ചെകുത്താൻ ലോഡ്ജ്
Chekuthan Lodge | Author : Anu
(അക്ഷര തെറ്റുകൾ ക്ഷമിക്കുക)…..
“എന്റെ മാളു ഇതൊന്നും ആരും അറിയാൻ ഒന്നും പോണില്ല്യ നീ അമ്മയെ വിളിക്ക് എന്നിട്ട് ഞാൻ പറഞ്ഞു തന്ന പോലെ അമ്മയോട് കാര്യം പറ ഇത്ര പേടിക്കാൻ എന്തിരിക്കുന്നു മാളു ഇതിനു”
നന്ദന്റെ വാക്കുകൾ കേട്ടു എന്തു ചെയ്യുമെന്നറിയാതെ നവ്യ ആകെ കുഴങ്ങി…
“അതൊന്നും ശരിയാവില്ല്യ ഏട്ടാ എനിക്ക് പേടിയാ അതൊക്കെ ആരെങ്കിലും അറിഞ്ഞു കഴിഞ്ഞ എന്നെ കൊന്നു കളയും ഏട്ടന് അറിയാലോ എന്റെ അച്ഛനെ എന്നിട്ടാണോ ഇങ്ങനെ പറയണേ”
ചുട്ടു പൊളുന്ന വെയിലിൽ ആ കട തിണ്ണയിൽ ഇരുന്നു കൊണ്ട് അവന്റെ ഏറെ കാലമായുള്ള ആഗ്രഹം നിരാകരിക്കാൻ അല്ലാതെ നവ്യയെ പോലെ ഒരു പാവം പെണ്ണിന് മറ്റൊന്നും പറ്റുമായിരുന്നില്ല….
“എന്റെ മാളു നീ ഇങ്ങനെ പേടിക്കാതെ ആരും അറിയാൻ ഒന്നും പോണില്ല്യ ഒരു ദിവസം ഒരൊറ്റ ദിവസമല്ലെ ഞാൻ ചോദിച്ചുള്ളൂ എത്ര ആയി ഞാനിതു പറയണു എന്റെ പെണ്ണിനോട് അല്ലെ ഞാനി പറയണേ കൊതിച്ചിട്ടല്ലേ മാളു നീ വീട്ടിലേക്കു വിളിച്ചു ഞാൻ പറഞ്ഞു തന്ന പോലെ അമ്മയോട് കാര്യം പറ മാളു അമ്മ സമ്മതിക്കും”
അവന്റെ കൈയിൽ ഉണ്ടായിരുന്ന അവളുടെ ഫോൺ എടുത്തു അവൻ അവൾക്കു നേരെ നീട്ടി…
“ഏട്ടാ അതു എനിക്ക് ശരിക്കും പേടിയാവുന്നുണ്ട് അമ്മയ്ക്ക് എന്നെ നന്നായിട്ട് അറിയാം ഞാൻ പറഞ്ഞ വിശ്വസിക്കില്ല അമ്മ അല്ലേൽ തന്നെ എന്നെ സംശയ അമ്മയ്ക്ക് ഇനി എന്തേലും അറിഞ്ഞു പോയ തീർന്നു എന്റെ കാര്യം”
അമ്മയെ വിളിച്ചിട്ടു ഇനി ഞാൻ എന്തു പറയുമെന്നുള്ള പേടിയിൽ അവളുടെ നെഞ്ചിൽ പെരുമ്പറ മുഴങ്ങി അവനെ വിഷമിപ്പിക്കാനും അവൾക്കു മനസിലായിരുന്നു….