അമ്മയുടെ കൂടെ ഒരു യാത്ര 7
Ammayude Koode Oru Yaathra Part 7 Author : Joyce | Previous Parts
അമ്മയുടെ കൂടെ ഒരു യാത്ര – അവസാന അദ്ധ്യായം.
“ദിലീപ്,”………
ജെന്നിഫര്‍ സ്മിത്തിന്‍റെ ശബ്ദം ദിലീപ് കേട്ടില്ല. മഞ്ഞുവീഴ്ച്ച തീവ്രമാണ്. ഈ ദശാബ്ദത്തിലേ ഏറ്റവും വലിയ മഞ്ഞു വീഴ്ച്ചയാണ് എന്നാണ് ഫോക്സ് ചാനല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതുകൊണ്ട് അറിയാതെ മയങ്ങിപ്പോകുന്നു. അതിനാല്‍ എവിടെയെത്തി, കൂടെ ആരാണ് എന്നൊന്നും അറിയാന്‍ പറ്റുന്നില്ല.
“യു ആര്‍ ഹോം, ദിലീപ്,” ഗിറ്റാറിന്‍റെ ഇമ്പമുള്ള ജെന്നിഫര്‍ എന്ന സുന്ദരിയുടെ വാക്കുകള്‍ വീണ്ടും അവന്‍ കേട്ടു. അവന്‍ കണ്ണുകള്‍ തുറന്നു. അതെ. പൂക്കള്‍ ചൂടിയ മേപ്പിള്‍ മരങ്ങള്‍. പൂക്കള്‍ ചിതറിക്കിടക്കുന്ന നിരത്ത്. ഗെയ്റ്റ് കടന്ന്, തണുത്തു വിറച്ച് റോണ്‍ അങ്കിള്‍ അകത്തേക്ക് കയറുന്നു. മേപ്പിള്‍ മരങ്ങള്‍ക്കപ്പുറം ഐസ് ഷീറ്റ് പോലെ തണുത്തുറഞ്ഞ തടാകം.
വീടെത്തിയിരിക്കുന്നു.
“ഐം സോറി. ഐ ജസ്റ്റ്…ഐ ജസ്റ്റ് ഡോസ്ഡ് ഓഫ്,” അവന്‍ മന്ത്രിച്ചു.
ജെന്നിഫര്‍ ഡോര്‍ തുറന്ന് പുറത്തിറങ്ങി. ചുറ്റുപാടുകള്‍ വീക്ഷിച്ചതിന് ശേഷം അവള്‍ അവന്‍റെ നേരെ തിരിഞ്ഞു. “വൌ!” അവള്‍ മിഴികള്‍ വിടര്‍ത്തി ഒച്ചയിട്ടു. “ഇറ്റ്സാനമേയ്സിംഗ് പ്ലെയ്സ്!”
“ഹേവ് യൂ നെവര്‍ ബീന്‍ ദിസ് പാര്‍ട്ട് ഓഫ് ന്യൂയോര്‍ക്ക്?”
ജെന്നിഫറിന്‍റെ വിരലുകള്‍ തന്‍റെ വിരലുകളോട് പിണയവേ അവന്‍ ചോദിച്ചു.
“നോ,” അവള്‍ ചുറ്റുപാടുകളിലെ ദ്രിശ്യവിസ്മയങ്ങളില്‍ത്തന്നെ മിഴികള്‍ നട്ട് ചൂടുള്ള സ്വരത്തില്‍ പറഞ്ഞു. “ഐ നെവെര്‍ ബിലീവ്ഡ് എ പ്ലെയ്സ് ലൈക് ദിസ് എവെര്‍ എക്സിസ്റ്റഡ് ഇന്‍ ന്യൂ യോര്‍ക്ക്!”
ഇത്ര സുന്ദരമായ സ്ഥലം എന്ത്കൊണ്ടാണ് താമസിക്കാന്‍ തിരഞ്ഞെടുത്തതെന്ന് അവള്‍ അവനോടു ചോദിച്ചു. ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീയുടെ കൂടെ താമസിക്കുമ്പോള്‍ ഏറ്റവും സുന്ദരമായ സ്ഥലം തന്നെ വേണം എന്ന് അവന്‍ പുഞ്ചിരിയോടെ മറുപടി നല്‍കി.