത്തറയും, അവിടെ കൂടുന്ന പല പ്രായത്തിലെ പുരുഷന്മാരും അവരുടെ സംസാരങ്ങളും. അങ്ങനെ ഒരു നാട്ടിൻപുറത്തെ കുൽസിത കഥകളാണ് ഇത്.തികച്ചും സങ്കല്പികമായ കഥയാണ്. വായിച്ചു രസിക്കുക എന്ന ഉദ്ദേശത്തോടെ മാത്രം എഴുതുന്നത്.

ഞാനാണ് കഥയിലെ നായകൻ.എന്റെ പേര് ജിനീഷ് കുമാർ PP.സ്നേഹം ഉള്ളവർ ജിനു എന്ന് വിളിക്കും.

എന്റെ നാടിനെ കുറിച്ച് പറയുകയാണെങ്കിൽ ഇത്രയും നിഷ്കളങ്കരായ നാട്ടുകാർ ഇപ്പോഴും ഈ കേരളത്തിൽ ഉണ്ടെന്ന് ഞാൻ കരുതുന്നില്ല.അതുപോലെ വികസനത്തിലും ഇത്രയും പിന്നിൽ നിൽക്കുന്ന സ്ഥലം ഉണ്ടാവില്ല.

സിറ്റികളിൽ നിന്നും ഗ്രാമങ്ങളിൽ നിന്നും മാറി,രണ്ട് വലിയ മലകൾക്ക് ഇടയിൽ ഒരു പ്രദേശത്തു സ്ഥിതി ചെയ്യുന്ന ഒരു കുഗ്രാമം.കുഗ്രാമം എന്ന് പറഞ്ഞാലും ഒരു ചെറിയ ഒരു ഗ്രാമമല്ല. 7,8 ദേശങ്ങൾ അടങ്ങിയ ഒരു വലിയ ഗ്രാമമാണ് ഇത്. അങ്ങനെ പറഞ്ഞത് എന്തെന്നാൽ, പുറത്തുള്ളവർക്ക് ഇതൊരു ഗ്രാമമായി തോന്നും.

പക്ഷേ ആഘോഷങ്ങൾ, മത്സരങ്ങൾ ഒക്കെ കൊണ്ട് ഇവിടുത്തുകാർക്ക് ഈ ഗ്രാമം ഓരോ ദേശങ്ങളാണ്. ഓരോ ടീമുകൾ എന്ന് പറയാം.എല്ലാവരെയും ഒരുമിപ്പിക്കുന്ന ഒരു സംഭവം എല്ലാ ദേശങ്ങളും ആശ്രയിക്കുന്ന കണ്ണാടിപ്പുഴയാണ്. കണ്ണാടി പോലെ തെളിഞ്ഞ വെള്ളമുള്ള പുഴ.

Leave a Reply

Your email address will not be published. Required fields are marked *