ക്രൈം ഫയൽ 1
Crime File Part 1 | Author : Moonknight
ആപ്പിൾ ഹോസ്പിറ്റൽ
അത്യാവശ്യം നല്ല രീതിയിൽ ആൾക്കാർ നിറഞ്ഞിട്ടുണ്ട് അവിടെ മുഴുവൻ…പോലീസുകാരും പത്ര പ്രവർത്തകരും ഒക്കെ കൊണ്ട് അവിടെ കാൽ കുത്താൻ ഇടമില്ലാത്ത അവസ്ഥ
സിറ്റി കമ്മിഷണർ ഓഫ് പോലീസ് അനുരാധ വിജയൻ അപകടത്തിൽ പെട്ടു എന്നാ വാർത്ത ന്യൂസ് ചാനലുകളിൽ ലൈവ് ആയി പോയ്കൊണ്ടിരുന്നു….
സിറ്റി അസിസ്റ്റന്റ് കമ്മിഷണർ മാധവും മറ്റു പോലീസുകാരും നല്ല ടെൻഷനിൽ ആയി അവിടെ ഐസുയുവിന് മുന്നിൽ നിന്നു
അപ്പോഴാണ് ഒരു ഡോക്ടർ പുറത്തേക് ഇറങ്ങി വന്നത്…ശേഷം മാധവ് നെ നോക്കി
“സർ…കുറച്ചു സംസാരിക്കാൻ ഉണ്ട്…കേബിനിൽ വന്നാൽ കാര്യങ്ങൾ പറയാം “
അത് കേട്ടതും മാധവ് ബാക്കി പോലീസുകാരെ അവിടെ നിർത്തി ഡോക്ടർടെ കൂടെ ചെന്നു
റൂം തുറന്ന ഡോക്ടർ അവരുടെ ടേബിളിൽ ഉള്ള ചയറിൽ വന്നിരുന്നു…അവരുടെ ടേബിളിൽ ശ്യാമ എന്ന പേര് എഴുതിയ ബോർഡ് ഉണ്ടായിരുന്നു
മാധവ് അവരുടെ മുന്നിൽ ഇരുന്നു
“അനുരാധ..”
മാധവ് അത് പറഞ്ഞപ്പോൾ അവർ അവനെ നോക്കി
“സീ മാധവ് നമ്മൾ ഡോക്ടർസ് ആണ്…നമ്മൾ മാക്സിമം ശ്രമിക്കാം…അത് മാത്രമേ എനിക്കിപ്പോൾ പറയാൻ കഴിയു…അനുരാധയുടെ കണ്ടിഷൻ വളരെ മോശം ആണ്…
തലയ്ക്കു ഉള്ള ഇഞ്ചുറി അത്യാവശ്യം നല്ല സീരിയസ് ആണ്…പിന്നെ മാധവിന് അറിയാലോ…വലത് കാൽ ഡാമേജ്ഡ് ആണ്…മൾട്ടിപിൾ ഫ്രക്ചർ ഉണ്ട്…പിന്നെ നല്ല രീതിയിൽ ആഴത്തിൽ ഉള്ള മുറിവുകളും ഉണ്ട്…ഇൻഫെക്ഷൻ ചെറുതായ് വന്നു തുടങ്ങിയിരുന്നു…സൊ കാൽ മുറിച്ചു കളയേണ്ട അവസ്ഥ വരില്ല എന്ന് പറയാൻ പറ്റില്ല…