പ്രണയമന്താരം 8 Pranayamantharam Part 8 | Author : Pranayathinte Rajakumaran | Previous Part
ബുക്ക് സ്റ്റോളിൽ നിന്നു തിരിച്ചു വരുക ആയിരുന്നു തുളസിയും, കല്യാണി ടീച്ചറും…
കണ്ണന് ഡോക്ടർ ആകാൻ ആയിരുന്നു ആഗ്രഹം… പഠിക്കുവായിരുന്നു നല്ല പോലെ.. എല്ലാർക്കും എന്തു കാര്യം ആയിരുന്നു, ടീച്ചർസ് പറയുമായിരുന്നു കല്യാണി ടീച്ചറെടെ ഭാഗ്യം ആണ് കൃഷ്ണ എന്ന്. എന്താ ചെയുക എന്റെ കുട്ടിക്കു ഇതാ വിധിച്ചത്….
അതൊക്കെ നടക്കും ടീച്ചറെ.. നമുക്ക് ഒക്കെ ശെരിയാക്കാം.. അവനു നല്ല മാറ്റം ഉണ്ടല്ലോ.. ഈ പ്രാവിശ്യം നമുക്ക് മെഡിക്കൽ എൻഡ്രൻസ് എഴുതിക്കാം കോച്ചിംഗിനു വിടണം എങ്കിൽ അതും നോക്കാം…..
ആ മാധവെട്ടൻ ബുക്സ് ഒക്കെ മേടിച്ചു കൊടുക്കും അതു ആയിരുന്നു അവനു ആകെ ഉള്ള ആശ്രയം… ആരോടും അടുപ്പം കാണിക്കില്ല.. ആ മുറിക്കു വെളിയിൽ ഇറങ്ങുക മന്താര ചോട്ടിൽ പോകാൻ ആണ്…… പക്ഷെ……..
എന്താ കല്യാണി ടീച്ചറെ.. എന്തു പറ്റി..
അവനു മോളോട് വല്ല്യ താല്പര്യം ആണ്.. മോളോട് എന്തോ ഒരു അടുപ്പം അവനു ഉണ്ട്…
അതു കേട്ടു തുളസി വണ്ടി ബ്രേക്ക് പിടിച്ചു……… കല്യാണി ടീച്ചർ മുന്പിലെക്കു ആഞ്ഞു……..
എന്തു പറ്റി മോളെ….
ഹേയ് ഒന്നുല്ല.. അവൾ തല കുലുക്കി കാണിച്ചു…
എന്താണ് വല്ല കള്ളത്തരം ഉണ്ടോ….
ഹേയ് അങ്ങനെ ഒന്നും ഇല്ലാട്ടോ… അല്ല എന്താണ് ടീച്ചർ ഉദ്ദേശിച്ചത്…
ഞാൻ ഒന്നും ഉദ്ദേശിച്ചില്ല മോളെ…. ഒരു കള്ള ചിരി ചിരിച്ചു കല്യാണി ടീച്ചർ..
അങ്ങനെ സംസാരിച്ചു വീട്ടിൽ എത്തി…. കല്യാണി ടീച്ചർ തുളസിയുടെ അമ്മയോട് സംസാരിച്ചു വീട്ടിൽ പോയി…
തുളസി ടീച്ചറെ കുയ്യ്……… അവൻ തുളസിയുടെ റൂമിന്റെ വാതിൽ തുറന്നു….
വാതിൽ തുറക്കുന്നത് കണ്ടു തുളസി അയ്യോ എന്ന് വിളിച്ചു…. അവൾ പാവാടയും ഒരു കറുത്ത ബ്രായും മാത്രമേ ധരിച്ചിട്ടുള്ളു…സ്കൂളിൽ നിന്നു വന്നിട്ട് ഡ്രസ്സ് മാറുക ആയിരുന്നു.