ഇഷ [ishitha]

Posted by

ഇഷ

Isha | Author : Isitha


♥️ ഇഷ ♥️

 

ഹലോ നമസ്കാരം ഞാനൊരു തുടക്കക്കാരനല്ല ഒരു പുതിയ പരീക്ഷണം കൂടി നടത്തുന്നു ..വായിച്ചു അഭിപ്രായം എഴുതുക ..സ്നേഹപൂർവ്വം.. ഇഷിത..♥️

ഇന്നാണ് കോർട്ടിൽ നിന്നും വിധിവരുന്ന ദിവസം.. ഇഷയുടെ അമ്മയും മാമന്മാരും വല്ലാത്ത ടെൻഷനിലാണ് .. അച്ഛൻ ഏറെ ആകാംഷയിലും .

അങ്ങിനെ അവസാനം ജഡ്ജ് വിധി പറഞ്ഞു എല്ലാവരുടെയും ശ്രദ്ധ വിധികർത്താവിന്റെ വാക്കുകളിലേക്കായി .. മഹേഷ് ലഷ്മി ദമ്പതികളുടെ ഏകമകൾ ഇഷ ഓരോ മാസങ്ങളിലായി രണ്ടുപെരുടെയും കൂടെ മാറി മാറി നിൽക്കാൻ കോടതി വിധി നടപ്പാക്കിയിരുന്നു ..

കോടതി വിധി ലക്ഷ്മിയുടെയും കുടുംബത്തിന്റെയും പ്രതീക്ഷകൾ തകർത്തെങ്കിലും പക്ഷെ മഹിയുടെ മനസ്സിന് ഒരു രാജ്യം തന്നെ കീഴടക്കിയ സന്തോഷത്തിലായിരുന്നു .. വിധികേട്ട ഇഷയും അച്ഛനും തമ്മിലൊന്നു നോക്കി അവരുടെ മുഖത്ത് ഒരു ചെറുപുഞ്ചിരി വിടർന്നു ..

അടുത്ത നിമിഷം വീണ്ടും ജഡ്ജിന്റെ പ്രഖ്യാപനം വന്നു അടുത്ത മാസം ഒന്നാം തീയതി മുതൽ ഇഷ അച്ഛന്റെ കൂടെയും കൃത്യം ഒരു മാസം കഴിഞ്ഞാൽ അമ്മയുടെ കൂടെയും നിൽക്കാൻ കോടതി വിധിച്ചിരിക്കുന്നു .. കോടതി വിധിനടപ്പിലാക്കി എല്ലാവരെയും പിരിച്ചു വിട്ടു എല്ലാവരും അവരുടെ വീട്ടിലേക്കു തിരിച്ചു .. പോകാൻ നേരം ഇഷയും അച്ഛനും അൽപനേരം കോടതി വരാന്തയിൽ കുറച്ചുനേരം സംസാരിച്ചു അവർ എന്തൊക്കെയോ പറഞ്ഞു പരസ്പരം ചിരിക്കുന്നുണ്ട് .. കാറിനടുത്തു കാത്തുനിന്ന ലക്ഷ്മി അല്പം ദേഷ്യത്തോടെ മകളെ നീട്ടിവിളിച്ചു .. പോയിട്ടു വരാം അച്ഛാ ഇനി ഒരാഴ്ചയല്ലേ ഉള്ളു .. ശെരിമോളെ പോയി വാ .. ലവ് യു .. അവർ അകന്നു .. ഇഷ അമ്മയുടെ അടുത്തേക്ക് നടന്നു ..

ഉള്ളിൽ അമർഷം ഇരച്ചുകയറിയ ലക്ഷ്മി മകളോടായി പറഞ്ഞു അമ്മയെയും കുടുംബത്തെയും അപമാനിച്ചപ്പോൾ നിനക്ക് തൃപ്‌തയായല്ലോ അല്ലെ ഇനിയും ആ വൃത്തിക്കെട്ടവനുമായി എന്താ നിനക്കിത്ര രഹസ്യം . ഇത്രയൂം കാലം വളർത്തി വലുതാക്കിയ അമ്മയെയും വീട്ടുകാരെയും ഇപ്പോ നിനക്ക് വേണ്ട ഒരുകാലത്തും കൂടെയില്ലാതിരുന്ന ആ നീചനെയാനല്ലെ നിനക്കിപ്പോൾ പ്രിയം ?

Leave a Reply

Your email address will not be published. Required fields are marked *