ബിരിയാണി
Biriyani | Author : MDV
ഇതൊരു സിമ്പിൾ ലവ് സ്റ്റോറി ആണ് ബ്ലെൻഡഡ് വിത്ത് ടേസ്റ്റ് & സ്മെൽ ഓഫ് ഫുഡ്, ഹാ ബിരിയാണി എന്ന പേര്, Its nothing just a petname, അതെന്റെ പെണ്ണിനെ ഞാൻ വിളിക്കുന്ന പേരാണ്. അതുപോലെ ഇത് വെജ് ഒന്നും അല്ല കേട്ടോ, പക്ഷെ ഓർഡർ ചെയ്താൽ വരാൻ ടൈം എടുക്കും ക്ഷമയോടെ വെയിറ്റ് ചെയ്തു വായിക്കുവർക്കേ ചിക്കൻ ഉള്ളു…. കഥ എനിക്കേറെ ഇഷ്ടപെടുന്ന കൊച്ചിയിലെ എന്റെ സുന്ദരിക്ക് വേണ്ടി………മാത്രമാണ്. നിങ്ങൾക്ക് ആസ്വദിക്കാൻ കഴിയുമെന്ന പ്രത്യാശിക്കുന്നു…ശെരി അപ്പൊ കഥയിലേക്ക് പൊക്കൊളു ട്ടോ…..
🌿🍂🌿🍁🌿🍁🌿🍂🌿🍁🌿🍂🌿🌿🍂
ഞാൻ സൂര്യ, മുഴുവൻ പേര് സൂര്യ നാരായൺ. വയസ്സ് 25. ബിടെക് ബിരുദധാരിയാണ്, നിലവിൽ കൊച്ചിയിലെ ഒരു MNC യിൽ കോഡെഴുത്തുകാരനായി ജോലി ചെയ്യുന്നു.
നിങ്ങളോടു ഞാൻ ഷെയർ ചെയ്യാൻ പോകുന്നത് എന്റെ ജീവിതത്തിൽ നടന്നതും നടന്നുകൊണ്ടിരിക്കുന്നതും ആയ സംഭവങ്ങളെക്കുറിച്ച് ആണ്….. പറഞ്ഞ് തുടങ്ങണം എങ്കിൽ തുടക്കം മുതൽ തുടങ്ങണം……
അമ്മയില്ല, അച്ഛൻ വിദേശത്താണ്. തൃശൂർ ഉള്ള ഏക അമ്മാവന്റെ വീട്ടിൽ നിന്നാണ് ഞാൻ പ്ലസ്-റ്റു വരെ പഠിച്ചതൊക്കെ…. അതിനുശേഷം എഞ്ചിനീയറിംഗ് ചെയ്തത് ബാംഗ്ലൂരിൽ ആയിരുന്നു, പ്രേമിക്കാനൊന്നും സമയം കിട്ടിയിരുന്നില്ല, പഠിത്തവും സിനിമ കാണലും തന്നെയായിരുന്നു കൂടുതലും. കോഴ്സ് കംപ്ലീറ്റ് ആയശേഷം കുറച്ചു നാൾ ആ നഗരത്തിൽ തന്നെ ആയിരുന്നു എന്റെ ആദ്യ ജോലിയും, അവിടെത്തെ തിരക്കു പിടിച്ച ജീവിതമെനിക്ക് മടുത്തപ്പോൾ ജോബ് ലൊക്കേഷൻ ചേഞ്ച് നു റിക്വസ്റ്റ് ചെയ്തുകൊണ്ട് തിരികെ കൊച്ചിയിലേക്ക് തന്നെ ഞാനെത്തി, അതിനൊരു പ്രധാന കാരണം ഞാനൊരു ഫുഡിയാണെന്നതും അവിടെ എക്‌സ്‌പ്ലോർ ചെയ്യാനുളളതൊക്കെ ചെയ്തു മതിയായി എന്നതുകൊണ്ടുമാണ്. ഇവിടെ കൊച്ചിയിലാവുമ്പൊ എല്ലാ ടൈപ്പ് ഫുഡും കിട്ടും പിന്നെ ജോലിയും കുഴപ്പമില്ല.
കൊച്ചിയിലേക്ക് വന്നപ്പോൾ അച്ഛൻ എനിക്കൊരു ഫ്ലാറ്റും വാങ്ങിച്ചു തന്നു. വർഷത്തിലൊരിക്കൽ എന്റെയൊപ്പം വന്നു കുറച്ചു ദിവസം നില്കും, അതുപോലെ അമ്മാവനും അമ്മായിയും ഒപ്പം മകളും കുറച്ചൂസം. സത്യം പറഞ്ഞാൽ ഞാനിവിടെ സെറ്റിൽ ആയപോലെയാണ്, സൊ തൃശൂരിലെ അമ്മവീട്ടിലേക്ക് ഇപ്പൊ അങ്ങനെ പോകാറില്ല, കൊച്ചി തന്നെയാണ് എനിക്കിഷ്ടം, ഫുഡിന്നു ഞാൻ പറഞ്ഞിരുന്നു ല്ലേ. അങ്ങനെ പറയുമ്പോ വാരി വലിച്ചു തിന്നുന്ന ആളൊന്നും അല്ല, ബോഡിയൊക്കെ നല്ലപോലെ ശ്രദ്ധിക്കുന്ന ഒരാളാണ് ട്ടോ. ജിമ്മിൽ മുൻപ് പോയിരുന്നു ഇപ്പോ കുറച്ചായിട്ട് നിർത്തി. ഫ്ലാറ്റിൽ ഇൻഫൈനറ്റ് സ്വിമിങ് പൂളുണ്ട് അവടെ വല്ലപ്പോഴും പോകും, 178cm ഉയരവും 60കിലോയുമുണ്ട് ചെറിയ കുറ്റി താടിയും, മീശയും അതാണെന്റെ രൂപം, മിക്ക മലയാളി പയ്യനെപോലെ അല്ലാതെ വിശേഷമായി ഒന്നുമില്ല.