ചുവന്ന തെരുവിലെ സുന്ദരി
Chuvanna Theruvile Sundari | Author: Marqas
അരണ്ട മഞ്ഞ വെളിച്ചം മാത്രം ഉള്ള ഒരു മുറി ആയിരുന്നു എനിക്ക് കിട്ടിയത്..
മുറിയിൽ പറയത്തക്ക വൃത്തി ഉണ്ട് എന്ന് തോന്നിയില്ല…
ചിലയിടങ്ങളിൽ ചിലന്തി, വല കെട്ടിയിരുന്നു..
ചുമരിലെ സിമന്റ് പാളി അടർന്നു ഇഷ്ടിക പുറത്ത് കാണുന്നുണ്ടായിരുന്നു…മുറിയിൽ ആകെ ഉള്ളത് തെളിച്ചം കുറഞ്ഞ ഒരു പഴകിയ കണ്ണാടിയും ഒരു കുഞ്ഞു മേശയും വെള്ള വിരിയിട്ട് വിരിച്ച ഒരു കട്ടിലും മാത്രം ആയിരുന്നു..
മറ്റൊരു മൂലയിൽ കണ്ട വാതിൽ തുറന്നപ്പോൾ ആണ് അത് ബാത്റൂം ആണെന്ന് മനസ്സിലായത്..
രൂക്ഷമായ ഗന്ധം മൂക്കിലേക്ക് അടിച്ചപ്പോൾ തന്നെ അത് കൊട്ടിയടച്ചു..
ജനലിന്റെ അരികിൽ നിറയെ ബീഡികുറ്റികൾ അടുക്കി വച്ചിരിക്കുന്നു…
മുൻപ് ഇൗ മുറിയിൽ വന്ന് പോയവർ ഉപയോഗിച്ചതായി തോന്നി..
മറ്റൊരു മൂലയിൽ ചെറിയ ഒരു ബക്കറ്റ് കണ്ടു.. ഞാൻ പതുക്കെ അതിനടുത്തെക്ക് നടന്നു…
എന്തൊക്കെയോ ചപ്പു ചവറുകൾ അതിൽ നിറച്ച് വച്ചിരുന്നു. അതിൽ കൂടുതലും ഉപയോഗം കഴിഞ്ഞ ഉറകളുടെ പാക്കറ്റുകൾ ആയിരുന്നു…
ഞാൻ തിരിച്ചു നടന്നു കട്ടിലിൽ വന്ന് ഇരുന്നു… തോളിലെ തുണി സഞ്ചി അഴിച്ചു മേശയുടെ മുകളിൽ വച്ചു..
ജുബ്ബയുടെ പോക്കറ്റിൽ ഇരുന്ന പേനയും ഡയറിയും എടുത്ത് സഞ്ചിക്കുള്ളിലേക്ക് വച്ചു. കണ്ണട മുഖത്ത് നിന്നെടുത്ത് മുണ്ടിന്റെ തുമ്പ് കൊണ്ട് തുടച്ചു വീണ്ടും ധരിച്ചു…
വാതിലിൽ മുട്ട് കേട്ടു… ഞാൻ വാതിലിനടുത്തേക്ക് നടന്നു… പതിയെ വാതിൽ തുറന്നു…
