റിയൂണിയൻ 2
Reunion Part 2 | Author : Danmee | Previous Part
ഡ്യൂട്ടി കഴിഞ്ഞു സ്റ്റേഷനിൽ നിന്ന് ഇറങ്ങിയ ജെനിയെ കണ്ട രാജൻ ജീപ്പ് സ്റ്റാർട്ട് ചെയ്തു. ജെനി വണ്ടിയിൽ കയറിയപ്പോൾ അയ്യാൾ വണ്ടി മുന്നോട്ട് എടുത്തു.
” മേഡം…… നടേശാനേ പോലെ ഒരാളെ നമ്മുക്കോ നമ്മുടെ സിസ്റ്റത്തിനോ ഒന്നും ചെയ്യാൻ കഴിയില്ല……. എന്നും പറഞ്ഞു അയാൾ ചെയ്യുന്ന തെറ്റുകൾക്ക് എല്ലാം അയാൾക്ക് ഒത്താശ ചെയ്യുന്നത് കഷ്ടം ആണ്…. ”
” എനിക്ക് എന്ത് ചയ്യാൻ പറ്റും മുകളിൽ ഉള്ളവർ പറയുന്നത് പോലെ അല്ലെ നമുക്ക് എന്തെങ്കിലും ചെയ്യാൻ പറ്റു ”
” അതല്ല മേഡം…… മേഡത്തിന്റ ഈ പോക്ക് ശെരി അല്ല……. നിങ്ങളും ഒരു സ്ത്രീ അല്ലെ……… മേഡം നടേശൻ ചെയ്യുന്ന കാര്യങ്ങളുടെ ഒരു വശം മാത്രമേ കണ്ടിട്ടുള്ളു”
” എനിക്ക് അറിയാം അയാൾ എന്തെക്കെ ചെയ്യുന്നുണ്ട് എന്ന്……… ഇപ്പോൾ അയാൾ ശ്രെദ്ധ കൊടുത്തിട്ടുള്ളത്….. ഇന്റർമെഡയറ്ററിയിലും വുമൺ ട്രാഫികിങ്ലും ആണ്…. പിന്നെ അയാളുടെ സൈഡ് ബിസിനസ് കൾക്ക് മറയായി…. അയാളുടെ അനിയൻ സതീശൻ നടത്തുന്ന കമ്പനികളും…… കയ്യൂക്കും പണവും പിന്നെ നമ്മുടെ സിസ്റ്റത്തിന്റെ അപ്രക്കാപിത സപ്പോർട്ടും ”
” എല്ലാം അറിയാമായിരുന്നിട്ടാണോ അയാൾക്ക് വേണ്ടി വിടുപണി ചെയ്യുന്നത്……. പ്രായപൂർത്തി ആകാത്ത പെൺകുട്ടികളെ പോലും അവൻ വെറുതെ വിടാറില്ല….. എനിക്കും ഉണ്ട് രണ്ട് പെണ്മക്കൾ ”
അയാൾ ജെനിയെ രുക്ഷമായി നോക്കി വണ്ടിയുടെ സ്റ്റിയറിങ്ങിൽ കൈഅമർത്തി പിടിച്ചു.
” മേഡത്തിനെ കുറിച്ച് ഞാൻ ഇങ്ങനെ ഒന്നും അല്ല വിചാരിച്ചിരുന്നത് ”
ജെനിയുടെ വീട് എത്തിയപ്പോൾ അയാൾ വണ്ടി സൈഡ് ആക്കി നിർത്തി.
” അപ്പോ…. ഞാൻ രാവിലെ വരാം ”
രാജൻ വണ്ടിയും ആയി പോകുമ്പോൾ ജെനി അയാൾ പറഞ്ഞ വാക്കുകൾ ഓർത്തുകൊണ്ട് വീട്ടിനുള്ളില്ലേക്ക് കയറി.
ഡോർ തുറക്കുമ്പോൾ പിന്നിൽ എന്തോ ശബ്ദം കെട്ട് അവൾ തിരിഞ്ഞു നോക്കി.
ചെടികൾക്ക് പിന്നിൽ മറഞ്ഞു നിന്ന അച്ചു അവളുടെ അടുത്തേക്ക് നടന്നു.
” പേടിപ്പിച്ചു കളഞ്ഞല്ലോ താൻ ഇവിടെ എന്ത് എടുക്കുവാ ”
” ധിര ആയ എസ് ഐ ജെനിക്ക് പേടിയോ ”
” താൻ വന്ന കാര്യം പറ ”
” ദേഷ്യത്തിൽ ആണെന്ന് തോന്നുന്നു…… ഞാൻ ദേ ഇത് തരാൻ വേണ്ടി വന്നതാ ”
അച്ചു തന്റെ കൈയിൽ ഇരുന്ന ഒരു പൊതി ജെനിക്ക് നേരെ നീട്ടി.