യോഗം
Yogam | Author : Ekalavyan
പുതപ്പിനിടിയിൽ നിന്ന് മാളവിക തല പതിയെ പൊക്കി. ഗ്ലാസിന്റെ ജനലിലൂടെ മൂന്നു മണിയുടെ പ്രകാശം അവളുടെ മുഖത്തു തട്ടി പ്രതിഫലിച്ചു.. കട്ടിലിന്റെ മറ്റേ അറ്റത്തു തന്നെ മുട്ടാതെ ഉറങ്ങുന്ന അരുണേട്ടനെ ഒന്ന് നോക്കി.. ആളു നല്ല ഉറക്കമാണ് . മാളവിക മെല്ലെ പുതപ്പ് മാറ്റി എണിച്ചിരുന്നു. ഇട്ടിരുന്ന ചുരിദാറിന്റെ ഇറുക്കം കാരണം അത് ശരീരത്തിൽ വലിഞ്ഞു പിടിച്ചു.. വീണ്ടും കർട്ടന്റെ ഇടയിലൂടെ റൂമിലേക്കടിക്കുന്ന വെളിച്ചം നോക്കിയിരുന്നു.
അരുണേട്ടന്റെ അച്ഛന്റെ ഇഷ്ടപ്രകാരമാണ് എന്നെ ജീവിതത്തിലേക്ക് കൂട്ടിയത് എന്നതിന്റെ തെളിവാണ് കല്യാണം കഴിഞ്ഞുള്ള ഈ 6 മാസവും. ഇപ്പോഴിതാ അച്ഛന്റെ നിർബന്ധ പ്രകാരം ഈ ഹണിമൂണും. മിണ്ടുന്നതിനും പറയുന്നതിനും ഒരു പരുക്കൻ മട്ടു ആണ് അരുണേട്ടന്. കിടക്കുന്നതിനിടയിൽ അറിയാതെ ഒന്ന് കെട്ടിപിടിച്ചാൽ ആയി. മാളവിക ഒരു നെടുവീർപ്പ് ഇട്ടു. നമ്മളെ ഹണിമൂണിന് പറഞ്ഞുവിട്ട് ബിസ്സിനെസ്സിൽ നിന്നൊക്കെ ഒഴിഞ്ഞു നിൽക്കാൻ അച്ഛൻ കൊച്ചിയിലേക്ക് പോയി..
മാളവിക പതിയെ എഴുന്നേറ്റു കണ്ണാടിയുടെ മുന്നിൽ എത്തി മുടി ഒതുക്കി കെട്ടി. 6 മണി ആകുമ്പോളേക്കും ഏതോ ഒരു പാർട്ടിയുടെ കാര്യം പറഞ്ഞിരുന്നു അരുണേട്ടൻ. എനിക്ക് വല്ല്യ പിടിയില്ല. പുള്ളി എണീച്ചാലേ എന്തെങ്കിലുമൊക്കെ ചോദിക്കാൻ പറ്റു.. ഉത്തരം കിട്ടാത്തൊന്നുമില്ല എന്നാലും.. വല്യ പണക്കാർ അല്ലെ.. അവരുടെ ഭാവവും.. എന്നാൽ അച്ഛൻ ദേവനു അതൊന്നുമില്ല. സ്നേഹം മാത്രം. എന്നെ കാണാൻ സിനിമ നടി രമ്യ നമ്പിശനെ പോലെ ആണെന്ന് ഇടക്കിടക്ക് പറയും.
കിച്ചണിലേക്ക് നടന്നു രണ്ട് ചായയിടമെന്നു കരുതി. ഇട്ടു കഴിഞ്ഞു ബാൽക്കണിയിലേക്ക് വന്നപ്പോൾ അരുണേട്ടൻ അവിടെ ഉണ്ട്.. ഞാൻ ചായ കൊടുത്ത് പുറത്തേക്ക് നോക്കി കൊണ്ട് അവിടെ ഇരുന്നു.
“ 6 മണിയാകുമ്പോളേക്കും കുളിച്ചോളൂ പാർട്ടിക്ക് പോകാം “ കുറച്ചു നേരത്തെ മൗനത്തിനു ശേഷം അരുണേട്ടൻ തന്നെ മുൻകയ്യെടുത്തു.
“എവിടെക്കാ?? “ ഞാൻ ആകാംഷ കൊണ്ട് ചോദിച്ചു
അതിനുത്തരമൊന്നുമില്ല..
“ ഞാൻ അപ്പോഴേക്കും വരാം.. “ അതും പറഞ്ഞു അരുൺ പുറത്തേക്ക് നടന്നു.
“മം എന്തേലുമാകട്ടെ.. എന്തായാലും റെഡി ആവാം.. “
അങ്ങനെ സമയം 6 മണിയോട് അടുത്തു.. ഞാൻ ഒരു ചുരിദാറും ഇട്ടു.. മുടിയൊക്കെ കെട്ടി റെഡി ആയിരുന്നു.. വാതിൽക്കൽ ബെല്ലടിക്കുന്ന ശബ്ദം. ചെന്ന് തുറന്നു.. അരുണേട്ടൻ. കയ്യിൽ ഒരു കവറും ആയി വന്നു. എന്നെ ഒന്ന് അടിമുടി വീക്ഷിച്ചു..
എന്നിട്ട് കവർ തുറന്നു രണ്ടു ഡ്രസ്സ് എടുത്ത് പുറത്തിട്ടു. പിന്നെ ഒരു ബ്രാ ബോക്സ് ഉം.
“ ഞാൻ പെട്ടെന്ന് കുളിച്ചു വരാം അപ്പോളേക്കും ഈ ഡ്രസ്സ് ഇട്ടു നിൽക്ക്.. “
അതും പറഞ്ഞു അരുണേട്ടൻ കുളിക്കാൻ നടന്നു.. ഞാൻ വേഗം ഡ്രസ്സ് എടുത്ത് നോക്കി. ഇരു വള്ളി കൈ ടോപ് ഉം സിൽക്ക് മിഡിയും മുട്ടുവരെ ഉള്ളത്.. അത് കണ്ടതും ഞാൻ ത്രില്ല് ആയി.
എനിക്ക് മോഡേൺ വസ്ത്രങ്ങൾ ഇഷ്ടമാണ്.. ആളൊരു മോഡേൺ താല്പരനാണ്.. ഞാൻ ഓർത്തു.