എൻറെ പ്രണയമേ 2 [ചുരുൾ]

Posted by

എൻറെ പ്രണയമേ 2

Ente Pranayame  Part 2 | Author : Churul

[ Previous Part ] [ www.kkstories.com]


 

അവളുടെ കണ്ണുകളിൽ എന്നെ തന്നെ എനിക്ക് നഷ്ടപ്പെടും പോലെ.. മൂന്ന് വർഷത്തിനുശേഷം കാണുകയാണ്.

എനിക്ക് ശരീരം ഒന്ന് അനക്കുവാൻ സാധിക്കുന്നില്ല.

എന്നെ നോക്കുന്ന ആ കണ്ണുകളിൽ എന്താണ്… മനസ്സിലാവുന്നില്ല.

അവിടെ കുസൃതിയില്ല.. മയക്കുന്ന നോട്ടമില്ല.. സ്നേഹം.. അറിയില്ല.

 

പെട്ടെന്ന് അവൾ എന്നിൽ നിന്നും നോട്ടം മാറ്റി ഫോണെടുത്തു ടാക്സിക്കാരനും പൈസ കൊടുത്തതിനുശേഷം എൻറെ നേർക്കു നടന്നുവന്നു.. എൻറെ ഹൃദയമിടിപ്പ് വീണ്ടും ഉയർന്നു.

 

എൻറെ ബാഗ് ഒക്കെ ഒന്ന് എടുത്തുകൊണ്ട് വാ….. ഒരു മയവും ഇല്ലാതെ.. ഒരു അടുപ്പവും ഇല്ലാത്ത ഒരാളോട് പറയുന്നതുപോലെ ഒരു പറച്ചിൽ.

എൻറെ തൊട്ടുമുന്നിൽ അവൾ വന്നു നിൽക്കുന്നു എന്നത് തന്നെ എന്നെ ശ്വാസംമുട്ടിക്കാൻ പോന്നതായിരുന്നു.

ഇവൾ എന്താണ് ഇങ്ങനെ എന്നുപോലും ആലോചിക്കാതെ ഞാൻ അപ്പോഴും അവളുടെ കണ്ണുകളിൽ തന്നെ കുടുങ്ങിക്കിടക്കുകയായിരുന്നു.

അല്പം നീണ്ട മുഖവും. കട്ടിയുള്ള പുരികവും. നീണ്ട കണ്ണുകളും. തുടുത്ത കവിളും. തെളിഞ്ഞു കാണുന്ന താടയും. അല്പം മലർന്ന ആരെയും മോഹിപ്പിക്കുന്ന അധരങ്ങളുമാണ് അവൾക്ക്.

 

നീ കേട്ടോ…… അവളെന്നെ ഒന്ന് സൂക്ഷിച്ചു നോക്കിക്കൊണ്ട് ചോദിച്ചതും ഞാൻ യാന്ത്രികമായി തലയാട്ടി.

രണ്ടു കൈയിൽ എൻറെ ബാഗുകളും തോളിൽ എൻറെ തന്നെ മറ്റു ബാഗുകളും ആയി നിൽക്കുന്ന എന്നോട് ഇവൾക്ക് ഇത് എങ്ങനെ പറയാൻ തോന്നി എന്നു പോലും ചിന്തിക്കാതെ എന്റെ ബാഗുകൾ നിലത്തിട്ടു ഞാൻനടന്നു.

Leave a Reply

Your email address will not be published. Required fields are marked *