അപസര്‍പ്പക വനിത – 05
Apasarppaka vanitha Part 5 bY ഡോ.കിരാതന് | Click here to read previous parts

നഗര വീഥിയിൽ നിന്ന് കടൽത്തീരത്തോട് തഴുകി നേർ രേഖയിൽ കിടക്കുന്ന റോഡിലേക്ക് ബുള്ളറ്റ് വെട്ടിതിരിച്ചു. കടലിലും കരയിലുമായി പെയ്യുന്ന പേമാരിയുടെ ശക്തി അൽപ്പം കുറഞ്ഞിരിക്കുന്നു. അങ്ങടുത്ത് നിലാവെളിച്ചത്തിൽ അലറിവരുന്ന തിരമാലകൾ അവസാന യാമത്തിന് ചാരുതയേകി.
ഉറക്കം തൂങ്ങുന്ന കണ്ണുകളാൽ പുലർകാലം വരെ ഈ തിരമാലകളെ നോക്കി നിൽക്കാൻ എത്ര മാത്രം ഞാൻ കൊതിച്ചിരുന്നു. ജീവിതത്തിന്റെ വികൃതിയിൽ പെട്ടുലയുന്ന എനിക്കിപ്പോൾ പ്രണയവും അനുബന്ധവും നൈമിഷികമായ സിബലുകൾ ഈ നിമിഷം മുതൽ ഞാൻ വെറുക്കാനാരംഭിച്ചിരിക്കുന്നു.
തിരമാലകൾ അലറിക്കൊണ്ട് കടൽ തീരത്തെ വിഴുങ്ങാനെന്ന പോലെ പാഞ്ഞു വരുന്നു. എത്രമാത്രം അലറിക്കൊണ്ട് തന്നെ വന്നാലും ആ തിര പതഞ്ഞുകൊണ്ട് തിരിച്ച് ആ മഹാസാഗരത്തിന്റെ മടിത്തട്ടിലേക്ക് തന്നെ തിരിച്ച് പോകുന്നു.
പ്രകൃതിയുടെ പ്രതിഭാസം.
ഞാനും എന്റെ ജീവിതവും ഈ കരയും അതിലേക്ക് അടുക്കുകയും പുറകിലൊട്ട് അലിയുകയും ചെയ്യുന്ന തിരപോലെ തന്നെയല്ലേ.
അടുക്കുകയും അകലുകയും ചെയ്യുന്ന ജീവിതത്തിലെ മോഹങ്ങളും മോഹഭംഗങ്ങളും നിറഞ്ഞ എന്റെ മനസ്സിന് ഇപ്പോൾ പാറയുടെ ഉൾക്കരുത്ത് വരുന്നതായി ഒരു അനുഭൂതി ഉളവായി.