ദൂരങ്ങളിലേക്ക് 3🍃[പട്ടം]

Posted by

 

അവൾ സീറ്റ് ബെൽറ്റ് ഇടാൻ ശ്രമിക്കുമ്പോൾ അത് അല്പം കുടുങ്ങി. ഫിലിപ്പ് പെട്ടെന്ന് തിരിഞ്ഞു.

‘ഞാൻ… ഹെല്പ് ചെയ്യണോ?’

സാറ അവനെ നോക്കി. രണ്ടുപേരും വളരെ അടുത്തായി.

 

ഒരു നിമിഷം. ഒരുതരം നാണം. ‘വേണ്ട…ശെരിയായി’.

അവൾ വേഗം ബെൽറ്റ് ഇട്ട് പറഞ്ഞു.

 

ഫിലിപ്പ് കാർ സ്റ്റാർട്ട് ചെയ്തു.

വണ്ടി മുറ്റം വിട്ട് റോഡിലേക്ക് ഇറങ്ങിയിട്ടും കുറച്ചുനേരം ആരും ഒന്നും പറഞ്ഞില്ല.

 

ഫിലിപ്പ് റോഡിലേക്ക് ശ്രദ്ധിച്ചു. സാറ ഇടയ്ക്കിടെ അവനെ നോക്കി. അവൻ സംസാരിക്കുമോ? അല്ലെങ്കിൽ മുഴുവൻ വഴിയും മിണ്ടാതെയിരിക്കുമോ?

 

അവൾക്ക് തന്നെയാണ് കൗതുകം. അവസാനം ആദ്യം സംസാരിച്ചത് ഫിലിപ്പായിരുന്നു.

 

നിന്റെ… കോളേജ് ഒരുപാട് ദൂരെയാണോ?

 

സാറയ്ക്ക് ആ ചോദ്യം കേട്ട് ഉള്ളിൽ ഒരു ചെറിയ സന്തോഷം തോന്നി.

 

അത്രയും ദൂരം ഇല്ല… അരമണിക്കൂർ….വീണ്ടും ചെറിയ മൗനം. പിന്നെ അവൾ തന്നെ ചോദിച്ചു.

 

നിനക്ക് ഇവിടെ അഡ്ജസ്റ്റ് ആവുന്നുണ്ടോ?

 

ഫിലിപ്പ് കുറച്ചു നിമിഷം ആലോചിച്ചു.

“കുറച്ചു കൂടെ ആവാനുണ്ട്, പൂർണ്ണമായി ആയിട്ടില്ല”.

 

സാറ അവനെ നോക്കി. അവന്റെ ശബ്ദത്തിൽ ഒരു നിഷ്കളങ്കമായ സത്യസന്ധത ഉണ്ടായിരുന്നു. അത് നോർമൽ ആണ്, അവൾ പറഞ്ഞു.

 

പക്ഷേ അമ്മയും അപ്പയും വളരെ നല്ല ആളുകളാണ്. ജിനിയെ മാത്രം ഒന്ന് സഹിക്കണം.

 

ഫിലിപ്പ് ചെറുതായി ചിരിച്ചു. അവൾ ഫണ്ണി ആണ്. അവൾക്ക് ആളുകളെ ടീസ് ചെയ്യുന്നതാണ് മെയിൻ ഹോബി.

 

“അത് കിട്ടുന്നുണ്ട്”. ഫിലിപ്പ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *