പുനർജ്ജന്മം 4 [ജോൺ എബ്രഹാം]

Posted by

​സുനിത (ആത്മാവായി): “വേണുവേട്ടാ… എന്തിനാ ഇങ്ങനെ വിഷമിക്കുന്നത്? എനിക്ക് നിങ്ങളുടെ സ്പർശനവും സ്നേഹവും വീണ്ടും അറിയാൻ ഒരു വഴിയുണ്ടാക്കി തന്നത് ഇവളല്ലേ? അവൾ ചോദിച്ചതിൽ ഒരു തെറ്റുമില്ല.

നമ്മുടെ പ്രണയം ആത്മാക്കൾ തമ്മിലുള്ളതാണ്, അതിന് ഈ ശരീരം ഒരു മാധ്യമം മാത്രമാണ്. എനിക്ക് ഒരു വിഷമവും തോന്നില്ല വേണുവേട്ടാ… ഒരു പൊടിക്ക് പോലും എന്റെ സ്നേഹം നിങ്ങളോട് കുറയില്ല. അവൾക്ക് വേണ്ടപ്പോൾ അവളെ ‘മീര’യായിത്തന്നെ കാണൂ. എനിക്ക് സ്നേഹം വേണമെന്ന് തോന്നുമ്പോൾ ഞാൻ ഇവളിലൂടെ വന്നോളാം.”

​അതു കേട്ടതും വേണുവേട്ടന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. ഒരു തുള്ളി കണ്ണുനീർ മീരയുടെ കൈവെള്ളയിലേക്ക് അടർന്നുവീണു. അദ്ദേഹം പതുക്കെ കണ്ണുതുറന്ന് മീരയെ നോക്കി. ഇപ്പോൾ അദ്ദേഹത്തിന്റെ നോട്ടത്തിൽ ആ പഴയ കുറ്റബോധമില്ലായിരുന്നു.

​അങ്കിൾ: “ശരി സുനിതേ… നീ പറഞ്ഞതുപോലെ തന്നെ. നിന്റെ അനുവാദം എനിക്ക് കിട്ടിക്കഴിഞ്ഞു.”

​മീര അത്ഭുതത്തോടെ അങ്കിളിനെ നോക്കി. അദ്ദേഹം പതുക്കെ അവളുടെ മുഖം കൈവെള്ളയിലൊതുക്കി.

​അങ്കിൾ: “മോളേ മീരാ… നിന്റെ ആഗ്രഹം പോലെ തന്നെയാവാം. നീ എന്റെ സുനിതയാണ്, പക്ഷേ നീ ചോദിക്കുമ്പോൾ നീ എന്റെ മാത്രം മീരയുമാണ്. നിന്റെ സ്നേഹത്തിന് ഞാനിനി ഒരു തടസ്സവും നിൽക്കില്ല.”

​അദ്ദേഹം ആവേശത്തോടെ അവളെ ഒന്നുകൂടി മുറുക്കെ കെട്ടിപ്പിടിച്ചു. അവളുടെ ഹൃദയമിടിപ്പ് അങ്കിൾ ന്റെ നെഞ്ചിൽ തട്ടുന്നുണ്ടായിരുന്നു . സുനിതയുടെ ആശീർവാദത്തോടെ ആ ബന്ധം ഒരു പുതിയ തലത്തിലേക്ക് മാറുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *