നിഷിദ്ധ ജ്വാല – (E001)
Nishidhajwala Authjor : ഡോ.കിരാതന്‍
ടൗണിൽ നിന്നും തീരെ അകലെയല്ലാത്ത ഒരു പഴയ മുസ്ലിം തറവാട്.
നമ്മുടെ കഥാനായകൻ റിയാസ്സിന്റെ വീട് .
സന്ധ്യാസമയത്ത് വീട് വർണ്ണ പ്രപഞ്ചത്തിൽ മുങ്ങി കുളിച്ച് നിന്നു.
ഇന്നിവിടെ അവൻ്റെ ഇക്ക ഷുക്കൂറിന്റെ നിക്കാഹ് കഴിഞ്ഞുള്ള സമയം. വധു സൈനബ എന്ന കൊച്ചു സുന്തരി പെണ്ണ്.
പാർട്ടി നടന്നുകൊണ്ടിരിക്കുന്നു. സ്റ്റേജിൽ ആരും ഇല്ല. തനി ഓർത്തഡോക്സ് മുസ്ലിം കുടുബമായതിനാൽ കല്ല്യാണ പെണ്ണിനെ വീടിനകത്ത് തന്നെ ഇരുത്തിരിക്കുകയാണ്. കല്യാണ ചെക്കനായ അവന്റെ ഇക്ക ഷുക്കൂർ കൂട്ടുകാരുമായി സൊറ പറഞ്ഞിരിക്കുന്നു.
“…എന്നാലും ഈ കാലത്ത് ഇങ്ങനെയും ഉണ്ടോ….ഇവരൊക്കെ ഏത് കാലത്താണ് ജീവിക്കുന്നത്….ച്ചെ…..”. മൂന്നാല് ഫ്രിക്കൻ പിള്ളേരുടെ ഇടയിൽ നിന്ന് വന്ന കമന്റ് റിയാസ് കേട്ടില്ലെന്ന് നടിച്ചു.
റിയാസ് ചെറിയ പുച്ഛഭാവം നടിച്ച് അവരെ നോക്കികൊണ്ട് തിരക്കിനിടയിലേക്ക് നടന്നു. നെയ്‌ച്ചോറും മട്ടൻ കാരിയുടെയും മണം അന്തരീക്ഷത്തിൽ പാറി നടന്നത് അവൻ ആസ്വദിച്ച് അവിടെത്തെ മേൽനോട്ടം തനിക്കാണെന്ന ഭാവത്തിൽ കാണുന്നവരോടൊക്കെ ഭക്ഷണത്തെ കുറിച്ചും നിക്കാഹിന് കുറിച്ചും ആരായുകയും അവർക്ക് വേണ്ടതെല്ലാം ഒരുക്കുകയും ചെയ്യുന്നുണ്ടായിരുന്നു.
റിയാസിന്റെ കളിക്കൂട്ടുകാരിയായിരുന്ന ലൈലമ്മായി അവരുടെ ബന്ധുക്കാരെ പരിചയപ്പെടുത്തി കൊടുക്കുന്നുണ്ടായിരിന്നു. അതില്‍ പലരും വക്കീല്‍ ആയ അമ്മായിയുടെ ക്ലൈന്‍സും ആയിരുന്നു. അവരുടെ കെട്ട്യോന്‍ മുനീര്‍ തന്‍റെ ബിസ്സിനസ്സ് ഉയര്‍ച്ചയെ പറ്റി ആരോടൊക്കെയോ പൊങ്ങച്ചം പറഞ്ഞു നില്‍ക്കുന്നു.
ഇക്കയുടെ കൂട്ടുകാർ കുറച്ച് പേര് കൂട്ടം കൂടി നിൽക്കുന്നുണ്ടായിരുന്നു. അവിടെ ആകെ മദ്യത്തിന്റെ മണമായതിനാൽ അവൻ ആ ഭാഗത്തേക്ക് പോയില്ല. റിയാസിന് മദ്യവും അത് കഴിക്കുന്നവരെ ഒട്ടും ഇഷ്ട്ടമല്ല.
ചെറുപ്പത്തിലേ ഉപ്പ മരിച്ച കുട്ടി എന്നതിനാൽ അവന് ബന്ധുക്കളുടെ സ്നേഹ വാത്സല്യങ്ങൾ വാരിക്കോരി കിട്ടിരുന്നു. നല്ല പെരുമാറ്റവും അതിനൊത്ത ഓമനതത്വവും മുഖത്ത് തുളുമ്പുന്നതിനാൽ പ്രിത്യേകിച്ചും അമ്മായിമാരുടെ ഇഷ്ട്ടപാത്രവും അവനായിരുന്നു.