ഇണക്കുരുവികൾ 2
Enakkuruvikal Part 2 | Author : Vedi Raja
Previous Chapter
എല്ലാവരുടെ അഭിപ്രായങ്ങൾക്കും സപ്പോർട്ടിനും നന്ദി പറഞ്ഞു കൊണ്ട് ഞാൻ തുടങ്ങട്ടെ
അവളും ഞാനും വണ്ടിയിൽ ഒരുമിച്ചു വിട്ടിലെക്കു യാത്രയായി. പോകുന്ന വഴി നിശബ്ദമായി ഞങ്ങളിരുന്നു
നിത്യ: എന്നാ അടിയാടാ അടിച്ചെ പാവങ്ങൾ
ഞാൻ: എടി പുല്ലെ നീ കാരണ ഇതൊക്കെ ഉണ്ടായെ എന്നിട്ടവളുടെ കൊണ കൊണ വർത്താനം
നിത്യ: നിന്നോടു ഞാൻ തല്ലാൻ പറഞ്ഞോ
ഞാൻ: നി പറയണ്ട പുല്ലെ എനിക്കു തല്ലാൻ
നിത്യ: അപ്പോ ശത്രുനോടും സ്നേഹം ഉണ്ടല്ലേ
ഞാൻ: ഒലക്കേടെ മൂട്
നിത്യ: ഓ പിന്നെ അല്ലെ നീ എന്തിനാ അവരെ തല്ലിയത്
ഞാൻ: എൻ്റെ ശത്രുനെ ഞാൻ തല്ലും വല്ലോരും വന്നാ ഞാൻ സമ്മതിക്കണോ?
നിത്യ: ഉം ഉം
ഞാൻ: ഒന്നു പോയേടി
അങ്ങനെ സംസാരിച്ചു കൊണ്ട് ഞങ്ങൾ വീടെത്തി . ഞാൻ ബൈക്ക് ഒതുക്കി വെക്കുമ്പോയേക്കാം അവൾ അകത്തേക്ക് ഓടിക്കയറി. ഞാൻ റൂമിൽ പോയി മേൽക്കഴുകി ഇറങ്ങും നേരം അമ്മ മുറിയിലുണ്ട്. പതിവില്ലാതെ അമ്മയെ കണ്ടതും ഞാൻ ഒന്നു പരുങ്ങി ‘.
അമ്മ: ഇന്നെന്താടാ കോളേജിൽ പറ
ഓ പുല്ല് ആ നായിൻ്റെ മോള് വന്ന പാടെ നമ്മക്കിട്ടു പാര പണിതു
ഞാൻ.: അവൾ പറഞ്ഞില്ലെ
അമ്മ: നിന്നെ ഒക്കെ പഠിപ്പിക്കാനാ വിടുന്നെ അല്ലാതെ തല്ലും പിടിക്കമല്ല
ഞാൻ. എന്തോന്നാ അമ്മ
അമ്മ: നിർത്തിക്കോണം നിൻ്റെ തല്ലിൻ്റെ ആ പ്രാകടിസ്
ഞാൻ : അമ്മ അത് മാർഷ്യൽ ആർട്സാന്
അമ്മ: എന്തായാവും മതി തല്ലണ്ടാക്കാനാണോടാ പഠിക്കണം എന്നു പറഞ്ഞ് അവിടെ ചേർന്നത്
നിനക്കെന്നാത്തിൻ്റെ കേടാടാ
ഞാൻ.: അല്ല എൻ്റെ അനിയത്തിയെ ഒരുത്തൻ കേറിപ്പിടിച്ചാ ഞാൻ നോക്കി നിക്കണോ അമ്മേ
അമ്മ: എന്തോന്നാടാ പറയണെ
ഞാൻ: സത്യാ ഒരുത്തൻ അവളുടെ അടുത്തു മോഷമായി പെരുമാറിയപ്പോയാ ഞാൻ തല്ലിയെ
അമ്മ: എ ടി നിത്യേ നിത്യേ ഇങ്ങു വാ
നിത്യ: ദാ വരണു
അവൾ കോണിപ്പടി കേറി മുകളിലോട്ടു വന്നു
അമ്മ: എടി നിന്നെ ആരാ കേറിപ്പിടിച്ചത്
നിത്യ : ആ ഏതോ ഒരുത്തൻ എനിക്കറിയാൻ മേല അവനെ
അമ്മ : എന്നിട്ടെന്താടി അതു പറയാതെ നീ തല്ലിൻ്റെ കാര്യം മാത്രം പറഞ്ഞത്
നിത്യ: അതവന് രണ്ടെണ്ണം കേട്ടോട്ടെ എന്നു വെച്ചു
ഒരു വളിഞ്ഞ ചിരി ചിരിച്ച അവളുടെ ചെവി അമ്മ പിടിച്ചു തിരിച്ചു’ . ഞാൻ അതു നോക്കി സന്തോഷത്തോടെ അവളെ കളിയാക്കും വിധം ചിരിച്ചു.
നിത്യ: അയ്യോ അമ്മേ വിടു വേദനിക്കുന്നു