യുഗം 14
Yugam Part 14 | Author : Achilies | Previous part
കുളപ്പുരയിൽ എത്തിയ അജയേട്ടൻ പിറകെ നടക്കുന്ന എന്നെ നോക്കി.
വെറുതെ അങ്ങേരുടെ വായിലിരിക്കുന്നത് കേൾക്കണ്ടാ എന്ന് കരുതി ഒന്ന് ഓടി ഞാൻ ഒപ്പം എത്തി. എന്റെ പിറകെ അകത്തു കയറിയ അജയേട്ടൻ അപ്പോഴേക്കും കുളത്തിലേക്കിറങ്ങുന്ന പടിയിൽ പോയി ഇരുന്നിരുന്നു.
ഞാൻ പോയി തട്ടിൽ നിന്ന് കല്ലുമാറ്റി പാക്കേജുമെടുത്തു അങ്ങേരുടെ ഒപ്പം അതേ പടിയിൽ പോയി ഇരുന്നു.
“ഇതെന്താ ഏട്ടാ ഫ്ലിപ്കാർട്ടിന്റെ പാക്കിങ് പക്ഷെ ഇതിനു ഫ്ലിപ്കാർട്ടുമായി ഒരു ബന്ധോമില്ലല്ലോ.”
“ഹാവൂ അത്രയെങ്കിലും മനസ്സിലായല്ലോ…..ഡാ ഇനി നിനക്ക് ഏറ്റവും കൂടുതൽ ആവശ്യം ഉണ്ടാവാൻ പോവുന്ന സാധങ്ങളാണ് ഇവയെല്ലാം, പിന്നെ അന്ന് നീ വേണോന്നു പറഞ്ഞ കുറച്ചു കാര്യങ്ങളും.”
അജയേട്ടൻ പാക്കേജ് കീറി തുടങ്ങി…
“ഡാ അവളുമാരു നമ്മളെ നോക്കി ഇങ്ങോട്ടൊന്നും വരില്ലല്ലോ…”
“ഏയ് ഇന്ദിരാമ്മെ കിട്ടീതല്ലേ ഇനി ഉച്ചക്ക് ഊണിനു നേരവുമ്പോ ഒരു വിളി നോക്കിയാൽ മതി, ഗംഗയെ പേടിച്ചാൽ മതിയായിരുന്നു പക്ഷെ ഇപ്പോൾ സൂക്ഷിക്കേണ്ട സമയായതുകൊണ്ട് വാസുവോ ഹേമേടത്തിയോ ഇല്ലാതെ അവളെ പുറത്തിറക്കില്ല, അതോണ്ട് സേഫ് ആഹ്.”
“ആഹ്…..അവൾക്ക് വയ്യായിക ഒന്നുമില്ലല്ലോ അമ്മയെ ഇവിടെ നിർത്തണോ ഒരു സഹായത്തിനു.”
“ഏയ് കുഴപ്പൊന്നുമില്ല അജയേട്ടാ വസൂം ഹേമേടത്തിയും ഇടം വലം തിരിയാൻ സമ്മതിക്കാത്തത്തിന്റെ കെറുവേ ഉള്ളു.”
“ഓഹ് അവൾക്കിപ്പൊ ഓടി നടക്കാൻ പറ്റാത്തതിന്റെ വിഷമോല്ലേ അത് കാര്യോന്നും ആക്കണ്ട, ഒന്നാമതേ കണ്ണും മൂക്കുമില്ലാത്ത ഒരുത്തിയാ സൂക്ഷിച്ചില്ലേൽ പിന്നെ കിടന്നു കരയേണ്ടി വരും അതും നമ്മൾ കാണേണ്ടി വരും. അതോണ്ട് അവൾ തുള്ളാൻ പറയുമ്പോ അവളുടെ ഒപ്പം തുള്ളാൻ നിക്കുവാണേൽ നിനക്കായിരിക്കും എന്റെ കൈയ്യിന്നു കിട്ടാൻ പോണത്, കേട്ടല്ലോ.”