തൻപ്രമാണി 4
Thanpramani Part 4 | Author : Loose
[ Previous Part ] [ www.kkstories.com]
കൃപ വിനുവിന്റെ അച്ഛനും ചെറിയച്ഛനും മിനി തമ്പിക്കുമുള്ള ചായയും കിച്ചണിൽ നിന്ന് പുറത്തേക്ക്‌നടന്നു. തമ്പിയുടെ ഓഫീസ് റൂമിൽ ചെന്ന് തമ്പിക്ക് ചായ കൊടുത്തു. സാധാരണ ചായ സുമയാണ് കൊണ്ട് വരുന്നത് . കൃപയെ കണ്ട്കണ്ടു തമ്പി ചിരിച്ചു.
തമ്പി: മോള് നേരത്തെ എണീറ്റോ?
കൃപ : അച്ഛാ ഞാൻ നേരത്തെ എണീറ്റ് ഇവിടെ നടക്കുകും ചെയ്തു , പിന്നെ ആടുക്കളയിൽ സുമ ചേച്ചിയുടെ കൂടെ നിന്നു, ഇപ്പോൾ അച്ഛന് ചായയും ആയി വന്നു. തിരിച്ചു പ്രസന്നവദയായുള്ള കൃപയെ നോക്കി തമ്പി കുലുങ്ങി ചിരിച്ചു.
തമ്പി : ആണോ അത് കൊള്ളാമല്ലോ? അവൻ എണീറ്റില്ലേ ?
കൃപ : ഇല്ല അച്ചാ , ഞാൻ ബാക്കി ഉള്ളവർക്ക് കൂടി ചായ കൊടുക്കട്ടെ ,അച്ഛനും രാവിലെ എന്റെ കൂടെ കൂടിക്കോ ഈ വയർ ഒക്കെ കുറഞ്ഞു സുന്ദരൻ ആകും. ഞാൻ ചായ ഒക്കെ കൊടുത്തു പിന്നീട് ഇങ്ങോട്ടു വരാട്ടോ എന്ന് പറഞ്ഞു കൊണ്ട് കൃപ തിരിഞ്ഞു നടന്നു.
സ്വന്തം മകൾ തന്നെ അച്ഛാ എന്ന് വിളികാറില്ല. പെട്ടെന്നു കൃപ അച്ഛാ എന്ന് വിളിച്ചതും അവളുടെ സംസാര രീതികളും തമ്പിക്ക് ഇഷ്ടം ആയി . തന്റെ മോന് നല്ലൊരു പെണ്ണിനെ ആണ് കിട്ടിയത് എന്ന് തമ്പിക്ക് തോന്നി . എന്നാൽ തന്റെ ഭാര്യയുടെയും മകളുടെയും അവളുടെ അനിയത്തിയുടെയും മുന്നിൽ ഈ ചെറിയ പെൺകുട്ടി എങ്ങനെ പിടിച്ചു നില്കും തമ്പി ആലോചിച്ചു കൊണ്ട് ചായ ചുണ്ടിനോട് ചേർത്തു.
തമ്പിയുടെ റൂമിൽ നിന്ന് വരുമ്പോൾ തന്നെ വേണുവിനെ കണ്ടു, വേണുവിന് ഉള്ള ചായ കൊടുത്തു. ചെറിയച്ഛന് എന്റെ വക ഒരു സമ്മാനം ഉണ്ടെന്നു പറഞ്ഞു കൊണ്ട് , കൃപ മിനിയുടെ റൂമിലേക്ക് നടന്നു.
വേണു : എന്താ മോളെ ?എന്ത് സമ്മാനമാ ?
കൃപ : അതൊക്കെ കയ്യിൽ കിട്ടുമ്പോൾ അറിഞ്ഞാൽ പോരെ എന്റെ ചെറിയച്ചാ എന്ന് പറഞ്ഞു ചിരിച്ചു കൊണ്ട് അവൾ മിനിയുടെ റൂമിലേക്ക് കടന്നു.