പ്രീമിയം ടൈം
Premium Time | Author : TGA
ഒരു പൂച്ചി പോലും പറക്കാത്ത ഞാറാഴ്ച . ഓഫീസിൽ ഒറ്റക്ക് വന്ന് കംബ്യൂട്ടറിനൊട് ശൃംഗരിച്ചു കൊണ്ടിരിക്കുകയാണ് രാഹുൽ. പുറത്ത് സെക്യൂരിറ്റിയും നാലാം നിലയിൽ രാഹുലും മാത്രം. നിറയെ ഒഴിഞ്ഞു കിടക്കുന്ന ക്യൂബിക്കിളുകൾ. അതിൽ നിറയെ ചന്തിയുടെ അച്ചു പതിപ്പിച്ച കസേരകൾ.
ഏറ്റുവും അറ്റത്തെ ഒരു ക്യാബിനിനുള്ളിൽ, കംബ്യൂട്ടറും കാൽകുലേറ്ററുമായി ആലോചനയിലാണ് ഹീറോ. ഒരോ പത്തു സെക്കൻഡിലും ഞാനിവിടെയുണ്ടെ എന്നോർമ്മിച്ചു ക്യാബിനിലെ Ups മൂളുന്നു.
” ഠോ !! ”
ഹീറോ ഇരുന്ന ഇരുപ്പിൽ തന്നെ തുള്ളിപ്പോയി.
“ഹമ്മേ…”
“അയ്യേ… പേടിച്ച് പേടിച്ച്… ഹി… കി..ക്കീ…” ഹീറോയിൻ മുന്നിൽ നിന്ന് കടകടാ ചിരി തുടങ്ങി.
“ഓ… നീയായിരുന്നോ!!!….” രാഹുൽ ഇച്ഛാഭംഗത്തോടെ പുച്ഛിച്ച് തള്ളി.
“അയ്യോ… എനിക്കു വയ്യേ ….” നിത്യ ചിരിച്ച് ചിരിച്ച് വയറും പൊത്തിപ്പിടിച്ച് നിലത്തു കുത്തിയിരുന്നു.
“മതിയടെ മതിയടെ എഴിച്ച് പോ… എഴിച്ച് പോ.. ” രാഹുൽ ടെസ്ക്കിലിരുന്ന പേപ്പർ ചുരുട്ടിക്കൂട്ടി അവളുടെ മണ്ടക്കെറിഞ്ഞു.
“ഹൂ…… ഫോട്ടോ എടുത്തു വയ്ക്കാനാവായിരുന്ന്. ഫോ…… ചിരിച്ചിട്ട് എൻ്റെ തല വേദനിക്കുന്നേ…” തലയിൽ കൈ വച്ചു കൊണ്ട് നിത്യ എഴുന്നേറ്റു.
“ഇന്നല എപ്പഴ് പോയത്?” നിത്യയുടെ ചിരിയൊന്നടങ്ങിയെന്ന് കണ്ടപ്പോൾ അവൻ ചോദിച്ചു.
“ഹോ.. ഇന്നലെ എട്ടുമണിയായുടെ… ഇന്നും ദാ.. ഉച്ചവരെയെങ്കിലും ഇരികക്കണം. ” ബാഗിൽ നിന്ന് ലാപ്ടോപ്പ് അടുത്തുള്ള മീറ്റിംഗ് ടേബിളിലെക്ക് വച്ച് നിത്യ ഇരുന്നു.