ആരതി 12
Aarathi Part 12 | Author : Sathan
[ Previous Part ] [ www.kkstories.com ]
എല്ലാ ഭാഗങ്ങൾക്കും കിട്ടിയ സപ്പോർട്ടിനു ഒന്ന് കൂടി നന്ദി പറയുന്നു. പിന്നെ ഈ ഭാഗം കണ്ടിട്ട് അർജുൻ കുടുംബത്തിന് വേണ്ടി ജീവിക്കുന്ന ആൾ ആണെന്ന് ആരും കരുതണ്ട. ശെരിക്കും ഈ കഥ ഇങ്ങനെ ഒന്നും അല്ല പ്രതീക്ഷിച്ചിരുന്നത്. നാലാം ഭാഗം തിരുത്തേണ്ടി വന്നത്കൊണ്ട് മാത്രം ആണ് ഇത്രത്തോളം എത്തിയത്. തുടക്കം മുതൽ വായിച്ചവർക്ക് അറിയാം അർജുൻ എത്ര ക്രൂരൻ ആണെന്ന്. അത്കൊണ്ട് കഥയിലെ വില്ലൻ മാർ ആണ് കേട്ടോ അർജുന്നും കൂട്ടുകാരും ബാക്കി വഴിയേ പറയാം.. നിങ്ങൾക്ക് താല്പര്യം ഉണ്ടേൽ മാത്രം. പിന്നെ അവസാനം വന്ന രണ്ടു ഭാഗങ്ങൾക്കും പ്രതീക്ഷിച്ച സപ്പോർട്ട് കിട്ടിയില്ല കേട്ടോ 😜
അപ്പൊ തുടങ്ങുവാണ് കേട്ടോ
ആരതി 12 (സാത്താൻ 😈)
വർഷങ്ങൾക്ക് ശേഷം………….
“അജു…..അജു….. സമയം ഒരുപാട് ആയി എഴുന്നേൽക് മതി ഉറങ്ങിയത് ”
രാവിലെ 11 മണി ആയിട്ടും എഴുന്നേൽക്കാത്ത അർജുനെ സൂസൻ വിളിച്ചുകൊണ്ടിരുന്നു.
“ഒരു അഞ്ച് മിനിറ്റ് കൂടി പൊന്നു പ്ലീസ് ”
കുട്ടികളെ പോലെ പറഞ്ഞുകൊണ്ട് അവൻ പുതപ്പ് വീണ്ടും എടുത്ത് തലവഴിമൂടി…
“ഒരു അഞ്ചു മിനിറ്റും ഇല്ല ഇന്നലെ എന്തൊക്കെ ആയിരുന്നു നീ പറഞ്ഞത് രാവിലെ ട്രിപ്പ് പോകാം എന്നൊക്കെ പറഞ്ഞിട്ട് ഇപ്പൊ ഒഴിഞ്ഞു മാറുന്നോ? അല്ല എപ്പോഴും കാര്യം നടക്കാൻ വേണ്ടി ആണല്ലോ അല്ലെ ഓരോന്ന് പറയുന്നത്?”
പരിഭവത്തോട് കൂടി തന്നെ അതും പറഞ്ഞു തിരിഞ്ഞു നടക്കാൻ തുടങ്ങിയ അവളെ അവൻ കൈക്ക് പിടിച്ചു അവനിലേക്ക് വലിച്ചടുപ്പിച്ചു.
“പിണങ്ങല്ലേടാ ചക്കരെ… ദേ ഞാൻ എണീറ്റു…. ” അതും പറഞ്ഞു എണീറ്റ ശേഷം അവളുടെ മുടിയിഴകളിലൂടെ കൈ ഓടിച്ചുകൊണ്ട് പറഞ്ഞു