കല്യാണം 11
Kallyanam Part 11 | Author : Kottaramveedan | Previous Part
അമ്മ ഞങ്ങളെ യാത്രയാക്കി.. തിരിച്ചു വരുന്നു വഴി അവൾ നല്ല സങ്കടത്തിൽ ആരുന്നു…ഞങ്ങൾ ഒന്നും മിണ്ടിയായത്തെ ഇല്ല…
പെട്ടന്ന് എനിക്ക് ഒരു കാൾ വന്നു.. ഞാൻ വണ്ടി സൈഡിൽ നിർത്തി…ആ കോൾ എടുത്തു.
“ ഹലോ…”
എന്റെ കമ്പനിയിൽ നിന്നും ആരുന്നു കാൾ.. ഞാൻ സംസാരിച്ച ശേഷം കാൾ കട്ട് ചെയ്തു..ഞാൻ സംസാരിക്കുന്നതും ശ്രെദ്ധിച്ചു ഇരിക്കുവാരുന്നു നീതു..
പക്ഷെ ആ കോൾ എനിക്ക് അത്ര സുഖം ഉള്ളത് ആരുന്നില്ല…ഞാൻ ഫോൺ പോക്കറ്റിൽ ഇട്ടു വണ്ടി മുൻപോട്ടേക്ക് എടുത്തു.. എന്റെ മുഖത്തെ ദേഷ്യം കണ്ടിട്ട് ആവണം നീതു എന്നോട് കാര്യം ഒന്നും തിരക്കിയില്ല..
വണ്ടി മെല്ലെ ചുരം ഇറങ്ങി തുടങ്ങി…അവളുടെ മുഖത്തെ സങ്കടം മാറി.. കാഴ്ചകൾ കണ്ടു ഇരുപ്പായി..
“ എന്തിനാ ഇങ്ങനെ ദേഷ്യത്തിൽ ഇരിക്കുന്നെ…”
അവൾ മെല്ലെ ചോദിച്ചു..ഞാൻ മറുപടി ഒന്നും പറഞ്ഞില്ല..
“ ആരാ ഫോണിൽ വിളിച്ചേ…”
ആ ചോദ്യം എനിക്ക് ഇഷ്ടമാവാതെ അവളെ ദേഷ്യത്തോടെ നോക്കി.
“ അല്ല ഫോൺ വന്നെന്നു ശേഷം ആണ് മുഖം മാറിയെ.. അതുകൊണ്ട് ചോദിച്ചേയ.. “
“ നീ എന്തിനാ എന്റെ മുഖത്തു നോക്കി ഇരിക്കുന്നെ..“ ഞാൻ മനസ്സിൽ ഓർത്തു..
“അത് ഓഫീസിൽ നിന്ന വിളിച്ചേ..”
അവളെ നോക്കാതെ ഞാൻ പറഞ്ഞു..
“ എന്നിട്ട്…എന്താ മുഖം വല്ലാതെ ഇരിക്കുന്നെ..”
അവൾ ഒരു അത്ഭുതത്തോടെ ചോദിച്ചു…
“ എനിക്ക് ട്രാൻസ്ഫർ.. കൊച്ചിയിലോട്ട്…കോപ്പ് ഇവിടുന്ന് ഒന്ന് പോയി മനസ്സമാധാനത്തോടെ ജീവിക്കാം എന്ന് വിചാരിച്ചാൽ നടന്നില്ല…മടുത്തു എല്ലാരുടേം മുന്നിൽ അഭിനയിച്ചു..“
ഞാൻ സ്റ്റീറിങ്ങിൽ കൈ ഇടിച്ചു പറഞ്ഞു…
അവൾ പിന്നെ ഒന്നും മിണ്ടാതെ പുറത്തേക്ക് നോക്കി ഇരുന്നു.ഞങ്ങൾ പിന്നെ വീട് എത്തുന്ന വരെ മിണ്ടിയാതെ ഇല്ല.. വീട്ടിൽ ചെന്നിട്ട് അമ്മയും അച്ഛനും അവളോട് വിശേഷം തിരക്കി നിന്നു.. ഞാൻ അവർക്ക് മുഖം കൊടുക്കാതെ റൂമിൽ പോയി ഫ്രഷ് ആയി..