എന്റെ ഇസ [Cyril]

Posted by

എന്റെ ഇസ

Ente Esa | Author : Cyril


 

ഡേവി ചേട്ടാ…….” ഇസഡോറ യുടെ ഉച്ചത്തിലുള്ള വിളിയും അതിനോടൊപ്പം വാതിലിൽ ഉച്ചത്തിലുള്ള മുട്ടും കേട്ട് വ്യായാമം ചെയ്തുകൊണ്ടിരുന്ന ഞാന്‍ വ്യായാമം മതിയാക്കി.

എന്തായാലും, വ്യായാമം അവസാന ഘട്ടത്തില്‍ എത്തിയിരുന്നു. വെറും ഒരു നിമിഷം കൂടി കിട്ടിയിരുന്നെങ്കിൽ പൂര്‍ത്തിയായെന്നെ. പക്ഷേ ഇപ്പൊ നിര്‍ത്തിയാലും കുഴപ്പമില്ല.

ഇസ, എന്റെ ആന്റിട മോള്, പിന്നെയും വിളിച്ച് കൂവി കൊണ്ട് എന്റെ മുറി കതകിൽ തട്ടി.

“എന്തിനാടി ഈ വെളുപ്പാൻ കാലത്ത് ഇങ്ങനെ തൊള്ള തുറന്ന് കൂവുന്നേ. ഇങ്ങനെ കൂവി കരയാന്‍ നീയെന്താ കോഴിയാ?”

“വാതില്‍ തൊറക് ചേട്ടാ. ഇതീ തട്ടി, തട്ടി എന്റെ കൈ നോവുന്നു.” അവൾ പിന്നെയും തട്ടി.

എന്തെങ്കിലും അത്യാവശ്യം ആയിരിക്കും എന്ന് കരുതി റൂം വാതില്‍ കുറച്ച് മാത്രം തുറന്ന് ആ വിടവിലൂടെ നോക്കി ഞാൻ എന്തെങ്കിലും പറയും മുമ്പ്‌ ഇസഡോറ വാതില്‍ തള്ളി തുറന്നു.

ഇസ തനിച്ചല്ല വന്നത്..… എന്റെ കൂടെ പഠിച്ച ആലിയ യും പുറത്ത്‌ ഉണ്ടായിരുന്നു.

വിയർപ്പിൽ കുളിച്ച് അരക്ക് മുകളില്‍ തുണി ഇല്ലാതെ നിന്ന എന്റെ ഉറച്ച ബലിഷ്ഠമായ കൈയിലും, നെഞ്ചിലും, പിന്നെ കട്ടിങ്സ് ഉള്ള എന്റെ വയറിലും ആയിരുന്നു അവർ രണ്ടുപേരുടെയും വിടര്‍ന്ന കണ്ണുകൾ ഇഴഞ്ഞ് നടന്നത്.

ഇസ അഭിമാനത്തോടെ ആലിയ യേ നോക്കി. ആലിയ നാണത്തോടെ എന്റെ മുഖത്ത് നോക്കി ചിരിച്ചു.

“ങേ…” അരക്ക് മുകളില്‍ നഗ്നനായി നിന്നിരുന്ന ഞാൻ വേഗം കതക്‌ വലിച്ചടച്ചു.

Leave a Reply

Your email address will not be published. Required fields are marked *