ശരത്ക്കാല രേഖകള്‍ 3
Sharathkala Rekhakal Part 3 | Author : Smitha
[ Previous Part ] [ www.kkstories.com]
ഓഫീസില്‍ ഒരു ഡീലിന്റെ ഡീറ്റയില്‍സ് അപ്ഡേയ്റ്റ് ചെയ്യുകയായിരുന്നു ഞാന്‍.
അപ്പോഴാണ് സാജു എന്റെ ക്യാബിനിലേക്ക് വന്നത്.
ഞാന്‍ ചോദ്യ രൂപത്തില്‍ അവനെ നോക്കി.
“നീയെന്നാ മഷീനാണോ?”
അവന് പുച്ച സ്വരത്തില്‍ എന്നോട് ചോദിച്ചു.
“കൊറച്ച് റെസ്റ്റ് ഒക്കെ എടുക്കെടാ ഉവ്വേ…”
“റെസ്റ്റ്? ടൈം മെനക്കെടുത്താതെ ഒന്ന് പൊ സാജൂ…”
കണ്ണുകള്‍ വീണ്ടും മോണിട്ടറിലേക്ക് പതിപ്പിച്ച് ഞാന്‍ പറഞ്ഞു.
“കോണ്‍ഫറന്‍സ് ഹോളിലേക്ക് വാ നീ..”
അത് പറഞ്ഞ് അവന് പോകാന്‍ തുടങ്ങി.
“എന്നതാ അവിടെ?”
“എന്നതായാലും വന്നു കാണ്…”
അതും പറഞ്ഞു അവന് വീണ്ടും പോകാന്‍ തിരിഞ്ഞു.
“എടാ എനിക്ക് ടൈം ഇല്ല…”
ഞാന്‍ വീണ്ടും എതിര്‍ത്തു.
“നീ എന്റ്റര്‍ അടിച്ചു കഴിഞ്ഞല്ലോ…”
മോണിറ്ററിലേക്ക് നോക്കി സാജു പറഞ്ഞു.
“എന്ന് വെച്ചാ നീയിപ്പം ഫ്രീയായി…വാ…”
“ശ്യെ…”
ഞാന്‍ മനസില്ലാമനസ്സോടെ എഴുന്നേറ്റു.
“എടാ, നീ ട്രാവല്‍ ഒക്കെ കഴിഞ്ഞ് ഓടി ക്ഷീണിച്ച് വന്നതല്ലേ? അത് കഴിഞ്ഞ് എന്തേലും ഒക്കെ ഒരു രസം വേണ്ടേ? വാന്നേ, വന്നു കാണ്,”
സാജു വീണ്ടും എന്റെ കൈയ്യില്‍ പിടിച്ചു വലിച്ചു.
ഞാന്‍ സാജുവിനോടൊപ്പം ആ മുറിയിലേക്ക് കയറി.
“ഇതെന്നാ ഇവിടെ നടക്കുന്നെ?”
ഞാന്‍ ശബ്ദമുയര്‍ത്തി ചോദിച്ചു.