ഞങ്ങളുടെ ലോകം
Njangalude Lokam | Author : Kunchakkan
അച്ഛൻ എവിടെ അമ്മേ… പോയോ..?
നിന്റെ അച്ഛന്റെ കാര്യമല്ലേ… എപ്പോ വരുന്നെന്നോ എപ്പോ പോവുന്നെന്നോ ഒന്നും ആർക്കും പറയാൻ പറ്റില്ല..
അതെന്ത് പോക്കാണ് ഇന്നലെ രാത്രിയല്ലേ വന്നത്.. ഇന്ന് തന്നെ പോവേയും ചെയ്തോ…?
മ്മ്… ഇന്നലെ ഇങ്ങോട്ട് വന്നതൊന്നും അല്ല. ഇതുവഴി വരേണ്ട കാര്യം ഉണ്ടായിരുന്നു അപ്പൊ ഇങ്ങോട്ട് കേറിയതാണ് എന്ന്.
ഇന്ന് തന്നെ വേറെ ലോഡും കൊണ്ട് നോർത്തിലേക് പോണം ന്നും പറഞ്ഞ് പോയി. ഞാൻ പറഞ്ഞതാണ് നീ വന്നിട്ട് പോവാം ന്ന് കേൾക്കണ്ടേ…!
മ്മ്.. കഴിക്കാൻ എന്തേലും താ… വിശന്നിട്ട് വയ്യ..
പോയി കുളിച്ചിട്ട് വാ അപ്പോയേക്കും ഞാൻ എടുത്ത് വെക്കാം…
മ്മ്.. ഞാൻ ഒന്ന് മൂളിയിട്ട് കുളിക്കാൻ പോയി..
എന്റെ പേര് അഭിഷേക് അഭി എന്ന് വിളിക്കും. ഞാൻ ഡിഗ്രി രണ്ടാം വർഷ വിദ്യാർഥിയാണ്. വലിയ പ്രത്യേഗതകൾ ഒന്നുമില്ലാത്ത ഒരു ആവറേജ് സ്റ്റുഡന്റ്. ചെറിയ രീതിയിൽ സ്പോർട്സിൽ താല്പര്യം ഉണ്ട്. പിന്നെ വീട്ടിൽ നിന്ന് തന്നെ യൂട്യൂബിൽ ഒക്കെ നോക്കി കുറച്ച് വ്യായാമം ഒക്കെ ചെയ്യും അതൊക്കെ കാരണം എനിക്ക് നല്ല ആരോഗ്യമാണ്. കണ്ടാൽ തോന്നില്ല. കാരണം ഞാൻ കുറച്ച് മെലിഞ്ഞിട്ടാണ് പക്ഷെ എന്റേത് നല്ല ഹെൽത്തി ബോഡിയാണ്. എനിക്ക് കോളേജിലും നാട്ടിലും ഒക്കെ ഫ്രണ്ട്സ് ഉണ്ട് പക്ഷെ അവർ ഒന്നും എന്റെ ബെസ്റ്റ് ഫ്രണ്ട്സ് അല്ല. കാണുമ്പോൾ മാത്രം സംസാരിക്കും തമാശ പറയും അത്ര മാത്രം. എന്നെ കണ്ടില്ല എന്ന് കരുതി വിളിച്ച് അന്വേഷിക്കാൻ ഒന്നും ഇത് വരെ ആരും സമയം കളഞ്ഞിട്ടില്ല.
ബെസ്റ്റ് ഫ്രണ്ട് എന്ന് പറഞ്ഞാൽ നമ്മുടെ കൂടെ എപ്പോഴും ഉണ്ടാവുന്ന അല്ലെങ്കിൽ നമ്മളെ കണ്ടില്ലെങ്കിൽ നമ്മളെ വിളിച്ച് കാര്യങ്ങൾ ഒക്കെ അന്വേഷിക്കുന്ന നമുക്ക് എന്ത് കര്യവും ഒരു മടിയും കൂടാതെ തുറന്ന് പറയാൻ പറ്റുന്ന ഒരാൾ എന്നല്ലെ.. അങ്ങനെ എനിക്ക് എന്റെ അമ്മ മാത്രമേ ഒള്ളു. അമ്മയ്ക്ക് ഞാനും…