ദൂരങ്ങളിലേക്ക് 3🍃[പട്ടം]

Posted by

 

‘സാറാമ്മേ’, ഇന്നെന്താ ബസ്സിൽ ആണോ പോകുന്നത്?/

അതെ അപ്പച്ചാ..

 

ജോസഫ് ഫിലിപ്പിനെ നോക്കി.

 

എടാ, നീ വണ്ടി എടുത്തോ. സാറയെ കോളേജിൽ ഒന്ന് വിട്ടിട്ട് വാ.

ഫിലിപ്പ് പെട്ടെന്ന് തല ഉയർത്തി.

 

ഞാനോ?

 

അതെ. “ഇന്നുമുതൽ നീയല്ലേ ഇവിടെ ഉള്ളത്.

വണ്ടി ഓടിക്കാൻ അറിയാമെന്ന് കുര്യാകോസച്ഛൻ പറഞ്ഞല്ലോ”.

 

‘ആ അറിയാം.’ ഫിലിപ്പ് മറുപടി കൊടുത്തു.

 

അമ്മേ, ഇപ്പൊ മനസ്സിലായോ? ചേട്ടന്റെ ജോയിനിങ് ഓഫറിൽ തന്നെ കോളേജ് ഡ്രോപ്പ് ഇന്ക്ലൂടെഡ്!.

 

സാറ ജിനിയെ നോക്കി.

മിണ്ടാതെ ഭക്ഷണം കഴിക്ക്. എന്താ? എനിക്ക് ഒന്നും പറയാനും പാടില്ലേ?

 

ജിനി വീണ്ടും ചിരിച്ചു. സാറ ഭക്ഷണം കഴിക്കുന്നതുപോലെ നടിച്ചെങ്കിലും

അവളുടെ ഉള്ളിൽ ചെറിയൊരു തിരമാല പടർന്നിരുന്നു.

 

ഫിലിപ്പിനൊപ്പം ഒറ്റയ്ക്ക് പോവുന്നത്.

 

ആ ചിന്ത തന്നെ അവളുടെ ഹൃദയമിടിപ്പ് അല്പം കൂട്ടി.

 

 

കുറച്ചു നേരം കഴിഞ്ഞ് സാറ ബാഗ് എടുത്ത് പുറത്തേക്ക് ഇറങ്ങി.

 

ഫിലിപ്പ് ഇതിനകം കാർ പുറത്തെടുത്ത് നിർത്തിയിരുന്നു.

 

വെളുത്തൊരു പഴയ മോഡൽ ബെൻസ് കാർ.

 

കഴുകിയെടുത്തതുപോലെ തിളങ്ങി നിന്നു.

 

ഫിലിപ്പ് ഡ്രൈവർ സീറ്റിൽ ഇരിക്കുമ്പോൾ സാറ കുറച്ചു നിമിഷം അവനെ നോക്കി നിന്നു. സ്റ്റിയറിങ്ങിൽ കൈവെച്ച് ഇരിക്കുന്ന അവനെ കണ്ടപ്പോൾ അവൾക്ക് അറിയാതെ ഒരു ചിന്ത വന്നു.

ഇവന് ഇതിലും നന്നായി സ്യൂട്ട് ചെയ്യുന്നത് ഇതാണ്.

 

അവൾ വാതിൽ തുറന്ന് കയറി.

കാറിനു അകത്ത് ഒരു നിമിഷം നിശ്ശബ്ദമായി.

Leave a Reply

Your email address will not be published. Required fields are marked *