ഒരു പനിനീർപൂവ് 3 [Vijay]

Posted by

ഒരു പനിനീർ പൂവ് 2

Oru Panineer Poovu Part 2 | Author : Vijay | Previous Part

 

ബൈക്ക് പാർക്ക്‌ ചെയ്തു.. ആദി നേരെ പോയത് മാനേജർരുടെ റൂമിലേക്ക് ആയിരുന്നു..അവൻ മാനേജർ എന്ന ബോർഡ്‌ വച്ച  റൂമിന്റെ മുന്നിൽ എത്തി കുറച്ചു നേരം ആലോചിച്ചു കയറണോ വേണ്ടയോ എന്നു..
അവസാനം അവൻ കയറാൻ തീരുമാനിച്ചു.

വാതിലിൽ ഒന്നു കൊട്ടി..

അകത്തേക്കു വരാൻ മറുപടിയും വന്നു.

അവൻ ഡോർ തുറന്നു അകത്തേക്കു കയറി..

അവിടെ മാനേജരുടെ കസേരയിൽ .. പ്രഭാകരൻ പിള്ള ഇരിപ്പുണ്ടായിരുന്നു..

ആദി അയാളുടെ മുന്നിൽ പോയി നിന്നു..

പ്രഭാകരൻ ആദിയെ ഒന്നു നോക്കി.. എന്നിട്ട്..

ആദി കഴിഞ്ഞ രണ്ടു രണ്ടര വർഷം ആയി നിന്റെ ഇഷ്ടത്തിന് നിന്നെ വിട്ടിരിക്കുകയായിരുന്നു  ഞാനും പാർവതിയും.. ഇനി അത് പറ്റില്ല.. കഴിഞ്ഞത് കഴിഞ്ഞു.. അവൾ പോയി.. നീ ഇനി അതും ആലോചിച്ചു വിഷമിച്ചാൽ. എനിക്ക് മനസിലാകും മോന്റെ സങ്കടം.

ആദി.. മോനെ നീ എന്റെയും നിന്റെ അമ്മയുടെയും കാര്യം കൂടി ഒന്നു ആലോചിക്കടാ..  അവൾ എത്ര കണ്ണീർകുടിക്കുന്നുണ്ട്ട്നു നിനക്ക് അറിയാമോ.. നമ്മുടെ മുന്നിൽ കാണിക്കുന്നില്ലന്നെ ഉള്ളു.. നിനക്ക് വിഷമം ആകാതിരിക്കാൻ വേണ്ടി.. നിന്നെ ആലോചിച്ചു അവളുടെ ഉള്ളു നീറുകയാടാ. എനിക്ക് അറിയാം ആ മനസ്..

എല്ലാം കേട്ട് ആദി ഒന്നും മിണ്ടാതെ നിന്നു..

അവനും അറിയാം അച്ഛനും അമ്മയും തനിക്കു വേണ്ടി ഒരുപാട് സഹിക്കുന്നുണ്ടെന്ന്.. എന്നാലും പഴയതൊന്നും മറക്കാൻ പറ്റുന്നില്ല. ഓരോന്നു മനസിലേക്കു വരും തോറും സങ്കടവും ദേഷ്യവും വരും. അവളെ എന്നിൽനിന്നും പറിച്ചെടുത്ത ദൈവത്തിനോട് വരെ ദേഷ്യമാണ്..

ആദി…  അച്ഛന്റെ വിളി കേട്ട് അവൻ പെട്ടന്നു ഞെട്ടി അച്ഛനെ നോക്കി..

നീ ആലോചിക്കുന്നത് എന്താണെന്നു ഈ അച്ഛന് അറിയാം… നീ അതൊക്കെ മറന്നേ പറ്റു മോനെ..
നിന്റെ അമ്മക്ക് വേണ്ടി നീ പഴയ ആദി ആയെ പറ്റു.. ഇല്ലെങ്കിൽ അവൾ ചിലപ്പോ..

അയാൾ അത് പറഞ്ഞു പൂർത്തിയാക്കിയില്ല..

അച്ഛാ ഞാൻ.. അവനു സംസാരിക്കാൻ വാക്കുകൾ കിട്ടിയില്ല..

അറിയാം മോനെ നിനക്ക് കഴിയില്ലെന്നു..
എന്നാലും എന്റെ മോൻ..

Leave a Reply

Your email address will not be published. Required fields are marked *