വില്ലൻ 3
Villan Part 3 | Author : Villan | Previous Part
ആദ്യം തന്നെ മൂന്നാം ഭാഗം എഴുതാൻ വൈകിയതിൽ ക്ഷമചോദിക്കുന്നു….
ഞാൻ ഒരു മടിയനായ എഴുത്തുകാരനാണ്…ക്ഷമിക്കുക…
ആദ്യഭാഗങ്ങൾക്ക്സപ്പോർട്ട് കുറവായതുകൊണ്ട് ഇനി ഇത് തുടരുന്നില്ല എന്ന് കരുതിയതാണ്…പക്ഷെ ചിലരുടെ ആഗ്രഹവും നിർബന്ധവും കാരണമാണ് എഴുതുന്നത്…
അടുത്തഭാഗം നിങ്ങളുടെ സപ്പോർട്ട് പോലെ ഇരിക്കും….ഇനി കഥയിലേക്ക്…
നീ ഈ പറഞ്ഞ ചെകുത്താന്മാരെ ഇല്ലാതാക്കി നിനക്ക് കാണിച്ചു തരണോ… എന്നാ കാണിച്ചു തരാം… ഈ അവസരം നമ്മൾ ഉപയോഗിക്കാൻ പോകുന്നു…അവരെ ഓരോന്നിനേം ഇല്ലാതാക്കാൻ പോകുന്നു…ഡിജിപി ദേഷ്യത്തോടെ മേശയിൽ കയ്യടിച്ചുകൊണ്ട് പറഞ്ഞു…
ഞാൻ അത് ചെയ്ത് തീർക്കും ബാലഗോപാൽ…ആത്മവിശ്വാസത്തോടെ ഡിജിപി പറഞ്ഞു
അവരെപോലെ ശക്തികൊണ്ടല്ല നമ്മൾ കളിയ്ക്കാൻ പോകുന്നത്…ബുദ്ധികൊണ്ടാണ്…വി വിൽ ഫോം എ ടീം ആൻഡ് സ്ക്രൂ ദെം ഓൾ…
Hmm… നടക്കും നടക്കും… ഈ ബുദ്ധി എന്ന് പറയുന്ന സാധനം അവന്മാർക്ക് ഇല്ലേ…?….ബാലഗോപാൽ ഡിജിപി യുടെ അടുത്ത്നിന്നും തിരിഞ്ഞുനടക്കുമ്പോൾ പിറുപിറുത്തു…
മോനേ… ലേശം ബുള്ളറ്റ് എടുക്കട്ടേ.. ബാലഗോപാൽ പറഞ്ഞ കഥയും കേട്ട് വിളറി വെളുത്ത് നിന്നിരുന്ന കിരണിനോട് ബാലഗോപാൽ പരിഹാസച്ചിരിയോടെ ചോദിച്ചു…
**************************
പിറ്റേന്ന് പ്രഭാതം……
ഷാഹി കണ്ണുകൾ ഉറക്കത്തിൽ നിന്ന് തുറന്നു… അവളിൽ ഭയത്തിന്റെ അംശങ്ങൾ ബാക്കി ഉണ്ടായിരുന്നു….ഇന്നലെ കണ്ട സ്വപ്നത്തിന്റെ…..അത് അവളെ ചെറുതായിട്ടെങ്കിലും വേട്ടയാടിയിരുന്നു… അവൾ അത് ഒരു സ്വപ്നം മാത്രമല്ലേ എന്ന് മനസ്സിനെ ഉറപ്പുവരുത്താൻ ശ്രമിച്ചു….
പെട്ടെന്ന്ഭയത്തെ ഇല്ലാതാക്കിക്കൊണ്ട് ആകാംക്ഷയുടെ കിളിനാദങ്ങൾ അവളിലേക്കെത്തി…പലകിളികൾ നല്ലപോലെ ചിലമ്പുന്ന ശബ്ദം… ഒരു നാട്ടിന്പുറത്തുകാരിക്ക് ഇത് പുതുമയുള്ള ശബ്ദം അല്ല എന്നാൽ ഇത്രയും ഉച്ചത്തിലുള്ള ശബ്ദം അത് അവളെ അത്ഭുതപ്പെടുത്തി…അവൾ ശബ്ദം കേട്ട ദിക്കിലേക്ക് നടന്നു… ആ വീടിന്റെ ഉദ്യാനത്തിലേക്കാണ് അവൾ ചെന്നെത്തിയത്…ആ ഉദ്യാനത്തിന്റെ ഭംഗി കണ്ടവൾ അതിശയിച്ചു…അവൾ ഇന്നലെ കണ്ട പൂന്തോട്ടം തന്നെ ആണോ എന്ന് അവളിൽ അത് സംശയം ജനിപ്പിച്ചു…അത്രയ്ക്ക് മനോഹരമായിരുന്നു അത്…പൂന്തോട്ടത്തിന് നടുവിലൂടെ ഒരു വഴി നടക്കാൻ ഉണ്ടാക്കിയിട്ടുണ്ട്..അവൾ അതിലൂടെ നടന്നു… പലതരത്തിലുള്ള ചെടികൾ അവിടെ ഉണ്ടായിരുന്നു…പലതരം പുഷ്പങ്ങൾ അവിടെ വിരിഞ്ഞുനിന്നു…ചെറിയ അങ്ങാടിക്കുരുവികളും പൂമ്പാറ്റകളും പൂക്കളിൽ നിന്ന് തേൻ കുടിക്കാൻ അവിടെ സന്നിഹിതരായിരുന്നു… പൂക്കൾ മാത്രമല്ല ചെറിയ വലിയ മരങ്ങൾ ആ പൂന്തോട്ടത്തിന് ഭംഗി കൂട്ടാനായി അവിടെ ഉണ്ടായിരുന്നു…പ്രാവുകളും പൂത്താങ്കീരികളും അങ്ങാടിക്കുരുവികളും വേറെ പലതരത്തിലുള്ള പക്ഷികളും ആയിരുന്നു അവൾ കിടക്കയിൽ നിന്ന് കേട്ട ശബ്ദത്തിന് ഉടമകൾ…