ദി റൈഡർ 6
Story : The Rider Part 6 | Author : Arjun Archana | Previous Parts
ഒരു സെക്കൻഡ് അവളാ പിടിത്തം വിട്ട് എന്റെ കണ്ണിലേക്കു നോക്കി…..എന്നിട്ട് ചോദിച്ചു…” അത്രേയുള്ളൂ….. ”
ഞാൻ ആ കണ്ണുകളിലേക്കു സൂക്ഷ്മതയോടെ നോക്കി…..
അതെന്തൊക്കെയോ പറയാതെ പറഞ്ഞുകൊണ്ടിരുന്നു……
” പറയാൻ അത്രയേ ഉള്ളൂ ”
സത്യത്തിൽ എനിക്ക് എന്തു മറുപടി പറയണമെന്ന് അറിയില്ലായിരുന്നു……..
എന്നിരുന്നാലും വിക്കി വിക്കി ഞാൻ പറഞ്ഞു……
” അച്ചു തെറ്റുപറ്റി പോയി എനിക്ക്…… പക്ഷെ നിന്നെ ഓർത്തുപോയതുകൊണ്ടാ ഞാൻ അവളോട് അങ്ങനെ പറഞ്ഞെ…. നിന്നെ ചതിച്ചത് തെറ്റാണ് ഞാൻ ഇനി അങ്ങനൊന്നും ചെയ്യില്ല….. സത്യമായിട്ടും ചെയ്യില്ല..”
അങ്ങനെ പലതും പറഞ്ഞ് കൊണ്ട് ഞാനവിടെ സൈഡിലിരുന്നു പൊട്ടിക്കരഞ്ഞു…. എന്റെ സമനിലയാകെ തെറ്റി പോയിരുന്നു….
സമയമെത്ര കടന്നുപോയി എന്നെനിക്കറിയില്ല…. അച്ചു പതിയെ എന്റെ അടുത്ത് വന്നിരുന്നു….
അവളുടെ കൈ എടുത്ത് എന്റെ മുടിയിൽ തലോടി കൊണ്ട് അവൾ പറഞ്ഞു…
” സാരമില്ല പോട്ടെ അവൾ എന്റെ മുമ്പിൽ പൊട്ടിക്കരഞ്ഞു…. നീയും എന്നോട് ഒന്നും പറഞ്ഞതുമില്ല പെട്ടെന്ന് കേട്ടതിന്റെ ഷോക്ക് ആണ് എനിക്ക് പിന്നെ പിന്നെ…… പെട്ടെന്ന് കേട്ടപ്പോൾ നിന്നും നഷ്ടപ്പെട്ടു പോയത് പോലെ ഒരു തോന്നൽ അപ്പൊതൊട്ട് ഒരുമാതിരി ഭ്രാന്തായിരുന്നു എനിക്ക്……. ”
” നീയെന്റെ ആരാണെന്ന് എനിക്കറിയില്ല അച്ചു….പക്ഷേ എന്തൊക്കെയോ ആണ്…. എന്റെ ലോകം തന്നെ നീയാണ് നീ കൂടെയില്ലാത്ത ഒരു ജീവിതത്തെപ്പറ്റി ഞാൻ ചിന്തിച്ചിട്ട് കൂടിയില്ല നീ കല്യാണം കഴിഞ്ഞു പോയാൽ എന്റെ അവസ്ഥ എന്തായിരിക്കും എന്നെനിക്ക് അറിയില്ല…… ”
നീ നീ എന്നെ വിട്ടു പോകുമോ……..?
അതും പറഞ്ഞ് കൊച്ചുകുട്ടികളെപ്പോലെ ഞാൻ കരയാൻ തുടങ്ങി…..
തെറ്റാണ് ഞാൻ അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു സോറി സോറി ഒരായിരം സോറി എന്നോട് ക്ഷമിക്കില്ലേ എന്നോട് ദേഷ്യപ്പെടല്ലേ….. ”
അവൾ എന്നെ ചേർത്തുപിടിച്ചു…….
” നിന്നെ വിട്ടിട്ട് ഞാൻ എവിടെ പോകാനാ….പക്ഷേ നീ വേറെ ആരെയെങ്കിലും അധികമായി സ്നേഹിക്കുന്നു എന്ന് പറഞ്ഞാൽ എനിക്ക് എന്തോ അത് വല്ലാത്തൊരു ഇറിറ്റേഷൻ ആണ്……നിനക്ക് എന്നോടുള്ള ഇഷ്ടം കുറഞ്ഞുപോകും എന്നുള്ള പേടി ആയിരിക്കാം പക്ഷേ നീ ഇല്ലാതെ എനിക്ക് പറ്റില്ല പ്രേമം ആണോ അല്ലെങ്കിൽ വേറെ എന്തെങ്കിലും ആണോയെന്ന് എനിക്കറിയില്ല പക്ഷെ എനിക്ക് നിന്നെ ഭയങ്കര ഇഷ്ടമാണ് അത് പങ്കു വയ്ക്കപ്പെടുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല…. ഒരു പക്ഷെ അതുകൊണ്ടായിരിക്കാം ഞാൻ ഇങ്ങനെയൊക്കെ പ്രതികരിച്ചത്……”