എന്റെ ആദ്യ പ്രണയം
Ente Adya Pranayam Author : John Henry
ശിങ്കാരിമംഗലം എന്നാ ഒരു ചെറിയ ഗ്രാമം അവിടെയാണ് ഞാൻ ജനിച്ചതും വളർന്നതും .എല്ലാ സുഖവും അനുഭവിച്ചുള്ള ജീവിതമായിരുന്നു എന്റേത് .വീട്ടിൽ അമ്മ, അപ്പൻ അനിയൻ ഇന്നിവരടങ്ങുന്ന ഒരു ക്രൈസ്തവ കുടുംബം .പണം ആവശ്യത്തിലധികം ഉണ്ടായിട്ടു പോലും അതിന്റെ ധൂർത്തോ അഹങ്കാരമോ അപ്പനില്ലായിരുന്നു.അമ്മയുടെയും അപ്പന്റെയും സ്നേഹം ഏറ്റുവാങ്ങി ഞാൻ വളർന്നു .പഠിക്കാൻ ഞാൻ മിടുക്കനായിരുന്നു .ഇനി ഞാൻ എന്നെ പറ്റി പറയാം എന്റെ പേര് തോമസ് ജോർജ് .അപ്പന്റെ പേര് ജോർജ് അമ്മയുടെ പേര് മറിയ .ഇരുവരുടേം ലാളനകൾ ഏറ്റുവാങ്ങി ഞാൻ വളർന്നു .വളർന്നു എന്ന് പറഞ്ഞാൽ ഒത്ത ഒരു ആണായി മാറി .പ്രായത്തിന്റെ മാറ്റങ്ങൾ എന്നിൽ ഉണ്ടായി .പോടി മീശയും അതോടൊപ്പം നല്ല ഒത്ത ശരീരവും ഉള്ള ഒരു ആണായി ഞാൻ മാറി .പക്ഷെ ഒരിക്കലും കാമത്തിന്റെ കണ്ണാൽ ഞാൻ ആരെയും നോക്കിയില്ല .അങ്ങനെ എന്റെ ഹൈ സ്കൂൾ കാലഘട്ടത്തിലേക്ക് ഞാൻ കയറി .പക്ഷെ എന്റെ ജീവിതം മാറിമറിഞ്ഞത് ആ കാലഘട്ടത്തിലായിരുന്നു .പുതിയ സ്കൂൾ,പുതിയ കൂട്ടുക്കാർ ,പുതിയ ടീച്ചർമാർ എല്ലാം എന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കി.പഠിക്കാൻ മിടുക്കനായതുകൊണ്ടു എന്നെ എല്ലാ ടീച്ചർമാർക്കും എന്നെ വലിയ കാര്യമായിരുന്നു പ്രത്യേകിച്ച് ലക്ഷ്മി ടീച്ചറിന് .ലക്ഷ്മി ടീച്ചർ എന്റെ ക്ലാസ്സ് ടീച്ചർ ആയിരുന്നു പോരാത്തതിന് സയൻസ് അധ്യാപികയും .സയൻസിനോട് എനിക്കുള്ള പ്രിയം കൊണ്ടായിരിക്കാം എനിക്ക് ടീച്ചറിനെയും വലിയ ഇഷ്ടമായിരുന്നു .എന്റെ കൂടെ പഠിക്കുന്ന പലരും ടീച്ചറിനെ കാമ കണ്ണാൽ നോക്കുന്നത് ഞാൻ കണ്ടിട്ടുണ്ട് .പക്ഷെ എനിക്ക് അന്ന് അതിനോട് വല്യ താൽപര്യം ഇല്ലായിരുന്നു .അങ്ങനെ പുതിയ സ്കൂളിലെ ആദ്യ മാസം പെട്ടെന്ന് കടന്നു പോയി .പെൺകുട്ടികളോടെല്ലാം നല്ല കമ്പനിയായി .അങ്ങനയാണ് എന്റെ ജീവിതത്തിലേക്ക് ഐശ്വര്യ കടന്നു വരുന്നത് .നല്ല നാടൻ പെൺകുട്ടി നല്ല സൗന്ദര്യം .അവളുമായി ചെങ്ങാത്തത്തിൽ ആയതിനു ശേഷം എനിക്കെന്തോ വല്ലാത്ത ഉഷാറായിരുന്നു പല കാര്യങ്ങൾക്കും .അവൾ എന്റെ പ്രണയിനി ആണെന്നുള്ള തോന്നൽ എനിക്കുണ്ടായി .പക്ഷെ അവളോടിതെങ്ങനെ പറയും എന്നാ ഒരു ചോദ്യം എന്റെ മനസ്സിൽ അലയടിച്ചു .ഞാൻ കർത്താവിനോടു ഏറ്റവും മുട്ടിപ്പായി പ്രാർത്ഥിച്ചത് ആ ഒറ്റ ദിവസത്തിന് വേണ്ടി ആയിരുന്നു .അങ്ങനെ ആ ദിവസം വന്നെത്തി അവളെ കണ്ടതും ഞാൻ വല്ലാതെ വിറച്ചു .അപ്പോൾ എനിക്ക് ഓർമ വന്നത് എന്റെ അപ്പന്റെയും അമ്മയുടെയും പ്രണയം ആയിരുന്നു .