നീലാംബരി 8
Neelambari Part 8 Author Kunjan
Click here to read Neelambari Part 1 | Part 2 | Part 3 | Part 4 | Part 5 | Part 6 | Part 7 |
ദീപന്റെ കാർ അതിവേഗതയിൽ പാഞ്ഞു… ഹൈവേയിൽ നിന്ന് ചെറു റോഡിലേക്ക് കയറി… അവൻ സൈഡിലേക്ക് നോക്കി… മൂർത്തി അവനെ നന്ദിയോടെ തിരിച്ച് നോക്കി.
“ദീപാ… നീ… നിന്നോട് നന്ദി പറയാൻ ഇപ്പൊ വാക്കുകൾ ഇല്ല… ”
“നന്ദിയൊന്നും വേണ്ടാ സാർ… എനിക്കറിയേണ്ട കുറച്ച് കാര്യങ്ങൾ ഉണ്ട്… അതൊന്ന് പറഞ്ഞു തരണം… ” വനാതിർത്തിയോട് അടുത്തുള്ള ഒരു ആളൊഴിഞ്ഞ സ്ഥലത്ത് വണ്ടി നിർത്തിക്കൊണ്ട് ദീപൻ പറഞ്ഞു…
മൂർത്തിയും കാറിൽ നിന്നിറങ്ങി…
“അകത്ത് നടന്ന സംഭാഷണങ്ങൾ ഒക്കെ ഞാൻ കേട്ടു… എനിക്കതിന്റെ സത്യാവസ്ഥ അറിയണം…” ദീപൻ പറഞ്ഞു
“ഞാൻ പറയാം… എല്ലാം… ഇനി ചിലപ്പോ എനിക്ക് പറയാൻ സാധിച്ചില്ലെങ്കിലോ…”
******************************************************************
മൂർത്തി പറഞ്ഞ കഥ
വർഷങ്ങൾക്ക് മുൻപ് രണ്ടു കൂട്ടുകാർ മലകേറി എസ്റ്റേറ്റിലെ പണിക്ക് വന്നു… ഷംസുവും… മൂർത്തിയും…
അന്ന് എസ്റ്റേറ്റ് ബ്രിട്ടീഷകാരനായ സായിപ്പിന്റെ ആയിരുന്നു… അയാളുടെ ഭാര്യ മാർഗരറ്റ്… കുട്ടികൾ ഇല്ലാതിരുന്ന ആ ദമ്പതികൾക്ക് ജീവിതം തന്നെ മടുപ്പായി തുടങ്ങിയപ്പോൾ ആ എസ്റ്റേറ്റ് വിൽക്കാൻ തീരുമാനിച്ചു… അത് മുഴുവൻ വാങ്ങാൻ അവസാനം ഒരാൾ വന്നു… രുദ്രപ്രതാപവർമ്മ… എന്ന വർമ്മ തമ്പുരാൻ… ഭാര്യ ശ്രീദേവി എന്ന ദേവി തമ്പുരാട്ടി… കൂടെ ഒരു കുഞ്ഞു കുട്ടിയും പേര് നീലാംബരി…
ഏറെ കാലം കഴിയും മുൻപേ ഞാനും ഷംസുവും വർമ തമ്പുരാന്റെ വിശ്വസ്തരായി കഴിഞ്ഞിരുന്നു…
അതെ സമയം ഈ എസ്റ്റേറ്റ് ആഗ്രഹിച്ച് ഒരാൾ നടക്കുന്നുണ്ടായിരുന്നു… ഫെർണാണ്ടസ് … സ്റ്റീഫന്റെ പപ്പ… നല്ല വില കൊടുക്കാനില്ലാതായാൽ സായിപ്പ് തനിക്ക് വളരെ ചെറിയ വിലയിൽ ചുളുവിൽ അടിച്ചെടുക്കാം എന്ന് വിചാരിച്ചിരുന്നിടത്ത് നിന്നാണ് വർമ്മ തമ്പുരാൻ അത് വാങ്ങിച്ചത്… അതോടെ അയാളുടെ സമനില തെറ്റി… പലവിധത്തിലും ഫെർണാണ്ടസ് തമ്പുരാനേ ഉപദ്രവിച്ചു… പക്ഷെ അതിൽ നിന്നെല്ലാം തമ്പുരാനേ ഞങ്ങൾ കൂടി രക്ഷപെടുത്തി… തമ്പുരാന്റെ ശക്തി ഞങ്ങൾ ആണെന്നറിഞ്ഞ ഫെർണാണ്ടസ് ഞങ്ങളെ കൈയിലെടുക്കാനായി പല അടവുകളും എടുത്തു… എന്ത് സഹായം ചെയ്താലും ഒരു നല്ല വാക്ക് പോലും പറയാത്ത ആളായിരുന്നു തമ്പുരാൻ… അയാളുടെ മനം മടുക്കുന്ന പ്രവർത്തികളിൽ അരിശം പൂണ്ട ഷംസു തമ്പുരാന്റെ ബിസിനസ് കാര്യങ്ങളെ പറ്റി ഫെർണാണ്ടസിന് ചോർത്തി കൊടുത്തു…