ഭാര്യ ഭർത്താക്കന്മാർ
Bharya bharthakkanmaar | Author : P B
സൂര്യൻ ഒരു ചുവന്ന ഗോളമായി കടലിൽ താഴുന്നത്
അപ്പാർട്ട്മെന്റിന്റെ ബാൽക്കണിയിൽ നിന്ന്
നോക്കി നിൽക്കുമ്പോളാണ് എന്റെ ഫോൺ അടിക്കുന്നത്. നാട്ടിലെ നമ്പറാണ്, ആരാണോ ഇപ്പൊ ശല്യം ചെയ്യാൻ. ഞാൻ എടുത്തില്ല.
സൂര്യാസ്തമയം എനിക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷവും സമാധാനവും തരുന്ന ഒരു
കാഴ്ചയായിരുന്നു, അതിനു വേണ്ടിയാണ്
പടിഞ്ഞാറ് കടൽ നോക്കി നിൽക്കുന്ന
ഏറ്റവും ഉയരം കൂടിയ ഈ അപ്പാർട്ട്മെൻറ് വാങ്ങിയത് തന്നെ.
എന്റെ പേര് ബിജീഷ്
ഞാൻ ഇപ്പൊ എത്തിനിൽക്കുന്നിടം ഒരിക്കലും സ്വപ്നം കണ്ടിട്ട് കൂടിയില്ല. ജീവിതം ഇവിടെ എത്തിച്ചതാണ്.
ഒന്നുമില്ലാത്തവന് എല്ലാം നഷ്ടപ്പെട്ടപ്പോൾ
വേറൊന്നും നോക്കാനില്ലാരുന്നു. ഒരുപാട് കഷ്ടപ്പെട്ടു. അടിതെറ്റി വീണപ്പോൾ വീണ്ടും എണീച്ച് പിന്നെയും കഷ്ടപ്പെട്ടു. ഇപ്പൊ എല്ലാമുണ്ട്.
പക്ഷേ എന്ത് ചെയ്യണം എന്ന് അറിയില്ല, എന്തിനായിരുന്നു ഇതെല്ലാം
എന്നുപോലും മറന്നുപോയി.
ഫോൺ പിന്നെയും അടിക്കാൻ തുടങ്ങിയപ്പോ കുറച്ച് നീരസത്തോടെ എടുത്ത് ഹലോ പറഞ്ഞു. അപ്പുറത്ത് നിന്ന് ശബ്ദം ഒന്നും കേൾക്കാഞ്ഞപ്പോൾ ഒന്നുടെ ഹലോ എന്ന് ഉറക്കെ പറഞ്ഞു.
ഒരു പുരുഷൻ ഇടറിയ ശബ്ദത്തിൽ അപ്പുറത്ത് നിന്ന് ഒരു ഹലോ പറഞ്ഞിട്ട് ചോദിച്ചു,
ഇത് ബിജിഷിൻ്റെ നമ്പർ അല്ലെ?
അതെ, ഇതാരാ സംസാരിക്കുന്നത്?
എന്റെ പേര് പ്രണവ്.
ഞാൻ: പറഞ്ഞോളൂ പ്രണവ് എന്താണ്?
പ്രണവ്: അത്… ഞാൻ മിലിയുടെ ഫ്രണ്ട് ആണ്
ആ പേര് കേട്ടപ്പോൾ ഞാൻ ഒന്ന് ഞെട്ടി, എന്റെ ഹൃദയം പടപട ഇടിച്ചു, ഒരുപാട് വർഷങ്ങൾക്ക് ശേഷമാണ് ഞാനീ പേര് വീണ്ടും കേൾക്കുന്നത്. ഒരിക്കൽ ഈ പേരിന്റെ ഉടമ എനിക്ക് എല്ലാമെല്ലാമായിരുന്നു.