ഡിസംബർ 23-3
December 23 Part 3 | Author : JayaSree
[ Previous Parts ] [ www.kkstories.com ]
അഭിപ്രായങ്ങൾ കമൻ്റിൽ കുറിക്കും എന്ന പ്രതീക്ഷയോടെ….
ജയ
Love you all 🙈
തുടരുന്നു….
അന്ന് വൈകുന്നേരം നടക്കാനിറങ്ങി അച്ചുവും ബിന്ദുവും.
ചുറ്റും കൂട്ടം കൂടി നിന്ന കറുക പുല്ലുകളെ വകഞ്ഞു മാറ്റിയും ഇല്ലാത്ത വഴി വെട്ടി ഉണ്ടാക്കിയും ഉള്ള ഒരു യാത്ര. മുന്നിൽ നിന്നും കാട്ടിൽ ഒരനക്കം കെട്ട് നിന്ന അവരുടെ മുന്നിലൂടെ ഒരു മുയൽ കുറുകെ ചാടി കടന്നു പോയി
വെള്ളച്ചാട്ടത്തിന് വശത്ത് കൂടെയും പാറകൾ കടന്നു വച്ചും അവർ കുന്നിൻ്റെ ഒരു ചരുവിൽ നിരപ്പായ ഒരു ചെറിയ പ്രദേശത്ത് എത്തി.
ദൂരെ നിന്ന് എന്തോ മുരളുന്ന ശബ്ദം കേട്ട് നിന്ന് അങ്ങോട്ട് നോക്കിയ അവർ കണ്ടത് കാടിനുള്ളിൽ നിന്നും വേഗത്തിൽ വന്ന് തങ്ങളുടെ കുറച്ച് മുന്നിലായി കാല് മണ്ണിൽ ഉരച്ച് നിൽക്കുന്ന ഒരു പന്നിയെ ആണ്
അച്ചു : അമ്മേ ഓടിക്കോ
അച്ചു പിറകോട്ട് ഓടി തുടങ്ങി കൂടെ ബിന്ദുവും
തിരിഞ്ഞു നോക്കിയുള്ള ഓട്ടത്തിൽ ബിന്ദു ഒരു കല്ലിൽ തടഞ്ഞു വീണു പോയി
അച്ചു ഓടി കുറെ ദൂരം പിറകിൽ എത്തിയിരുന്നു
പന്നി അതിൻ്റെ മുഴുവൻ ശൗര്യത്തോടും മുന്നോട്ട് ബിന്ദുവിൻ്റെ അടുത്തേക്ക് ഓടി വരുന്നു
അച്ചു : അമ്മേ…. എഴുന്നേറ്റ് വാ….
ഓടി അടുക്കുന്ന പന്നിയെ കണ്ട് എന്ത് ചെയ്യണം എന്നറിയാതെ പേടിച്ചു അവിടെ തന്നെ ഇരുന്നു പോയി
ഒന്ന് വിളിച്ചു കൂവാൻ പോലും ബിന്ദുവിന് കഴിഞ്ഞില്ല
തൻ്റെ അവസാനം അടുത്ത് എന്ന് കരുതി കണ്ണടച്ച് തല കുനിച്ചിരുന്ന ബിന്ദു