The Great Indian Bedroom
Authors : MDV & Meera
ബാംഗ്ലൂരിലേക്ക് വന്നിട്ടപ്പോ നാലു വർഷമായി, വീട്ടമ്മയുടെ വേഷം മടുപ്പിൽ നിന്നും മടുപ്പിലേക്ക് പോയിക്കൊണ്ടിരുക്കുന്നു, ദാസ് ഒരു പഴഞ്ചൻ ആളായത് കൊണ്ട് മാത്രമല്ല. താമസിക്കുന്ന ഈ സ്‌ഥലം അതായത് ഗോവ്ട് കോർട്ടേഴ്‌സ്, ഇവിടെ നില്‍ക്കുമ്പോ വര്‍ഷം പിറകിലേക്ക് പോകുന്നത് പോലെയാണ്. സെൻട്രൽ ഗോവ്ട് ജോലിയുണ്ട് അതോണ്ട് ഇവിടെ നിന്നും കുറച്ചൂടെ നല്ല സ്‌ഥലത്തേക്ക് താമസം മാറുന്ന കാര്യം പറയാൻ തുടങ്ങിയിട്ട് നാളേറെയായി. പക്ഷെ കേക്കണ്ടേ. പച്ചക്കറി വാങ്ങണം ഫുഡ് ഉണ്ടാക്കണം കൊച്ചുങ്ങളെ നോക്കണം എന്ന് പഠിപ്പിച്ചിട്ടല്ലേ അമ്മ കല്യാണം കഴിപ്പിച്ചുവിട്ടത്. ഓ സോറി കൊച്ചുങ്ങൾ പോയിട്ട് ഒരു കൊച്ചിതുവരെ ആയിട്ടില്ല. ഞാനിത്രയും പറഞ്ഞത് കേൾക്കുമ്പോ നിങ്ങൾക്ക് ഞാനൊരു അഹങ്കാരിയും നാക്കിനു എല്ലില്ലാത്തവളുമൊക്കെ ആയി തോന്നിയെങ്കിൽ നിങ്ങൾ ഇനി ഇത് വായിക്കണ്ട.
സ്വന്തമായി ഒരു ഡാൻസ് സ്‌കൂൾ തുടങ്ങുക എന്ന സ്വപ്നം ഇല്ലാതാക്കിയതും ഭാരതീയ കുടുംബം എന്ന നമ്മുടെ പ്രസ്‌ഥാനം ആണ്. കാരണം കല്യാണമേ വേണ്ട എന്നൊരിക്കൽ തീരുമാനിച്ചിരുന്നതാണ്, പക്ഷെ നാല് വര്‍ഷം മുൻപ് അപ്രതീക്ഷിതമായ രണ്ടു കാര്യങ്ങൾ കൊണ്ടാണ് എന്റെ സ്മൂത്തായി പോകുന്ന ജീവിതം ട്രാക്ക് മാറി ഓടിത്തുടങ്ങിയത്, ഒന്ന് അച്ഛന്റെ ഹാർട്ട് അറ്റാക്ക്, രണ്ടാമത്തെ അതിന്റെ കൂടെ തന്നെയെനിക്ക് വന്ന ഒരു കല്യാണാലോചന, ദാസ് ചെറുപ്പക്കാരൻ, സുമുഖൻ നല്ല ശമ്പളം, പിന്നെയെന്തു വേണം. വീട്ടുകാർ അന്ന് കൂടുതൽ ഒന്നും തന്നെ ആലോചിക്കാനും നിന്നില്ല.
ആദ്യത്തെ വര്‍ഷം, അത് എല്ലാ ദമ്പതികളെ പോലെ വലിയ കുഴപ്പങ്ങൾ ഇല്ലാതെ കടന്നു പോയി. BEL ജോലിയുള്ള ദാസിന്റെ കൂടെയുള്ള പുതിയ ജീവിതം, പുതിയ സ്‌ഥലം, ആളുകൾ. എനിക്കതു പയ്യെ പൊരുത്തപ്പെടാൻ തുടങ്ങി. പക്ഷെ ഒരു പെണ്ണെന്ന നിലയിൽ എനിക്ക് വേണ്ട പരിഗണന കുറഞ്ഞു വരുന്ന പോലെ തോന്നൽ എന്നെ അലട്ടിക്കൊണ്ടിരുന്നു, ഹണിമൂൺ എന്നൊരു സംഭവമേ ഉണ്ടായിരുന്നില്ല, അതിന്റെ കാരണം എനിക്ക് പിന്നീടാണ് മനസിലായത്.