Nilamazhayathe avivekam
bY :Kadakkal Vasudevan
കൊച്ചിയിൽ നിന്നും അഹമ്മദാബാദിലേക്കുള്ള ഫ്ലൈറ്റിൽ വച്ചാണവർ പരിചയപ്പെട്ടത്. അനിലും അനിതയും. അനിൽ ഒരു നിർമ്മാണ കമ്പനിയുടെ അഖിലേന്ത്യാ മാനേജർ. പല സ്ഥലങ്ങളിലേക്കും തുടർച്ചയായി യാത്രചെയ്യേണ്ടി വരുമായിരുന്നു അയാൾക്ക്. നാൽപ്പതു വയസ്സ് പ്രായം, കണ്ടാൽ സുമുഖൻ, ആരോഗ്യമുള്ള ശരീരം, ഏതു പെണ്ണും ലൈഗിംകമായി ആകർഷിക്കപ്പെട്ടുപോവുന്ന വ്യക്തിത്തത്തിനുടമ. ഒരു പേനയാണവരെ പരിചിതരാക്കിയത്. വിമാനത്തിൽ അനിലിന്റെ തൊട്ടു നിരയിലായിരുന്നു ഇരുപത്തഞ്ചുകാരിയും സുന്ദരിയുമായ അനിതയുടെ സ്ഥാനം. ‘മലയാളിയാണോ സാർ? ആ ചോദ്യം കേട്ടുകൊണ്ടാണ്യാളാ ഭാഗത്തേക്കു നോക്കിയത്. അപ്പോൾ യുവതി. ‘എന്താ സാർ ഒരു ഞെട്ടൽ പോലെ. ഞാനും മലയാളിയാ. എന്റെ പേര് അനിത. ഞാനും അഹമ്മദാബാദിലേക്കാണ്. പേന ഒന്നു തന്നാൽ കൊള്ളാമായിരുന്നു. ഒരു കവിത പെട്ടെന്നോർത്തുപോയി. പേനയെടുക്കാൻ മറന്നു. പ്ളീസ്.’ അനിൽ സമ്പൂർണ്ണമായും ഒരു ബിസിനസ്തുകാഗ്നായിരുന്നു. കവിതയും സാഹിത്യവും അയാളുടെ ചിന്താസരണികൾക്കപ്പുറത്തായിരുന്നു. ഞെട്ടുംപോലെ അയാളന്വേഷിച്ചു.
‘എന്താ വേണ്ടത്?
*’പേന”
‘ ഓ. പേനയോ..? അനിൽ പേനയെടുത്തവൾക്ക് കൊടുക്കുകയും ചെയ്തു.
‘നന്ദിയുണ്ട്” അവളറിയിച്ചു. ‘അതിന്റെ ആവശ്യമൊന്നുമില്ല മിസ്.യൂ ക്യാൻ കീപ്പ് ഇറ്റ് ഫോർയുവർ സെൽഫ്. എന്താ പേര്? ‘എന്റെ പേര് അനിത. നേരത്തെ പറഞ്ഞതാണ്.” അവളൊരു പുഞ്ചിരിയോടെ അറിയിച്ചു.
‘ഓ സോറി, ഞാനതു മറന്നു. ‘
‘മറവിയുടെ പ്രശ്നമുണ്ട്. അല്ലേ? ‘ഏയ് അങ്ങനൊന്നുമില്ല, എന്റെ പേരെന്തെന്നു ഞാൻ പറഞ്ഞില്ലെന്നു തോന്നുന്നു. എന്റെ പേര് അനിലെന്നാണ്’ അനിതയൊന്നു ചിരിച്ചു.
അതു ഗൗനിക്കാത്തതു പോലെ അനിൽ സ്വന്തം ഇരിപ്പിടത്തിലേക്ക് ചെന്നിരിക്കുകയും ചെയ്തു. തുടർന്നയാൾ തന്റെ ബാഗു തുറന്ന് ചില പേപ്പറുകളെടുത്ത് മറിച്ച് നോക്കാൻ തുടങ്ങി. അനിത തന്റെ നോട്ട് പാഡെടുത്ത് എന്തൊക്കെയോ കുറിച്ചു കൊണ്ടിരുന്നു. പത്തു മിനിട്ടു കഴിഞ്ഞപ്പോൾ അനിത എഴുത്തു മതിയാക്കി നോട്ട്പാഡെടുത്ത് ഹാൻഡ് ബാഗിനുള്ളിലാക്കി പേനയുമായി അനിലിനെ സമീപിച്ച് പേന നീട്ടിക്കൊണ്ട് ഒരു താങ്ക്സ് പറയുകയും ചെയ്തു. പിന്നീടവൾ ഓരോരോ കാര്യങ്ങളെക്കുറിച്ച് സംസാരിക്കാനാരംഭിക്കുകയും ചെയ്തു. ഇടയ്ക്കു വെച്ചവൾ അന്വേഷിച്ചു. ‘മുഷിഞ്ചോ സാർ;’